"എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/'''കവചം'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''കവചം''' <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=jktavanur| തരം= ലേഖനം }}

16:38, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കവചം

പ്രകൃതി അമ്മയാണ് ദൈവമാണ്. പ്രകൃതിക്ക് ദോഷകരമായ രീതിയിൽ ഉള്ള മനുഷ്യന്റെ പ്രവർത്തനങ്ങൾ ലോക നാശത്തിന് കാരണമാകുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മപ്പെടുത്താൻ ആയി നാം വർഷം തോറും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ശുദ്ധവായുവും ശുദ്ധജലവും ഓരോ മനുഷ്യന്റേയും അവകാശമാണ്. ഇതിനെതിരെ പ്രകൃതിയെ ചൂഷണം ചെയ്യുന്നതും നമ്മൾ തന്നെ. മലിനീകരണത്തിനും വനനശീകരണത്തിനും എതിരായി പ്രവർത്തിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കർത്തവ്യമാണ്.
നഗരങ്ങൾ മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങൾ അനുഭവിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് പത്രങ്ങളിലൂടെയും അല്ലാതെയും നാം മനസ്സിലാക്കുന്നുണ്ട്. നഗരങ്ങളിൽ ആളുകൾ ഇടതിങ്ങി താമസിക്കുന്നതു മൂലം കുടിവെള്ളത്തിനും ശുചീകരണത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്നു.
സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതി നമുക്കാവശ്യമാണ്. അതിനാൽ പരിസ്ഥിതിയെ നശിപ്പിക്കാത്ത വിധത്തിലായിരിക്കണം നമ്മുടെ വികസന പ്രവർത്തനങ്ങൾ. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കടന്നുകയറ്റം പ്രകൃതിയുടെ ആവാസ വ്യവസ്ഥയെ വളരെ ഗുരുതരമായി ബാധിച്ചു കൊണ്ടിരിക്കുന്നു. ഭൂമിയിലെ ചൂട് വർദ്ധിക്കുന്നതിന്റെ മറ്റൊരു കാരണം വാഹനങ്ങളിൽ നിന്നും വരുന്ന കാർബൺമോണോക്സൈഡിന്റെ അളവ് കൂടുന്നതു കൊണ്ടാണ്. അതിനാൽ വാഹനങ്ങളുടെ നിയന്ത്രണം നാം കർശന മായി പാലിച്ചേ മതിയാകൂ.
മണ്ണിലെ അമിതമായ രാസവളപ്രയോഗം മണ്ണിന്റെ ഫലഫൂയിഷ്ഠത നശിപ്പിക്കുന്നു. തന്മൂലം ഏകദേശം 3000 ദശലക്ഷം ഏക്കർ ഭൂമി ഉപയോഗശൂന്യമായി കൊണ്ടിരിക്കുന്നു. വന ങ്ങൾ മരുഭൂമിയായി മാറിക്കൊണ്ടിരിക്കുന്നു. വൃക്ഷങ്ങൾ ഭൂമിയുടെ സമ്പത്താണ്. മഴ ദൈവത്തിന്റെ ദാനവും
" മണ്ണില്ലെങ്കിൽ ചെടി ഇല്ല...
ചെടി ഇല്ലെങ്കിൽ മരം ഇല്ല....
മരമില്ലെങ്കിൽ മഴയില്ല....
മഴയില്ലെങ്കിൽ നാമില്ല....."
എന്ന ചൊല്ല് എത്ര അർത്ഥവത്താണ്. ഭൂമിയിലെ ഓരോ അണുവിലും ജീവന്റെ തുടിപ്പ് ഉണ്ടെന്ന് നാം അറിയുക.
മഹാമാരി വ്യാപിക്കുന്ന ഈ കാലഘട്ടത്തിൽ മനുഷ്യരിലും അതോടൊപ്പം പ്രകൃതിയിലും ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതിയല്ലോ...... ,വരും തലമുറയ്ക്കായി ഇന്നേ നമ്മുടെ ഭൂമിയെ സ്നേഹിച്ചു തുടങ്ങാൻ. ആയതിനാൽ മാലിന്യരഹിത ഭൂമിയെ വരുംതലമുറയ്ക്ക് നൽകാനായി നമുക്ക് ഒന്നിച്ചു മുന്നേറാം.

അഞ്ജന പി നായർ
7 M എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം