"കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/പ്രളയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 37: വരി 37:
| സ്കൂൾ=  കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്, മലപ്പുറം, വേങ്ങര.     
| സ്കൂൾ=  കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്, മലപ്പുറം, വേങ്ങര.     
| സ്കൂൾ കോഡ്= 19061
| സ്കൂൾ കോഡ്= 19061
| ഉപജില്ല=    വേങ്ങര.    
| ഉപജില്ല=    വേങ്ങര     
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=    കവിത  
| തരം=    കവിത  

05:43, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രളയം

മലപ്പുറത്തിലെ നീരുറവകൾ
അണകൾക്കെട്ടിയടച്ചു നാം
പുഴയൊഴുകിയ വഴികളൊക്കയും
അതിരുകല്ലുകൾ പാകി നാം
കുന്നിടിച്ചുനിരത്തി നാം
പുഴകളൊക്കെ നികത്തി നാം
പണിതുകൂട്ടി രമ്യഹർമ്യം
കൃഷിനിലങ്ങൾ നികത്തി നാം
മലപ്പുറത്തിലെ നീരുറവകൾ
അണകൾ കെട്ടിയടച്ചു നാം
 ദാഹനീരതു മൂറ്റി വിറ്റുനേടി കോടി - കളിന്നു നാം
ഭൂമിതന്നുടെ നിലവിളിയതു
കേട്ടതില്ല ആരും നാം
പ്രകൃതി തന്നുടെ സങ്കടം
അണനിറഞ്ഞൊരു നാളിൽ നാം
പകച്ചുപോയി പ്രളയമെന്നൊരു മാ രിതന്നുടെ നടുവിൽ നാം
കൈപിടിച്ചു കയത്തിലായൊരു
ജീവിതം തിരികെ തരാൻ ഒത്തു
ചേർത്തു നമ്മളൊന്നായ്
ഒരു മനസ്സായി അന്നു നാം
ജാതി ചിന്തകൾ വർഗ വൈരികൾ
ഒക്കെയന്നു മറന്നു നാം
ഇനിയൊരിക്കലൊരൊത്തുചേരലിനൊരുദുരന്തം കാക്കണോ?
ഇനിയൊരിക്കലൊരൊത്തുചേരലിനൊരുദുരന്തം കാക്കണോ?

ശ്രീനന്ദന
7D കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്, മലപ്പുറം, വേങ്ങര.
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത