"എ.എം.യു.പി.സ്കൂൾ പാറക്കൽ/അക്ഷരവൃക്ഷം/ ലോക്ക്ഡൗണും കിങ്ങിണിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോക്ക്ഡൗണും കിങ്ങിണിയും <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=കഥ}}

15:15, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോക്ക്ഡൗണും കിങ്ങിണിയും
  അച്ചൂ.. എണീക്ക്..  അമ്മയുടെ വിളി കേട്ടാണു അവൾ ഗാഢനിദ്രയിൽ നിന്നും ഉണർന്നത്. അവൾ കണ്ണു തിരുമ്മി എഴുന്നേററ് ഇരുന്നു. പതുക്കെ നടന്ന് ബ്രഷുമായി പൈപ്പിനടുത്തേക്ക് നടന്നു. പല്ലു തേപ്പും കുളിയും കഴിഞ്ഞു വൃത്തിയായി, ചായ കുടിക്കാനായി കസേര നീക്കിയിട്ട് ഇരുന്നു." തറയിലിരുന്ന് കഴിക്ക് മോളേ എന്നാലെ ദഹനം സുഖമമായി നടക്കുള്ളൂ" അമ്മ ഓർമ്മിപ്പിച്ചു. അതു കേട്ട് അച്ചു തറയിലിരുന്നു. അപ്പം തിന്നാൻ തുടങ്ങുമ്പോഴാണ് അവൾക്ക് കിങ്ങിണി പൂച്ചയെ ഓർമ്മ വന്നത്. ലോക്ക് ഡൗൺ വന്ന ശേഷം അവൾക്ക് ഇഷ്ടപ്പെട്ട മീൻ കിട്ടിയിട്ടേയില്ല. ഓരോ ദിവസവും അരപ്പട്ടിണിയായി തള്ളി നീക്കുകയാണവൾ. തടിച്ചു കൊഴുത്തിരുന്ന കിങ്ങിണിയിപ്പോ എല്ലും തോലുമായിരിക്കുന്നു.  ഒരു ദോശയുമായി അച്ചു പുറത്തിറങ്ങി. അവളെ കണ്ടപാടെ കിങ്ങിണി ഓടി വന്നു, കാലിൽ ഉരുമ്മി മ്യാവൂ മ്യാവൂ കരയാൻ തുടങ്ങി. അച്ചു വേഗം ദോശ കിങ്ങിണിക്കു കൊടുത്തു. കൊതിയോടെ    കിങ്ങിണി ദോശ തിന്നുന്നത് അച്ചു നോക്കി നിന്നു. "മനുഷ്യർ പ്രകൃതിയെ ചൂഷണം ചെയ്തതിനു കിട്ടിയ ശിക്ഷയാണല്ലോ ഈ മിണ്ടാ പ്രാണികളും അനുഭവിക്കേണ്ടി വന്നത്." അച്ചൂ.. അച്ഛൻ വിളിച്ചപ്പോഴാണ് അവൾ ചിന്തയിൽ നിന്നും ഉണർന്നത്. അച്ഛൻ  കൊണ്ടുവന്ന മിഠായി കഴിച്ച് ആ മിഠായിത്തൊലി തൊടിയിലേക്കെറിഞ്ഞു അവൾ. "പ്ലാസ്ററിക് കവർ ഒരുമിച്ച് കൂട്ടി ഒരു ചാക്കിൽ ഇട്ടു വെയ്ക്കാൻ പറഞ്ഞിട്ടില്ലേ?.. " അമ്മയാണ് അതു ചോദിച്ചത്. ഒരു കവർ മണ്ണിലിട്ടാൽ എന്താ കുഴപ്പം? അച്ചു ചോദിച്ചു.. " അത് മണ്ണിനെയും മണ്ണിലുള്ള ജീവികളെയും നശിപ്പിക്കും. മാത്രമല്ല ആ കവറിൽ മഴവെള്ളം കെട്ടി നിന്നാൽ കൊതുകു മുട്ടയിട്ടു പെരുകും. "ഈ കൊറോണക്കാലത്ത്  കൊതുക് പരത്തുന്ന  ഡെന്കിപ്പനി കൂടി പടർന്നു പിടിച്ചാൽ ....  അമ്മേ ആലോചിക്കാൻ തന്നെ വയ്യ.     
ഫാത്തിമഹന്നത്ത് വിടി
3A എ എം യു പി എസ് പാറക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ