"ജി.എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/പ്രകൃതിയാംഅമ്മനീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയാം അമ്മ നീ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(പരിശോധിക്കൽ)
വരി 55: വരി 55:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nixon C. K. |തരം= കവിത }}

11:58, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിയാം അമ്മ നീ


അമ്മേനിനക്കു പകരമീഭൂമിയിൽ ...
ആരുണ്ടചൊല്ലെന്റെയമ്മേ...

പോറ്റുനോവിത്ര സഹിച്ചുനീ യീജന്മം ...
എന്തിനുതന്നു എന്നമ്മേ...

തേനൂറും അമ്മിഞ്ഞപ്പാലുനുകർന്നിട്ടു ...
ഞാനറിഞ്ഞില്ലല്ലോ നിന്നെ ...

മാറുനുണഞ്ഞുഞാനുറ്റികുടിച്ച പ്പോൾ ...
വേദനിച്ചോ
നിനക്കമ്മേ ...

എന്നെയുറക്കുവാൻ താരാട്ടുപാടുമ്പോൾ...
കേട്ടുഞാൻ ആ നെഞ്ചിടിപ്പ് ...

ഞാനൊന്നുറങ്ങികഴിഞ്ഞാലല്ലേ ...
നിനക്കൊറ്റക്ക് വീട്ടിലെ ജോലിതീർക്കാൻ ...

ഞാനുണർന്നുകരഞ്ഞാലുടൻ വന്നു ...
ആട്ടിതരില്ലേ നീ തോട്ടിൽ ..,

പിന്നെ വളർന്നു വലുതായ നാളിൽ നീ ...
എന്റെ കുസൃതികൾ കണ്ട്...

കോലെടുത്തെന്നേനീ തല്ലിടാതെ
ചെറുപുഞ്ചിരിതൂകിനിന്നില്ലേ...

സ്നേഹിക്കാൻ മാത്രം അറിയുന്ന നിന്നെ ഞാൻ...
വേദനിപ്പിച്ചില്ലേയമ്മേ ...

ആദ്യഗുരുവെനീക്കമ്മയാണെകിലും...
തെല്ലുസ്നേഹിച്ചിട്ടില്ലല്ലോ നിന്നെ ...

അമ്മക്ക് പകരമയോമില്ലിഭൂവിൽ ...
 ആരുണ്ട് ചൊല്ലെന്റെ അമ്മേ.....
 

ജ്യോതികാരാജ്
8 D ജി‌എച്ച്‌എസ്‌എസ് വയലാ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത