"സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/ കാട് നമ്മുടെ സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
വരി 23: വരി 23:
| color=2
| color=2
}}
}}
{{verification|name=Manojjoseph|തരം= ലേഖനം}}

17:08, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാട് നമ്മുടെ സമ്പത്ത്


പ്രകൃതി നമുക്ക് കനിഞ്ഞു തന്ന സമ്പത്താണ് കാട്. ഘോരവങ്ങളും കുറ്റിക്കാടുകളും, ഇടതൂർന്ന് നിൽക്കുന്ന വലുതും ചെറുതുമായി ദാരാളം മരങ്ങൾ, സൂര്യ പ്രകാശം ഇലകൾക്കിടയിലൂടെ അരിച്ചിറങ്ങുന്നു. പലതരത്തിലുള്ള ഔഷധസസ്യങ്ങളുടെ ശേഖരണം തന്നെയാണ് കാട്. നമ്മുടെ നാട്ടിൽ നിന്ന് ലഭിക്കുന്ന പല പച്ചമരുന്നുകളും കാട്ടിൽ നിന്ന് ലഭിക്കുന്നവയാണ്. എത്രയധികം വിലകൂടിയതും കുറഞ്ഞതുമായ സുഗന്ധദ്രവ്യങ്ങളാണ് കാട് നമുക്ക് സമ്മാനിക്കുന്നത്. പലതരത്തിലുള്ള പക്ഷികളുടെയും മൃഗങ്ങളുടെയും വാസസ്ഥലമാണ് കാട്.
ഉയർന്ന പാറക്കെട്ടുകളും മലമടക്കുകളും അഗാധ ഗർത്തങ്ങളും അരുവികളും നീർച്ചാലുകളും കാട്ടിൽ ധാരാളമുണ്ട്. സിംഹം, ആന, കടുവ, പുലി, തുടങ്ങിയ വന്യമൃഗങ്ങളും, ചീവീട് പോലോത്ത ചെറു പ്രാണികളും, വേഴാമ്പൽ, കുയിൽ, മയിൽ, ചെമ്പോത്ത്, തുടങ്ങിയ പക്ഷികളും, ഘോരവിഷമുള്ള പാമ്പുകളും അടങ്ങിയ ഒരു വലിയ സാമ്രാജ്യം തന്നെയാണ് കാട്. ചന്ദനം, തേക്ക്, ഈട്ടി, മഹാഗണി, തുടങ്ങിയ മഹാവൃക്ഷങ്ങൾ നിറഞ്ഞതാണ് കാട്. തടി വ്യവസായത്തിനും, ഫർണിച്ചർ നിർമാണത്തിനും മറ്റും തടികൾ ഉപയോഗപ്പെടുത്തുന്നു. മനോഹരമാണ് കാട്ടിലെ ദൃശ്യങ്ങൾ. കാനനപാതകൾ മുഴുവൻ കാട്ടുചെടികളും വള്ളികൾ കൊണ്ടും മൂടിക്കിടക്കുന്നു. സുന്ദരമായ ചോലകൾ, അരുവികൾ , ചെറുതും വലുതുമായ ദാരാളം വെള്ളച്ചാട്ടം ഇവയൊക്കെക്കൊണ്ട് സുന്ദരമാണ് നമ്മുടെ കാട്. കാടുകളുടെ ശത്രുവും രക്ഷകരും എല്ലാം മനുഷ്യരാണ്. പക്ഷെ മനുഷ്യരുടെ ജീവൻ അടങ്ങിയിരിക്കുന്നത് പ്രകൃതിയിലാണ്. ആ പ്രകൃതിയിലെ ഒരു വലിയ ഭാഗമാണ് കാട്. നമുക്ക് ഏറ്റവും ആവിശ്യമാർന്ന അന്തരീക്ഷവായു ലഭിക്കുന്നതിൽ മിക്ക പങ്കും വഹിക്കുന്നത് കാടാണ്. ഇവയൊക്കെ കൊണ്ടുതന്നെ പ്രകൃതി നമുക്ക് നൽകിയ ഈ സമ്പത്ത് കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ബാധ്യതായാണ്

ഫാത്തിമ റിൻഷിദ
9 A സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം