കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/പ്രളയം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രളയം

മലപ്പുറത്തിലെ നീരുറവകൾ
അണകൾക്കെട്ടിയടച്ചു നാം
പുഴയൊഴുകിയ വഴികളൊക്കയും
അതിരുകല്ലുകൾ പാകി നാം
കുന്നിടിച്ചുനിരത്തി നാം
പുഴകളൊക്കെ നികത്തി നാം
പണിതുകൂട്ടി രമ്യഹർമ്യം
കൃഷിനിലങ്ങൾ നികത്തി നാം
മലപ്പുറത്തിലെ നീരുറവകൾ
അണകൾ കെട്ടിയടച്ചു നാം
 ദാഹനീരതു മൂറ്റി വിറ്റുനേടി കോടി - കളിന്നു നാം
ഭൂമിതന്നുടെ നിലവിളിയതു
കേട്ടതില്ല ആരും നാം
പ്രകൃതി തന്നുടെ സങ്കടം
അണനിറഞ്ഞൊരു നാളിൽ നാം
പകച്ചുപോയി പ്രളയമെന്നൊരു മാ രിതന്നുടെ നടുവിൽ നാം
കൈപിടിച്ചു കയത്തിലായൊരു
ജീവിതം തിരികെ തരാൻ ഒത്തു
ചേർത്തു നമ്മളൊന്നായ്
ഒരു മനസ്സായി അന്നു നാം
ജാതി ചിന്തകൾ വർഗ വൈരികൾ
ഒക്കെയന്നു മറന്നു നാം
ഇനിയൊരിക്കലൊരൊത്തുചേരലിനൊരുദുരന്തം കാക്കണോ?
ഇനിയൊരിക്കലൊരൊത്തുചേരലിനൊരുദുരന്തം കാക്കണോ?

ശ്രീനന്ദന
7D കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്, മലപ്പുറം, വേങ്ങര.
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത