"ഏ.വി.എച്ച്.എസ് പൊന്നാനി/അക്ഷരവൃക്ഷം/നേരിന്റെ പാഠങ്ങൾ പകർന്നു തന്ന ലോക് ഡൗൺ കാലം ......" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=       നേരിന്റെ പാഠങ്ങൾ പകർന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| color=  5
| color=  5
}}
}}
{{verification|name=Santhosh Kumar|തരം=ലേഖനം}}

12:46, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

      നേരിന്റെ പാഠങ്ങൾ പകർന്നു തന്ന ലോക് ഡൗൺ കാലം ......

നാം ജീവിക്കുന്ന ലോകം വല്ലാത്ത ഒരു പരിതസ്ഥിതിയിലൂടെയാണ് കടന്ന് പോകുന്നത്. വാർഷിക പരീക്ഷകൾ ഏതാണ്ട് അവസാനിക്കുമ്പോഴാണ് കോവി ഡ് 19 എന്ന മഹാമാരിയെ അകറ്റാൻ ഇന്ത്യാ രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചത്. ഇപ്പോൾ നമ്മുടെ ലോകം തന്നെ ചുരുങ്ങിയ തായ് തോന്നുന്നു. നമ്മുടെ ആവശ്യങ്ങളും കുറഞ്ഞിരിക്കുന്നു. സ്വപ്നങ്ങളും, . മോഹങ്ങളും, ധൂർത്തും, ആർഭാടവും, ആർത്തിയും മനുഷ്വ സമൂഹത്തിൽ ഇല്ലാതായിരിക്കുന്നു. ശത്രുതയൊക്കെ മാറ്റി രാജ്യങ്ങൾ പരസ്പരം ആക്രമിക്കുകയോ ബോംബിട്ട് മനുഷ്യരെ കൊല്ലുകയോ ചെയ്യുന്നില്ല. വർഗീയ ചിന്തകളും ഈ കാലഘട്ടത്തിൽ ഇല്ലാതായിരിക്കുന്നു.

                              കൊറോണ വൈറസിലൂടെ ലോകത്തുണ്ടായ മഹാമാരി നാം ഓരോരുത്തരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. പല രാജ്യങ്ങളും ഈ കോവി ഡ് 19 നെ തൂത്തെറിയാൻ കഠിനപ്രയത്നം ചെയ്യുകയാണ്. ഇതിനകം ലക്ഷകണക്കിന് ആളുകളുടെ ജീവിതം ഈ മഹാമാരി കവർന്നു കഴിഞ്ഞിരിക്കുന്നു. അവരുടെ മരണത്തിന് നമുക്ക് ആദരാഞ്‌ജലികൾ അർപ്പിക്കാം. നമ്മുടെ രാജ്യം ഈ മഹാമാരിയെ തരണം ചെയ്യാൻ കഠിന പരിശ്രമം ചെയ്യുന്നതിലൂടെയാണ് മാർച്ച് 24 മുതൽ ലോക് ഡൗൺ പ്രഖ്യാപിച്ച് രാജ്യത്തെ നിശ്ചലമാക്കിയത്. നമ്മുടെ സംസ്ഥാനമായ കേരളവും ലോക് ഡൗൺ കാലം കർശനമായി പാലിച്ചതിനാലും കോമിസ്‌ 19 രോഗം സംശയിച്ച വരെ നിരീക്ഷണത്തിൽ പെടുത്തി അവരുടെ റൂട്ട് മാപ്പ് കാര്യക്ഷമമായി തയ്യാറാക്കി പരിശോധന നടത്തിയതിനാലും ഈ മഹാമാരിയെ തളച്ചിടാൻ നമുക്ക് കഴിഞ്ഞ തിന്നാൽ ഈ ലോകത്ത് തന്നെ നമ്മുടെ ആരോഗ്യമേഖലയിലെ കൂട്ടായ പ്രവർത്തനം മാതൃകയായി മാറിയിട്ടുണ്ട്. ഇതിനു വേണ്ടി പ്രയത്നിച്ച ഭരണകർത്താകളെയും ആരോഗ്യ പ്രവർത്തകരെയും സഹായ സഹകരണങ്ങൾ നൽകിയവരെയും നമുക്ക് അഭിനന്ദിക്കാം.
                                                                             വരാൻ പോകുന്ന മഴക്കാലത്തോടൊപ്പം വന്നുചേരുന്ന സാംക്രമിക രോഗങ്ങൾക്കെതിരെയുള്ള പ്രവർത്തനങ്ങൾക്കായി നമ്മുടെ വീടും പരിസരവും വിദ്യാർത്ഥികളായ നമ്മൾ ഈ ലോക് ഡൗൺ കാലത്ത് ഏറെ ശുചിയാക്കേണ്ടതുണ്ട്. പരിസ്ഥിതി സൗഹൃദം പുലർത്തുകയും ശുചിത്വം ഉറപ്പാക്കുകയും രോഗ പ്രതിരോധ മാർഗങ്ങൾ പാലിക്കുകയും ചെയ്തെങ്കിൽ മാത്രമേ ഈ മാറാവ്യാധികളെ നമുക്ക് തുരത്താൻ സാധിക്കുകയുള്ളൂ. കോവിഡിനെതിരെ  ജാഗ്രതയോടെയുള്ള പോരാട്ടത്തിലാണ് നമ്മുടെ കേരളവും. രോഗപ്രതിരോധത്തിനായി നാം പുറത്തിറങ്ങുമ്പോൾ എല്ലാവരും മാസ്ക് ധരിക്കണം., വൈറസ് വ്യാപനം തടയാൻ ഇടക്കിടെ കൈകൾ സാനിറ്റെ സർ ഉപയോഗിച്ചോ സോപ്പിട്ടോ കഴുകണം. സമ്പർക്കങ്ങൾ പരമാവധി ഒഴിവാക്കുകയും വേണം . രോഗപ്രതിരോധത്തിനായി സാമൂഹ്യ അകലം നാം പാലിക്കേണ്ടതുണ്ട്. അത്യാവശ്യമില്ലാത്ത സാഹചര്യത്തിൽ ആശുപത്രി സന്ദർശനം ഒഴിവാക്കണം. ഡോക്ടറെ ഫോണിൽ വിളിച്ച് വൈദ്യ ഉപദേശം തേടുകയാണ് വേണ്ടത്. പനിയും ചുമയും ഉള്ളവരിൽ നിന്ന് നാം അകലം പാലിക്കണം. വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്ന് എത്തിയവരുമായി യാതൊരു സമ്പർക്കവും നാം പുലർത്തരുത്. നാം ഉപയോഗിച്ച് മുഖവാരണങ്ങളും കൈയ്യുറകളും അലക്ഷ്യമായി വലിച്ചെറിയരുത്. പൊതുസ്ഥലങ്ങളിൽ തുപ്പി മലിനമാക്കരുത്. എല്ലാ വീടുകളിലേക് കുടിവെള്ളം ക്ലോറിനേഷൻ നടത്തി. ശുദ്ധീകരിക്കണം. തൊടിയിലും വീടിന്റെ പരിസരവും അഴുക്കുവെള്ളം കെട്ടി കിടന്ന് കൊതുക് വളരാൻ അനുവദിക്കുകയും ചെയ്യരുത്.
     നാട്ടുകാരുടെ ഇടയിലും അഥിതിതൊഴിലാളികളുടെ ഇടയിലും ഇനിയും ബോധവത്കരണം നടത്തേണ്ടതുണ്ട്. രോഗ സംക്രമണം പരമാവധി കുറക്കാൻ ഈ ലോക്ഡൗൺ നമ്മെ സഹായിച്ചിട്ടുണ്ട്. വൈറസ്‌ വ്യാപനത്തിന്റെ എതിരായുള്ള കൃത്യമായ മരുന്നും വ്യക്തി സുരക്ഷ ഉൽപന്നങ്ങളും നമുക്ക് നിർമ്മിക്കേണ്ടതുണ്ട്. വൈറസ് പടരാതിരിക്കാൻ വിദ്യാർത്ഥികളായ നമുക്ക് സുരക്ഷാനടപടികളെ കുറിച്ച് കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും പറഞ്ഞു മനസിലാക്കാൻ നമുക്ക് കഴിയണം. തദ്ദേശസ്ഥാപനങ്ങളും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും സന്നദ്ധ സംഘടനകളും ഇടപെട്ട് രോഗികൾക്ക് വേണ്ട മരുന്നുകൾ എളുപ്പത്തിൽ എത്തിക്കാൻ വേണ്ട പരിതസ്ഥിതി ഒരുക്കണം. വ്യക്തിശുചിത്വം നമുക്ക് പാലിക്കാൻ കഴിയണം. സുഖമില്ലെങ്കിൽ രോഗം വഷളാവുന്നതുവരെ രോഗി കാത്തിരിക്കാതെ ചികിത്സ നേടണം. ഒരാളുടെ വീഴ്ച പോലും വൻ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. ഇന്നത്തെ കാലഘട്ടത്തെ പോലെ ലോകവ്യാപകമായ സഞ്ചാര പഥങ്ങൾ തുറക്കപ്പെടാത്തതു കൊണ്ട്, മനുഷ്യർക്കിടയിൽ മുൻപ് പടർന്നു പിടിച്ച പ്ലേഗ് , കോളറ, വസൂരി പോലുള്ള മാരകമായ സാംക്രമിക രോഗങ്ങൾ പടരുന്നതിന് തടസ്സങ്ങൾ ഉണ്ടായിരുന്നു. എന്നാൽ കൊറോണ വൈറസ് പടരാനുള്ള സഞ്ചാരപഥങ്ങൾ ഏറെയാണ്.
    രാജ്യരക്ഷയ്ക്കു വേണ്ടി മുൻകൂട്ടി പണത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്ന നമ്മുടെ പോലുള്ള രാജ്യങ്ങൾ യുദ്ധം കൊണ്ടല്ല, മനുഷ്യർ രോഗങ്ങൾ കൊണ്ടാണ് മരിക്കുന്നത് എന്ന് മനസിലാക്കി ജീവന്റെ നിലനിൽപിന് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്. അതിനാൽ കോവിസ് ഭീഷണിയുടെ പശ്ചാതലത്തിൽ സാമൂഹിക അകലം പാലിച്ച് വീടുകളിൽ തന്നെ നാം സുരക്ഷിതരായി കഴിയണമെന്ന നിർദ്ദേശം നമുക്ക് പാലിക്കാം. നമുക്ക് വേണ്ടി മാത്രമല്ല നമ്മുടെ ചുറ്റുമുള്ള സമൂഹത്തിന് കൂടെ വേണ്ടി യാണ് എന്ന പാഠമാണ് മനസ്സിലാക്കാൻ കഴിയുന്നത്.
അനിരുദ്ധ് പി.എസ്.
9D എ വി ഹെെസ്ക്കൂൾ
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം