"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/അക്ഷരവൃക്ഷം/ഐസൊലേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ശബരി | | സ്കൂൾ= ശബരി.എച്ച്.എസ്._പള്ളിക്കുറുപ്പ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 21083 | ||
| ഉപജില്ല= മണ്ണാർക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= മണ്ണാർക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= പാലക്കാട് | | ജില്ല= പാലക്കാട് | ||
വരി 37: | വരി 37: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Padmakumar g|തരം=ലേഖനം}} |
00:12, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഐസൊലേഷൻ
ആ......ആ.....ഈസ് എനിവൺ ഹിയർ? പ്ലീസ്....ഹെൽപ്പ് ങേ ! എന്തോ ഒരു ശബ്ദം കേട്ടല്ലോ ? എവിടെ നിന്നാണത്? അതോ ഇനി അത് സ്വപ്നമാണോ? ജോണിപതിയെ കണ്ണ് തുറന്നു.അവൻ ചുറ്റും കണ്ണോടിച്ചു.അവൻ ആ ശബ്ദത്തിന്റെ ഉറവിടം തിരയുകയാണ്.അടുത്ത ബെഡ്ഡിൽ കിടക്കുന്ന സായിപ്പിന്റേതാണ് ആ വേദനാജനകമായ കരച്ചിൽ എന്ന് അവൻ തിരിച്ചറിഞ്ഞു . മരണം തീർച്ചയാണ് .പിന്നേയുമെന്തിനാണ് ഇവരിങ്ങനെ അലമുറയിടുന്നത് ? ജോണി പുച്ഛത്തോടെ മുഖം തിരിച്ചുകളഞ്ഞു .ഒരുമിന്നൽ പോലെ അവന്റെ മനസ്സിലൂടെ എന്തൊക്കെയോ മിന്നിമറഞ്ഞു .ശരീരത്തിലെ വിയർപ്പ് തുള്ളികൾ പതിയെ തുടച്ചു കളഞ്ഞ് കൊണ്ട് അവൻ ഒരു നെടുവേർപ്പിട്ടു ഹാ ! താനെങ്ങനെ ഇവിടെയെത്തി.ഉറ്റവരെയും ഉടയവരെയും കാണാതെ ഇനിയും ഈ മുറിയിൽ എത്ര നാൾ കഴിയേണ്ടിവരും ...? എങ്ങോട്ട് തിരിഞ്ഞാലും വേദനകളും തേങ്ങലുകളും കരച്ചിലുകളും മാത്രം . ഇവിടെ എല്ലാവരും സമന്മാർ...... ജോണി , കൂലിപ്പണിക്കാരൻ മാർകോസിന്റേയും ത്രേസ്യാമ്മയുടെയും ഏകപുത്രൻ .മറ്റു അഞ്ച് പെൺമക്കളെക്കാളും അപ്പച്ചനും അമ്മച്ചിയ്ക്കും പ്രിയങ്കരൻ ജോണിതന്നെയായിരുന്നു. ദാരിദ്ര്യത്തിലും മക്കളെ പൊന്നുപോലെ വളർത്തിയ മാർക്കോസിന്റെ ജീവിതാഭിലാഷം തന്നെ ജോണിയെ പഠിപ്പിച്ചു ഒരു ഡോക്ടറാക്കുക എന്നതായിരുന്നു എന്നാൽ വിധി മാർക്കേസിനെ തട്ടിയെടുത്തു.പിന്നെ മക്കള പോറ്റിവളർത്തിയത് ത്രേസ്യാമ്മയാണ്. അമ്മച്ചിയുടെ മോരുകറി ജോണിക്ക് വല്ല്യ ഇഷ്ടമായിരുന്നു .അവൻ പഠിക്കാനും മിടുക്കനായിരുന്നു .നാട്ടുകാരുടെ സഹായത്തോടെ അവൻ ഉയർന്ന വിദ്യാഭാസത്തിനായി വിദേശ്യരാജ്യത്തേക്ക് യാത്ര പുറപ്പെട്ടു.ആ ദിവസം അവന് ഇന്നും വേദന പകരുന്നതാണ് . അപ്പച്ചന്റെ കുഴിമാടത്തിനരികെ നിന്ന് അവൻ പ്രാർത്ഥിച്ചു . പെങ്ങന്മാർ തേങ്ങിക്കരഞ്ഞു .പക്ഷേ അമ്മച്ചിയ്ക്ക് മാത്രം ഒരു കുലുക്കവുമില്ല .അവന് നന്നായി അറിയുമായിരുന്നു. അമ്മച്ചിയുടെ അകം വെന്തുനീറുകയായിരുന്നെന്ന്.അമ്മച്ചി അവനെ അനുഗ്രഹിച്ചു.പൊന്നുമോനെ യാത്രയാക്കി തന്റെ പ്രിയതമന്റെ ആഗ്രഹം സഫലീകരിക്കാനുള്ള ജോണിയുടെ യാത്രയിൽ അവർ സന്തോഷിച്ചു. ഈ നാട് ജോണിയ്ക്ക് വേറിട്ടൊരു അനുഭവമായിരുന്നു .പുതിയ നാട് .. പുതിയ ആൾക്കാർ ...പുതിയ ഭാഷ . എല്ലാം അവനെ ആഹ്ലാദഭരിതനാക്കി .പെട്ടെന്നായിരുന്നു കൊറോണയുടെ വരവ് ഒന്ന് . മൂന്ന് . ഇരുപത്... നാല്പത്...അങ്ങനെ രോഗികളുടെ എണ്ണവും നാൾക്കുനാൾ വർദ്ധിച്ചു. രോഗം ഏഴയലത്തുപോലും വരില്ലെന്നു അഹങ്കരിച്ചവർ രോഗത്തിന്റെ പിടിയിലായി . ജോണിയുടെ ജീവിതം താറുമാറായി. ആ നാട് ശവപ്പറമ്പായി മാറികഴിഞ്ഞിരുന്നു ങേ ! ആരാ ആ വരുന്നത് ? മാലാഖയല്ലേ.... എന്റെ മരണം അടുത്തോ ? കർത്താവേ..... എന്റെ അമ്മച്ചി പെങ്ങന്മാർ.....എന്റെ സ്വപ്നം .... എന്റെ നാട് ....എല്ലാം.....എല്ലാം. ഡോക്ടർ , ഡോക്ടർ , ഹിസ് കണ്ടീഷൻ ഈസ് ക്രിട്ടിക്കൽ..... ആ ! അത് മാലാഖയല്ലായിരുന്നു.നഴ്സാണ് അല്ല അത് മാലാഖ തന്നെയാണ് . അവരാണ് യഥാർത്ഥ മാലാഖമാർ ! സ്നേഹത്തിന്റെയും കരുതലിന്റെയും ത്യാഗത്തിന്റേയും പാഠങ്ങൾ പഠിപ്പിക്കുന്ന സമാധാനത്തിന്റെ മാലഖമാർ . തങ്ങളുടെ വീടും കുടുബവും എല്ലാം ഉപേക്ഷിച്ച് ഞങ്ങളെ അവർ പരിചരിക്കുന്നു . ജനാലയുടെ ചെറിയ വിടവിലൂടെ നുഴഞ്ഞുകയറിയ ചുടുകാറ്റ് എന്നെ ചിന്തയിൽ നിന്നും ഉണർത്തി . വേദന അസഹനീയമായിരുന്നു ശരീരം മുറിഞ്ഞുപോകുന്നത് പോലെ....കണ്ണിൽ ഇരുട്ടു കയറുന്നു...ഉമിനീര് വറ്റിയതുപോലെ ഹൃദയം ഏതോ പഴയ ഗാനത്തിനായി കാതോർക്കുന്നു...ശ്വാസം എവിടെയോ തങ്ങിനിൽക്കുന്നു .......കർത്താവേ ...! ഇനിയെന്ത് ? അറിയില്ല ...ഒന്നുമറിയില്ല ....ഞാൻ ഈലോകത്തോടു വിടപറഞ്ഞാൽ എന്റെ മൃതശരീരം എന്റെ വീട്ടിലെത്തില്ല എന്നെനിക്കറിയാം അമ്മച്ചിയ്ക്ക് അവസാനമായി എന്നെ ഒരു നോക്ക് കാണാൻ പോലും കഴിയില്ല .പെങ്ങന്മാർ അലമുറയിട്ടുകരയും ...അമ്മച്ചി തളർന്നു പോകും എന്റെ അപ്പച്ചന്റെയടുത്തായിരിക്കില്ല എന്നെ മറവുചെയ്യുക മറ്റ്എവിടെയെങ്കിലും ഒരുക്കിയിട്ടുണ്ടാവും .ചിന്തകൾ കാടു കയറുന്നുണ്ട് . ക..ർ..ത്താ..വേ..... ഡോക്ടർ: ജോണീസ് കേസ് വാസ് സ്പെഷ്യൽ, വി കുടിന്റ് സേവ് ഹിസ് ലൈഫ് . ജോണിയേയും കൂട്ടി ഇന്ന് ഈ ആശുപത്രിയിൽ മരണമടഞ്ഞവരുട എണ്ണം...... “ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ഇങ്ങനെയൊരു അവസ്ഥ വരാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം . വ്യക്തി ശുചിത്വം പാലിച്ചും പരിസരം ശുചീകരിച്ചും നമുക്ക് കൊറോണയെ നേരിടാം നിർദ്ദാശ്ങ്ങൾ പാലിച്ചും മുൻകരുതലുകളുമെടുത്തും കൊറോണയെ തുരത്തിയോടിക്കാം "ഭീതി വേണ്ട ജാഗ്രത മതി...."ആരോഗ്യ പ്രവർത്തകരുടെ മുൻകരുതലുകൾ നിർദ്ദേശങ്ങൾ ത്രേസ്യാമ്മയുടെ കാതുകളിൽ അപ്പോഴും മുഴങ്ങിക്കൊണ്ടിരുന്നു.....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം