"ജെ ബി എസ്,കണയന്നൂർ/അക്ഷരവൃക്ഷം/പ്രകൃതിയിലേക്ക് മടങ്ങാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയിലേക്ക് മടങ്ങാം <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കഥ }}

11:02, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയിലേക്ക് മടങ്ങാം

ഒരിക്കൽ ഒരിടത്ത് രാമു എന്നു പേരുള്ള ഒരു വിറകുവെട്ടുകാരൻ ഉണ്ടായിരുന്നു. കാടിനടുത്തുള്ള ഗ്രാമത്തിലായിരുന്നു അയാളും കുടുംബവും താമസിച്ചിരുന്നത്. വിറകു ശേഖരിച്ച് വിറ്റായിരുന്നു അവർ ജീവിതം നയിച്ചിരുന്നത്.

ഒരു ദിവസംപട്ടണത്തിൽ നിന്നും ഒരാൾ രാമുവിനെ കാണാനെത്തി. അയാളുടെ പറമ്പിലെ ഒരു വലിയ മരം വെട്ടണമെന്ന് ആവശ്യപ്പെട്ടു.രാമു മരം വെട്ടി. ആ തടി രാമു പട്ടണത്തിൽ തന്നെയുള്ള മരപ്പണിക്കാരന് കൊടുത്തു. മരപ്പണിക്കാരൻ കുറെ പണം ഉടമസ്ഥന് കൊടുത്തു. ഇതു കണ്ട രാമുവിന് മരം മുറിച്ചു വിൽക്കുന്നത് ലാഭമുള്ളതാണെന്ന് തോന്നി. പിറ്റേന്നു മുതൽ അയാൾ കാട്ടിലെ മരങ്ങൾ വെട്ടിവിറ്റ് പണം സമ്പാദിക്കാൻ തുടങ്ങി. കുറച്ചുനാളുകൾക്ക് ശേഷം മഴക്കാലം തുടങ്ങി. പേമാരിയും ഉരുൾ പൊട്ടലുമുണ്ടായി. അയാളുടെ വലിയവീടും സമ്പാദ്യങ്ങളും മഴവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ഇതെല്ലാം തടഞ്ഞിരുന്ന കാട് താൻ വെട്ടി നശിപ്പിച്ചല്ലോ എന്ന് അയാൾ ദു:ഖത്തോടെ ഓർത്തു. അയാൾ താൻ നശിപ്പിച്ച കാട് നിന്ന സ്ഥലത്ത് ചെന്നു. അവിടെയെല്ലാം ഒലിച്ചുപോയിരുന്നു.

ചെറു വൃക്ഷതൈ നട്ട് നഷ്ടപ്പെട്ട ആ കാട് വീണ്ടെടുക്കണമെന്ന് രാമു തീരുമാനിച്ചു. അവൻ വൃക്ഷത്തൈകൾ നട്ടു വളർത്താൻ തുടങ്ങി. പതുക്കെ അതൊരു കാടാകാൻ തുടങ്ങി. പ്രകൃതിയെ ഒരിക്കലും നശിപ്പിക്കുവാനുള്ളതല്ല അത് പരിപാലിക്കുവാനുള്ളതാണെന്ന് രാമുവിന് മനസ്സിലായി. പിന്നീട് ഒരിക്കലും അയാൾ കാട് നശിപ്പിക്കാൻ ശ്രമിച്ചില്ല. മനുഷ്യന്റെ നിലനില്പിന് പ്രകൃതിയിലേക്ക് മടങ്ങണമെന്ന് അയാൾക്കു മനസ്സിലായി.

ശ്രീനന്ദ രതീഷ്
IV ഗവ. ജെ ബി എസ് കണയന്നൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ