"ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ/അക്ഷരവൃക്ഷം/മാറുന്ന പരിതസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മാറുന്ന പരിതസ്ഥിതി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=sheelukumards|തരം=ലേഖനം}} |
22:11, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മാറുന്ന പരിതസ്ഥിതി
കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകൾക്കിടയിൽ ഭൂമിയിലെ പരിതസ്ഥിതിയിൽ പ്രകടമായ മാറ്റങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു. ലോക ജനത ഒന്നിച്ച് നിന്നില്ലെങ്കിൽ ഭൂമിയിൽ ഒന്നിനും നിലനിൽപ്പില്ല എന്ന അവസ്ഥ വരെയെത്തി കാര്യങ്ങൾ . എല്ലാവർഷവും ജൂൺ 5 നാം പരിസ്ഥിതി ദിനമായി ആഘോഷിയ്ക്കാറുണ്ട്. എന്നാൽ അതു മാത്രം മതിയോ? ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഭൂമി അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. മലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന വായു, ജലം, മണ്ണ് . ഉയർന്ന ആഗോളതാപനം, വനനശീകരണം, അമ്ലമഴ , റേഡീയോ ആക്റ്റീവ് മലിനീകരണം തുടങ്ങി നിരവധി പ്രശ്നങ്ങൾ ജനപെരുപ്പത്തിന്റെയും വ്യാവസായിക വളർച്ചയുടെയും ഫലമായി വനനശീകരണം വർധിച്ചു. ആഗോള താപനത്തിന്റെ ഫലമായി ഭൂമിയിൽ ചൂട് വർധിച്ചു. ധ്രുവങ്ങളിൽ മഞ്ഞുരുകുന്നു , കടൽജലം ഉയരുന്നു , ദ്വീപുകൾ മുങ്ങുന്നു ഇതെല്ലാം ഇതിന്റെ പരിണിത ഫലങ്ങളാണ്. ജല ദൈർലഭ്യത്തിന്റെ ഫലമായി കാർഷിക വിളകളുടെ ഉല്പാദനം കുറഞ്ഞു. ജൈവ വൈവിധ്യം തന്നെ ഇതിന്റെ പേരിൽ നശിക്കുന്നു. ഭക്ഷ്യക്ഷാമവും പട്ടിണിയും കൂടി വരുന്നു. 80 % രോഗങ്ങളും ജലജന്യമായ കാരണങ്ങൾ കൊണ്ട് കൂടിയാണ്. മനുഷ്യന് ആവശ്യമുള്ളതെല്ലാം ഭൂമിയിൽ ഉണ്ട്. അത്യാഗ്രഹത്തിനുള്ളതില്ല. കുന്നുകൾ ഇടിച്ചു നിരത്തുന്നു , പാറകൾ പൊട്ടിക്കുന്നു , മണ്ണെടുക്കൽ, മരം മുറിക്കൽ , വയൽ നികത്തൽ എന്നിങ്ങനെ പരിസ്ഥിതി ദ്രോഹങ്ങൾ നിരവധിയുണ്ട്. മനുഷ്യനും ജന്തുക്കളും സസ്യങ്ങളും അന്തരീക്ഷത്തിലെ ഓരോ ഘടകങ്ങളും ഓരോ കണ്ണികളാണെന്ന് എന്തുകൊണ്ടാണ് മനുഷ്യാ നീ മറന്നു പോകുന്നത്. മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുടെയും ആവാസ കേന്ദ്രമായ ഭൂമി എത്ര മനോഹരിയാണ്. പുഴകളും പൂമ്പാറ്റകളും നീലജലാശയവും മരതകപ്പട്ടുടുത്ത പർവ്വത നിരകളും ഉള്ള ഈ ഭൂമിയെ സംരക്ഷിയ്ക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. മാറി വരുന്ന പരിതസ്ഥിതി അത് തന്നെയാണ് നമ്മളെ ഓർമ്മപ്പെടുത്തുന്നതും.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം