"പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ലോക്ക് ഡൗൺ | color=2 }} <center> <poem> ലോക്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 45: വരി 45:
| color=2
| color=2
}}
}}
{{verification|name=Manojjoseph|തരം= കവിത}}

10:20, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോക്ക് ഡൗൺ

ലോക്ക് ഡൗണായ
ജീവിതത്തിന്റെ മുറ്റത്തു നിന്ന്
കാക്ക .....
വിരസതയെ വിരുന്നു
വിളിക്കുന്നു ഓർക്കാപുറത്ത്
തടവിലാക്കപ്പെട്ട ഞാൻ
അടഞ്ഞ കോടതിയോട്
കുറ്റസമ്മതം ചെയ്യുന്നു
ഇന്നലെക്കും നാളേയ്ക്കു
മിടയിൽ ഇന്ന്
മുറിഞ്ഞു തൂങ്ങി നിൽക്കുന്നു
പലായനം ചെയ്യുന്നു
മനുഷ്യരെപ്പോലെ
മുന്നിലൂടെ ഉറുമ്പിൻ കൂട്ടം
വറുതിയിലേക്ക്‌
വറ്റുകൾ ചുമന്നു പോകുന്നു
എച്ചിലില അവരുടെ സാമ്രാജ്യമാണെന്ന
അറിവിൽ
 ഒരു നായ നിസ്സഹായയാവുന്നു
അനുവാദം ചോദിക്കാതെ
ശ്മാശാന മൂകത എന്ന വാക്ക്
കവിതയിലേക്ക് കടന്നുവന്ന്
മനസ്സടപ്പിച്ച് വീടടപ്പിച്ച്
നാടടപ്പിച്ച്
സർവ്വാധിപതിയാവുന്ന
സൂര്യൻ മാത്രം
മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ
ഉണരുകയും ഉറങ്ങുകയും ചെയ്യുന്നു .

ഷഹനാസ്
7 ബി പി എം എസ് എ എം യുപി സ്കൂൾ നെല്ലിപ്പറമ്പ്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത