"ഗവ. യു. പി. എസ്. പാലവിള/അക്ഷരവൃക്ഷം/കൊറോണ സങ്കടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sheelukumards|തരം=കഥ}} |
12:20, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ സങ്കടങ്ങൾ
ഫ്ലാറ്റിലേ ബാൽക്കണിയിൽ നിന്നും മാധവ് പുറത്തേക്ക് നോക്കി. വിളറി യ കെട്ടിടങ്ങളില്ലാതെ മറ്റൊന്നും കാണാനില്ല. നശിച്ച കൊറോണ ക്കാലം. പുറത്തിറങ്ങി യിട്ട് എത്ര ദിവസങ്ങളായി. അച്ഛനും അമ്മയും ലാപ്ടോപ്പിന് മുന്നിൽ തന്നെ. വീട്ടിലിരുന്നു ജോലി ചെയ്യുകയാണത്രെ. സ്കൂൾ ഉണ്ടായിരുന്ന കാലം തന്നെയായിരുന്നു നല്ലത്. എന്തു രസമായിരുന്നു. ഹോം വർക്കും രാവിലെയുള്ള കുളിയും മാത്രമായിരുന്നു പ്രശ്നം. ഇപ്പോഴത്തെ കാലം വച്ചു നോക്കിയാൽ അതൊന്നും ഒരു പ്രശ്നമേ അല്ലായിരുന്നു എന്നു തോന്നുന്നു. എന്തൊക്കെ ആയിരുന്നു ? ക്രിക്കറ്റ് കളി, ആഴ്ച യിലൊരു സിനിമ. ബീച്ചിൽ കറക്കം. ബറോട്ട. തന്തുരി ചിക്കൻ ... ഓർത്തപ്പോൾ തന്നെ വായിൽ വെള്ളമൂറി. അവൻ അകത്തേക്ക് ഓടി അച്ഛാ എനിക്കു ബറോട്ട. വേണം. .... ലോക് ഡൗൺ അല്ലെ മോനെ. എവിടുന്നാ ബറോട്ട.?. അവൻ വീണ്ടും ബാൽക്കണിയിലെത്തി. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അമ്മ പിറകെ വന്നു. അവനെ അകത്തേക്ക് കൊണ്ടുപോയി. മൊബൈലിൽ ഓരോ രാജ്യത്തെയും ദുരിത കാഴ്ചകൾ കാണിച്ചുകൊടുത്തു. ഈ അവസ്ഥ നമുക്ക് വരാതിരിക്കുവാനല്ലേ നമ്മൾ വീട്ടിൽ ഇരിക്കുന്നത്. കുറച്ചു സഹിച്ചാൽ നല്ല കാലം ഇനിയും വരും അമ്മ പറഞ്ഞു. കണ്ണുകൾ തുടച്ചു അവനും ആശ്വസിക്കാൻ ശ്രമിച്ചു കൊറോണക്കാലം തീരും നല്ലകാലം ഇനിയും വരും....
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ