"ജി യു പി എസ് കോട്ടനാട്/അക്ഷരവൃക്ഷം/ശുചിത്വം എന്നാൽ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= <!-- ശുചിത്വം എന്നാൽ... - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 26: | വരി 26: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=shajumachil|തരം= ലേഖനം}} |
15:20, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടുകളും മാലിന്യ വിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. അതുകൊണ്ട് വ്യക്തി ശുചിത്വത്തോടൊപ്പം മനുഷ്യ മലമൂത്ര വിസർജ്യങ്ങളുടെ നിർമ്മാർജ്ജനവും ശുചിത്വം എന്നതിൽ ഉൾപ്പെടുന്നു. വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം, സ്ഥാപന ശുചിത്വം, പൊതു ശുചിത്വം, സാമൂഹ്യ ശുചിത്വം എന്നിങ്ങനെ ശുചിത്വത്തെ നാം വേർതിരിച്ചു പറയുമെങ്കിലും യഥാർത്ഥത്തിൽ ഇവയെല്ലാം കൂടിച്ചേർന്ന ആകെത്തുകയാണ് ശുചിത്വം. ശുചിത്വമില്ലായ്മ എവിടെയെല്ലാം?? എവിടെയെല്ലാം നാം സൂക്ഷിച്ചു നോക്കുന്നോ അവിടെയെല്ലാം നമുക്ക് ശുചിത്വമില്ലായ്മ കാണാൻ കഴിയുന്നതാണ്. വീടുകൾ, സ്കൂളുകൾ, ഹോട്ടലുകൾ, കച്ചവട സ്ഥപനങ്ങൾ ആശുപത്രികൾ, ഹോസ്റ്റലുകൾ, സർക്കാർ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, റോഡുകൾ, മറ്റു പൊതു സ്ഥലങ്ങൾ തുടങ്ങി മനുഷ്യൻ എവിടെയെല്ലാം പോകുന്നുവോ അവിടെയെല്ലാം ശുചിത്വമില്ലായ്മ ഉണ്ട്. നമ്മുടെ കപട സാംസ്‌കാരിക ബോധം ഇതൊന്നും കണ്ടില്ലെന്നു നടിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. അതുകൊണ്ട് ശുചിത്വമില്ലായ്മ ഒരു ഗൗരവപ്പെട്ട പ്രശ്നമായി നമുക്ക് തോന്നുന്നില്ല.പ്രശ്നമാണെന്ന് കരുതുന്നുണ്ടെങ്കിൽ അല്ലേ പരിഹാരത്തിന് ശ്രമിക്കുകയുള്ളു. ഇത് ഇങ്ങനെയൊക്കെ ഉണ്ടാകും എന്ന നിസ്സംഗതാ മനോഭാവം അപകടകരമാണ്. ശുചിത്വമില്ലായ്മ എന്തുകൊണ്ട്?? ശുചിത്വവും ആരോഗ്യവും തമ്മിലുള്ള ബന്ധം തിരിച്ചറിയായ്ക. സ്വാർത്ഥ ചിന്തകൾ:- ഞാനും എന്റെ വീടും വൃത്തിയായാൽ മതി എന്ന ധാരണ. പരിസര ശുചിത്വമോ പൊതു ശുചിത്വമോ സാമൂഹ്യ ശുചിത്വമോ താൻ പരിഗണിക്കേണ്ടതില്ല, അല്ലെങ്കിൽ അവ തന്റെ പ്രശ്നമല്ല എന്ന മനോഭാവം. താനുണ്ടാക്കുന്ന മാലിന്യം ഇല്ലായ്മ ചെയ്യേണ്ടത് മറ്റാരോ ആണെന്ന തെറ്റിദ്ധാരണ. ശുചിത്വമില്ലായ്മ ആവാസ വ്യവസ്ഥയെ തകർക്കുന്നു. തന്മൂലം അവിടുത്തെ സസ്യ ജീവജാലങ്ങളുടെ നിലനിൽപ് അപകടത്തിലാകുന്നു.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം