"എയുപിഎസ് ഹോസ്ദുർഗ്ഗ് തെരുവത്ത്/അക്ഷരവൃക്ഷം/ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 42: വരി 42:
}}
}}
{{Verified|name= Vijayanrajapuram | തരം= കഥ}}
{{Verified|name= Vijayanrajapuram | തരം= കഥ}}
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കഥ]]

12:14, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

കൊറോണക്കാലം " മോളേ ... നവ്യാ വന്ന് ഹോം വർക്ക് ചെയ്യ്..." അമ്മ വിളിച്ചു പറഞ്ഞു. സ്കൂളില്ലാത്തത് കൊണ്ട് എങ്ങോട്ടോ കളിക്കാൻ പോവാൻ തയ്യാറെടുക്കുകയായിരുന്നു അവൾ. "ശ്ശോ... ഈ അമ്മേടെ ഒരു കാര്യം ... സ്കൂളടച്ചല്ലോ അമ്മേ... ഇനിയെന്തിനാ ഹോം വർക്ക് ...? എനിക്ക് വയ്യ.. ഞാൻ സോഫീടെ കൂടെ കളിക്കാൻ പോവുന്നു " അതും പറഞ്ഞു നവ്യ മുറ്റത്തേക്കിറങ്ങി. അതു കണ്ട അമ്മ അടുക്കളയിൽ നിന്നും പുറത്തേക്ക് വന്നു "ആഹാ.. നീ ഇതെങ്ങോട്ടാ പോവുന്നത് ? അമ്മ ചോദിച്ചു. "സോഫീടെ വീട്ടിലേക്കാ..." "മോളേ ... പത്രത്തിലും ടീവീലും നീ ഒന്നും കണ്ടില്ലേ... ആരും പുറത്തേക്കിറങ്ങരുതെന്ന് നമ്മുടെ മുഖ്യമന്ത്രിയും ആരോഗ്യ വകുപ്പും കർശനമായി പറഞ്ഞിട്ടുണ്ട്. "

"അതെന്തിനാ ..." നവ്യക്ക് സംശയം " ഇത് കൊറോണക്കാലമാ... കൊറോണ വൈറസ് പരത്തുന്ന രോഗം നാട്ടിൽ പകരാതിരിക്കാൻ നമ്മളെല്ലാം നമ്മുടെ വീട്ടിൽ തന്നെയിരിക്കണം... അമ്മ വിശദികരിച്ചു "ഓ... അതൊക്കെ അങ്ങ് ദൂരെയല്ലേ ... ഇവിടൊന്നും വരില്ലമ്മേ.. ."അവൾ ചിണുങ്ങി .

മോളേ... നമുക്ക് അവധിതന്ന് വീട്ടിലിരുത്തി നമ്മുടെ ആരോഗ്യത്തിന് വേണ്ടി കഷ്ടപ്പെടുന്ന ഡോക്ടർ മാരെയും പോലീസുകാരെയും ഓർത്ത് നോക്ക് ...

അവൾക്ക് കാര്യം മനസിലായി ... " ഇനിയിപ്പോ വീട്ടിലിരുന്ന് ഒറ്റക്ക് ഞാനെന്താ ചെയ്യാ..."

"അതിനല്ലേ ടീച്ചർ വാട്സാപിൽ കുഞ്ഞരങ്ങും മറ്റും അയച്ചു തന്നിട്ടുള്ളത് ... " അമ്മ അവൾക്ക് ഫോണിൽ ക്ലാസ് ടീച്ചർ അയച്ച പ്രവർത്തനങ്ങൾ കാണിച്ചു കൊടുത്തു . അവൾക്ക് സന്തോഷമായി ... ഈ കൊറോണക്കാലം അടിപൊളിയാക്കാം... അവൾ ജനലിലൂടെ സോഫിയെ വിളിച്ചു പറഞ്ഞു. "സോഫീ ഞാൻ കളിക്കാൻ വരുന്നില്ല ...നമുക്ക് നമ്മുടെ വീട്ടിലിരിക്കാം ... കോവിഡിൽ നിന്നും സുരക്ഷിതരാവാം.


സഫ മറിയം .സി .എച്ച്
5 A എയുപിഎസ് ഹോസ്ദുർഗ്ഗ് തെരുവത്ത്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ