"ഗവ എച്ച് എസ് എസ് ചാല/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== റെഡ് ക്രോസ്സ് ചാല == " പോകാനും വരാനും ഓടാനും ശേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 9: വരി 9:
  SERVICE IS OUR DUTY<br>
  SERVICE IS OUR DUTY<br>
  SERVICE GIVES US BEAUTY<br>
  SERVICE GIVES US BEAUTY<br>
[[പ്രമാണം:redcrosschala1.jpg|240px|]]
[[പ്രമാണം:redcross4.jpg|240px|]]
[[പ്രമാണം:redcrosschala2.jpg|320px|]]
[[പ്രമാണം:redcross3.jpg|250px|]]

12:53, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

റെഡ് ക്രോസ്സ് ചാല

" പോകാനും വരാനും ഓടാനും ശേഖരിക്കാനും സംഭാവന പിരിക്കാനും സാധനങ്ങൾവാങ്ങാനും
അനേകമനേകം സന്ദർശനങ്ങൾ നടത്താനും തയ്യാറുള്ള കാലുകൾ തനിക്കാവശ്യമാണ്"

                       - ക്ലാരാ ബർട്ടൻ
സ്നേഹത്തിന്റെയും സേവനത്തിന്റെയും മഹത്വം കുട്ടികളുടെ മനസ്സുകളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളുകൾ കേന്ദ്രീക രിച്ച്‌ രൂപം കൊണ്ട പ്രസ്ഥാനമാണ് ജൂനിയർ റെഡ് ക്രോസ്. ലോകത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനയായ റെഡ്ക്രോസ് പ്രസ്ഥാനത്തിനു കീഴിൽ ലോകത്തെ ദുരിത വിമുക്തമാക്കാൻ തങ്ങളാലാവും വിധം എന്ന മന്ത്രവുമായി അണിനിരന്ന ഊർജ്ജസ്വലരായ പുതുതലമുറയുടെ സേവനൗത്സുക്യമാണ് ജെ.ആർ.സി എന്ന സംഘടനയുടെ ശക്തി സ്രോതസ്സ്. 1920ൽ ആണ് JRC രൂപം കൊള്ളുന്നത്. ആരോഗ്യം, സേവനം സൗഹൃദം എന്ന കർമ്മ പരിപാടികളുമായി സേവനം (I SERVE) എന്ന ആദർശ വാക്യം (Motto) മുൻനിർത്തി പ്രവർത്തിച്ചു വരുന്ന ജെ.ആർ.സി നമ്മുടെ സ്കൂളിലും സജീവമാണ്. ഞാൻ, എനിക്ക്, എന്റേത് എന്ന സ്വാർഥ സങ്കുചിതത്വത്തിൽ നിന്ന് വിദ്യാർഥികളെ മോചിപ്പിച്ച് നാം, നമ്മുടേത് എന്ന വിശാലതയിലേക്ക് അവരെ നയിക്കുന്ന ഈ പ്രസ്ഥാനം ജാതി-മത-വർഗ്ഗ- വർണ്ണ- രാഷ്ട്രീയഭേദങ്ങൾക്കെല്ലാം അതീതമായി സൗഹൃദത്തിന്റെ കൊടിപാറിച്ച് സ്നേഹത്തിന്റെ സന്ദേശം പരത്തുന്നു.
നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്ന ജെ.ആർ.സി.യൂണിറ്റിൽ 8 മുതൽ 10 വരെ ക്ലാസ്സിൽ പഠിക്കുന്നവർ അംഗങ്ങളാണ്. എട്ടാം തരത്തിൽ അംഗത്വമെടുത്താൽ പത്താംതരം വരെ സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ മുഴുകുന്ന അംഗങ്ങൾക്ക് നിലവിൽ SSLC ക്ക്10 മാർക്ക് ഗ്രേസ് മാർക്കായി അനുവദിച്ചു കിട്ടുന്നുണ്ട്.ഒരു യൂണിറ്റിൽ 60 വരെ അംഗങ്ങളാവാം.(8ൽ 20, 9ൽ 20,10 ൽ 20 ഇങ്ങനെ). ശുചിത്വം, പരിസ്ഥിതി പ്രവർത്തനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇവയിൽ മുഴുകി മികച്ച വ്യക്തിത്വത്തിനുടമയായി വിദ്യഭ്യാസകാലം ധന്യമാക്കാൻ ജെ.ആർ.സി. യിലൂടെ വിദ്യാർത്ഥികൾക്കാവുന്നു.
SERVICE IS OUR DUTY
SERVICE GIVES US BEAUTY