"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/നരഭോജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നരഭോജി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 37: വരി 37:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=jayasankarkb| | തരം= കവിത}}

19:54, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നരഭോജി


ലോകമാകുന്ന കൂടാരവീട്ടിലേക്ക്,
ക്ഷണിക്കപ്പെടാത്ത അതിഥിയെ പോലെ,
എന്തിനു കടന്നു വന്നു നീ കൊറോണ,
മനുഷ്യന്റെ ചുടുനിശ്വാസം ഉന്മാദമാണോ,
മനുഷ്യ ജീവനുകൾ മൃത്യുവിനിരയാക്കി,
എങ്ങോട്ടാണീ നിന്റെ ജൈത്രയാത്ര,
കടലിലെ തിരകൾ പോലും,
തീരത്തെ മൂകതകണ്ട് ,
തല തല്ലി കരഞ്ഞുകൊണ്ട് ഓടിപോകുന്നു,
നിർത്തൂ നിന്റെ ക്രൂര വിനോദം,
മതിയാക്കൂ നിന്റെ ചടുല നൃത്തം,
മുഖ്യന്റെ വാക്കുകൾ നമുക്ക് അംഗീകരിക്കാം,
കൈയും മെയ്യും കഴുകി നമുക്ക് മുന്നേറാം,
ഞങ്ങളുടെ ഹൃദയത്തിൽ നിന്നുള്ള പ്രാർത്ഥനയുടെ,
അഗ്നി നാമ്പുകൾ നിന്നെ നിർജീവമാക്കട്ടെ,
ആഹ്ലാദത്തിമിർപ്പുള്ള പുതിയൊരു പുലരിക്കായി,
നമുക്ക് കാത്തിരിക്കാം,
കാതോർത്തിരിക്കാം.

 

കനിഹ രാജീവ്
2 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത