"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/അക്ഷരവൃക്ഷം/നരശബ്ദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 45: വരി 45:
| color=3
| color=3
}}
}}
{{verified|name=Kannankollam|തരം=കവിത}}
 


[[വർഗ്ഗം:അധ്യാപക രചനകൾ]]
[[വർഗ്ഗം:അധ്യാപക രചനകൾ]]

16:26, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നരശബ്ദം


മനുഷ്യർ ചരുങ്ങുന്നു
കീടങ്ങൾ വലുതാകുന്നു
ലോകം കീഴ്മേൽ മറിയുന്നു
ജനം ഒടുങ്ങുന്നു
പണം പിണമാകുന്നു
ബന്ധം ബന്ധനമാകുന്നു
"സ്പർശം" കെടുതിയാകുന്നു
ഗർവ് ഓടിയൊളിക്കുന്നു
ദൈവങ്ങൾ അടയ്ക്കപ്പെടുന്നു
സർവ്വം ഭീതിമയം
"കോ "തന്നു നന്മകൾ
അച്ഛൻ അമ്മ മക്കൾ ഒന്നിക്കുന്നു
ഈശ്വരാന്വേഷിയാകുന്നു
കുടുംബം സ്വർഗ്ഗമാകുന്നു
ഒന്നിനും സമയമില്ലാത്ത
മക്കൾ ദിക്ക് പൊട്ടി
"അമ്മേ സുഖമോ? പ്രാർത്ഥിക്കണേ"
മറന്ന ശീലങ്ങൾ ഓർക്കുന്നു
കൈ കഴുകുന്നു
കാൽ കഴുകുന്നു
നേതാക്കൾ ഒന്നിക്കുന്നു
കൈക്കോർക്കുന്നു
നവമാധ്യമങ്ങൾ
ഐസോലേഷനെ
ജനസാഗരമാക്കുന്നു
അറിയില്ല ഈ "കോ"
എന്നെ തേടി വരുമോ?
ജാഗരണ മന്ത്രം മാത്രം

ഷെെജി ജോസഫ്
അദ്ധാപിക സെന്റ്ജോസഫ് ജി എച്ച് എസ് ചെങ്ങൽ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത