"ജി.യു.പി.എസ്.നരിപ്പറമ്പ്/അക്ഷരവൃക്ഷം/കാട്ടിലെ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കാട്ടിലെ കൊറോണ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 24: | വരി 24: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Latheefkp|തരം= കഥ}} |
10:09, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കാട്ടിലെ കൊറോണ
അറിഞ്ഞില്ലേ?.... നമ്മുടെ ചിഞ്ചുതത്തമ്മയ്ക്ക് കൊറോണ പിടിച്ചത്രെ '... .... ചീരൻമുള്ളൻപന്നി മാത്തുമുയലിനോട് പറഞ്ഞു. കൊറോണയോ അതെന്താ?മാത്തുമുയൽ ചോദിച്ചു.അപ്പോ നീ പത്രം ഒന്നും വായിക്കാറില്ലേ? കൊറോണ എന്നാൽ ഒരു വൈറസ് രോഗമാണ്.ഇപ്പോൾ മനുഷ്യൻമാരെല്ലാം ആ രോഗത്തിന്റെ പിടിയിലാണ്, ചീരൻമുള്ളൻപന്നി പറഞ്ഞു. എങ്ങനെയാണ് ആ രോഗം പകർത്തുന്നത്? നിനക്കറിയില്ലേ ,ചിഞ്ചു തത്തമ്മ ഒരു മൃഗശാലയിൽ അല്ലേ ഉണ്ടായിരുന്നത്.. അവിടെയുള്ള മനുഷ്യരുമായുള്ള സമ്പർക്കത്തിലുടെ ആണ് അവൾക്ക് പകർന്നത്. വളരെ കഷ്ടപ്പെട്ടല്ലേ അവൾ അവിടെ നിന്നും രക്ഷപ്പെട്ട് ഈ കാട്ടിൽ എത്തിയത്.... ഇന്ന് സിംഹരാജന്റ വിളംബരം ഉണ്ടെന്ന് കേട്ടു.അവളുമായി ബന്ധപ്പെട്ട എല്ലാവർക്കും ക്വാറന്റൈനിൽ പോകേണ്ടി വരും.ക്വാറന്റൈനോ അതെന്താ? രോഗമുള്ളവരെ മാറ്റി പാർപ്പിക്കുന്ന രീതിയാണിത്.ഹോ!!! ഇത് ഇത്രയും വലിയ ഒരു രോഗമാണോ? പിന്നല്ലാതെ ,ഈ ലോകത്തെ മനുഷ്യരെല്ലാം ഇതുകൊണ്ട് ബുദ്ധിമുട്ടിയിരിക്കുകയാണ്. കേരളത്തിലെ ജനങ്ങൾ മാത്രമാണ് കുറച്ചെങ്കിലും ഇതിൽനിന്ന് മുക്തിയായിട്ടുള്ളൂ. അതുകൊണ്ട് നമ്മുടെ സിംഹരാജനും കേരളത്തിന്റ പാത പിന്തുടർന്നേക്കാം. ഡും... ഡും.... ഡും.... ഡും അതാ വിളംബരം കേൾക്കുന്നു.... നമുക്ക് ശ്രദ്ധിക്കാം....."നാളെ മുതൽ 14 ദിവസം കാട്ടിൽ സമ്പൂർണ ലോക്ഡൗൺ ആണ്. ആരും അവരവരുടെ വീടുകളിൽ നിന്ന് പുറത്തിറങ്ങി നടക്കാൻ പാടില്ല. എല്ലാവരും വേണ്ട ഭക്ഷണവും വെള്ളവും അവിടെ എത്തിച്ചു തരും... എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു". അപ്പോൾ കൂട്ടുകാരാ നമുക്ക് 14 ദിവസം കഴിഞ്ഞ് കാണാം....ശരി ഞാൻ പോകുന്നു...ചീരൻമുള്ളൻ പന്നി പറഞ്ഞു. പിറ്റേന്ന് രാവിലെ മുതൽ കാട്ടിൽ സമ്പൂർണ ലോക്ഡൗൺ തുടങ്ങി. ചിഞ്ചു തത്തമ്മയുമായി ബന്ധപ്പെട്ട എല്ലാവരേയും വൈദ്യനായ മണിയൻ മുയലച്ചൻ പരിശോധിച്ചു.. ആർക്കും ഇപ്പോൾ കാര്യമായ കുഴപ്പമില്ല... പക്ഷേ ചിഞ്ചു തത്തമ്മയുടെ അവസ്ഥ മോശമായി വന്നു... മണിയൻ മുയലച്ചന്റ കഴിവുകൊണ്ട് അവൾ ജീവിതത്തിലേക്ക് മടങ്ങി വന്നു...ആർക്കും രോഗം പകർന്നില്ല. ലക്ഷണം കണ്ടപ്പോൾ തന്നെ സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ച സിംഹ രാജന് 14 ദിവസം കൊണ്ട് തന്റെ പ്രജകളെ രക്ഷിക്കാൻ കഴിഞ്ഞു. മൃഗങ്ങൾക്ക് വേണ്ടി സമയത്ത് ഭക്ഷണവും വെള്ളവും നൽകി വാനരപ്പട എല്ലാവരുടേയും അഭിനന്ദനം നേടി......
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ