"എൽ.എം.യൂ.പി.എസ്.അടിമലത്തുറ/അക്ഷരവൃക്ഷം/എന്താണ് ഓസോൺ കവചം?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്താണ് ഓസോൺ കവചം? | color= 3 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=      3
| color=      3
}}
}}
{{Verification4|name=sheelukumards|തരം=ലേഖനം}}

20:14, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്താണ് ഓസോൺ കവചം?

ഭൂമിയുടെ അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫിയറിലാണ് ഭൗമാന്തരീക്ഷത്തിലെ 90 ശതമാനം ഓസോണുമുള്ളത്. അതിനാൽ ഈ ഭാഗം ഓസോണോസ്ഫിയർ എന്നറിയപ്പെടുന്നു. അന്തരീക്ഷത്തിൽ വളരെ കുറഞ്ഞ അളവിൽ കാണപ്പെടുന്ന വാതകമാണ് ഓസോൺ. മൂന്ന് ഓക്സിജന് ആറ്റങ്ങൾ ചേർന്ന ഘടന. ഓക്സിജനിൽ രണ്ട് ഓക്സിജൻ ആറ്റങ്ങളാണുള്ളതെന്ന് ഓർക്കുക. ഓസോണുകൾ ചേർന്ന് സൃഷ്ടിക്കുന്ന അന്തരീക്ഷ കവചം സൂര്യനിൽ നിന്ന് വരുന്ന വിനാശകാരികളായ അൾട്രാവയലറ്റ് രശ്മികളെ തടഞ്ഞു നിറുത്തി ഭൂമിയുടെ താപനിലയേയും ജീവജാലങ്ങളേയും സംരക്ഷിക്കുന്നു. അന്തരീക്ഷത്തിലെ ഓസോണിന്റെ അളവ് കണക്കാക്കാൻ ഡോബ്സൺ യൂണിറ്റ് ഉപയോഗിക്കപ്പെടുന്നു. ഈ ഓസോൺ പാളിക്ക് സംഭവിക്കുന്ന ശോഷണത്തെ നമ്മൾ ഓസോൺ സുഷിരമെന്ന് വിളിക്കുന്നു. ഈ ഓസോൺ പാളിയിൽ സുഷിരങ്ങളുണ്ടായാൽ ഭൂമിയിൽ അധികമായി എത്തുന്ന അൾട്രാവയലറ്റ് രശ്മികൾ സ്കിൻ ക്യാൻസർ, നേത്രരോഗങ്ങൾ, രോഗപ്രതിരോധശേഷിക്കുറവ്, സസ്യ വളർച്ച, ആവാസവ്യവസ്ഥയുടെ തകർച്ച, ഭക്ഷ്യശൃംഖലകളുടെ നാശം എന്നിവ തുടങ്ങി കാലാവസ്ഥയേയും താപനിലയേയും ബാധിക്കുന്നു.

റ്റോണി ടോണി
7 എൽ. എം. യൂ. പി. സ്കൂൾ, അടിമലത്തുറ.
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം