"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/അക്ഷരവൃക്ഷം/നാളെക്കായി സംരക്ഷിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(89E3)
 
No edit summary
വരി 16: വരി 16:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= ലേഖനം}}

14:37, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നാളെക്കായി സംരക്ഷിക്കാം     

പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും നിലനിൽപ്പിന് ആവശ്യമാണ്. പരിസ്ഥിതിയിലെ എല്ലാ ഘടകങ്ങളും പരസ്പരം ബന്ധപ്പെട്ടാണ് നിലനിൽക്കുന്നത്. ഭൂമിയിലെ ജീവജാലങ്ങൾ തമ്മിലുള്ള പരസ്പരബന്ധം പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നു. എന്നാലിന്ന് പ്രകൃതിയുടെ മേലുള്ള മനുഷ്യൻറെ കടന്നുകയറ്റം പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം വരുത്തി. കുന്നുകളും വയലുകളും മലകളും ജലാശയങ്ങളും നികത്തിയും അവിടെ കോൺക്രീറ്റ് കെട്ടിടങ്ങൾ കെട്ടിപ്പൊക്കി യും വനങ്ങൾ നശിപ്പിച്ചു വന്യജീവികളെ വേട്ടയാടിയും മനുഷ്യൻ പ്രകൃതിയെ നശിപ്പിച്ചുകൊണ്ട് മുന്നേറുന്നു. ഇതുവഴി മനുഷ്യൻറെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഒപ്പം മറ്റു ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ നഷ്ടപ്പെടുത്തുന്നു. വികസനത്തിന് പേരിൽ പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ മനുഷ്യൻ തൻറെ വേരുകൾ തന്നെയാണ് അറുത്തു മാറ്റുന്നത് .ഒപ്പം ഉരുൾപൊട്ടൽ വെള്ളപ്പൊക്കം മണ്ണിടിച്ചിൽ ഭൂകമ്പം സുനാമി ചുഴലികാറ്റ് തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ ഏറ്റുവാങ്ങുന്നു .ഇത് മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങളുടെയും നാശത്തിന് കാരണമാകുന്നു.മനുഷ്യൻ ഉൾപ്പെടെയുള്ള ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാൻ ആവശ്യമായ വിഭവങ്ങൾ പ്രകൃതിയാണ് നൽകുന്നത്. എന്നാൽ മനുഷ്യൻ അതിൻറെ നന്ദി തിരികെ പ്രകൃതിയോട് കാട്ടുന്നില്ല. നാം പ്രകൃതിയെ ദ്രോഹിക്കുന്നതിന് അനുസരിച്ച് നമുക്ക് പ്രകൃതി നാശം വിതയ്ക്കും. അതിനാൽ നമുക്ക് പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനും തുടങ്ങാം. മരങ്ങൾ വച്ചുപിടിപ്പിച്ച് ഭൂമിയെ ഹരിതാഭം ആക്കാം. ജലാശയങ്ങളിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയാതെ സംരക്ഷിക്കാം .വനങ്ങൾ സംരക്ഷിക്കാം. കുന്നുകളും മലകളും അതേപടി നിലനിർത്താം .മഴവെള്ളം സംഭരിക്കാം . അങ്ങനെ പ്രകൃതിയെ നമുക്ക് സംരക്ഷിക്കാം.

ഗംഗ അനീഷ്
8A ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം