"സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/അക്ഷരവൃക്ഷം/കൊറോണ കാലത്തെ വ്യക്തി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:




</poem> </center>
 


{{BoxBottom1
{{BoxBottom1

15:37, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ കാലത്തെ വ്യക്തി ശുചിത്വം
<poem>


ശുചിത്വം എന്നത് നാം നമ്മുടെ ജീവിതത്തിൽ പാലിക്കേണ്ട ഒരു പ്രധാനപ്പെട്ട ഘടകമാണ് . ഈ കൊറോണ കാലത്താണ് നമ്മിൽ പലരും ഇതിന് മുൻതൂക്കം നൽകാൻ ആരംഭിച്ചത്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഒരുപോലെ പ്രധാനപ്പെട്ടതാണ്. നാമെല്ലാവരും ചില മുൻകരുതലുകൾ എടുത്താൽ ഈ വൈറസ് പടർന്നുപിടിക്കുന്നത് തടയാം.

           പരിസരശുചിത്വം, വ്യക്തിശുചിത്വം ഇവ ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ശുചിത്വം ഉണ്ടെങ്കിൽ രോഗവ്യാപനം കുറക്കാൻ സാധിക്കും. നാം നമ്മുടെ ചുറ്റുപാടുകളിൽതന്നെ ദിവസവും നിരവധി മാലിന്യങ്ങൾ കാണാറുണ്ട്. എന്നാൽ മിക്കപ്പോഴും നാം    അത് നീക്കം ചെയ്യാൻ ശ്രമിക്കാറില്ല. കൊറോണ പോലുള്ള വൈറസുകൾ ഉള്ള ഈ സമയത്ത് നാം വളരെ അധികം പ്രാധാന്യം നൽകേണ്ട ഒന്നാണ് ശുചിത്വം.
          ഇന്ന് ലോകം മുഴുവൻ കൊറോണ വൈറസ് എന്ന മഹാമാരിയുടെ മുമ്പിൽ പകച്ചുനിൽക്കുകയാണ്. എന്നാൽ ശുചിത്വമുള്ള ഇടങ്ങളിലേക്ക് കടന്നുവരാൻ ഒരു വൈറസിനും സാധിക്കില്ല.

അതുകൊണ്ട് നാം ശുചിത്വമുള്ളവരായിരിക്കണം.അങ്ങനെ നാം സ്വയം രക്ഷപ്പെടുന്നതിനൊപ്പം സമൂഹത്തെയും നമുക്ക് രക്ഷിക്കാനാകും. പരിസ്ഥിതിക്ക് ദുഷ്കരമായ ഒരു പ്രവർത്തനവും നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാകരുത് . പരിസ്ഥിതി സംരക്ഷണം, പരിസര ശുചിത്വം അതായിരിക്കട്ടെ നമ്മുടെ മുദ്രാവാക്യം.



ഇവാന ആൻ ബാബു
7C സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം