"ചെറുവാ‍ഞ്ചേരി യു പി എസ്/അക്ഷരവൃക്ഷം/പൈതലിൻ തേങ്ങൽ‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 34: വരി 34:
| സ്കൂൾ കോഡ്= 14660
| സ്കൂൾ കോഡ്= 14660
| ഉപജില്ല= കൂത്തുപറമ്പ്
| ഉപജില്ല= കൂത്തുപറമ്പ്
| ജില്ല= കണണൂർ
| ജില്ല= കണ്ണൂർ
| തരം=കവിത
| തരം=കവിത
| color=4
| color=4
}}
}}
{{Verification4|name=sajithkomath| തരം= കവിത}}
{{Verification4|name=sajithkomath| തരം= കവിത}}

17:35, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൈതലിൻ തേങ്ങൽ‍

സുന്ദരമാകുമീ ഭൂമിയിൽ വന്നു ഞാൻ
വെറും നാലു മാസത്തേക്കായി മാത്രം.
ഈ ഭൂമി കണ്ട് ചിരിച്ചു രസിക്കുവാൻ
തന്നില്ല നീ എനിക്കൊരു ജീവിതം.
ആരുമറിഞ്ഞില്ല നീ എന്നിൽ ചേർന്നത്,
എന്നെ അന്വേഷിച്ച് എവിടെ നിന്നെത്തിനീ.......!
അച്ഛനെ അമ്മയെ കൊതി തീരെ കണ്ടില്ല-
പറിച്ചെടുത്തല്ലോ നീയെൻ ജീവിതം.
ഈ ധന്യഭൂമിയിൽ ജീവിക്കുവാൻ എനി -
ക്കൊത്തിരി ആശയുണ്ടായിരുന്നു.
ഒന്നുമറിയാതെ ഈ ഭൂമിയിൽ വന്ന -
എന്നിൽ നീ എന്തിനു വന്നുചേർന്നു.
ഇനിയൊരു പൈതലിൽ നീ ചെന്നുചേരല്ലേ
ഉറ്റവർ വല്ലാതെ വേദനിക്കും.
എന്നിൽ എവിടെ നിന്നെത്തിയെന്നറിയില്ല
നിങ്ങളും ജാഗ്രതയോടെ നിൽക്കു...
എന്നെ നശിപ്പിച്ച ഈ മഹാമാരിയെ
പൊരുതി ജയിച്ചിടു ലോകമേ നീ...
കൈകൾ കഴുകിയും അകലം പാലിച്ചും,
വീട്ടിൽ ഒതുങ്ങിയും പൊരുതിടുക...
(കൊറോണ ബാധിച്ച് മരിച്ച മഞ്ചേരിയിലെ പിഞ്ചുകുഞ്ഞ് നെയ്ഹ ഫാത്തിമയുടെ ഓർമ്മയ്ക്ക്)

വേദ്യ അനൂപ്
4 എ ചെറുവാഞ്ചേരി യു.പി.സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത