"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/കൊറോണ വൈറസ് പ്രതിരോധിക്കാം അതിജീവിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ വൈറസ് പ്രതിരോധിക്കാം അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 13: വരി 13:

കൊറോണ വൈറസിന് ക‌ൃത്യമായ ചികിത്‌സ ഇല്ല. പ്രതിരോധ വാക്‌സിന‌ും ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗികളെ മറ്റ‌ുള്ളവരിൽ നിന്ന‌ും മാറ്റി ഐസോലേറ്റ് ചെയ്‌താണ് ചികിത്‌സ നല്‌കേണ്ടത്. പകർച്ച പനിയ്‌ക്ക് നല്‌ക‌ുന്നത‌ു പോലെ ലക്ഷണങ്ങൾക്കന‌ുസരിച്ച‌ുള്ള ചികിത്സയാണ് ഇതിന് നല്‌ക‌ുന്നത്. വ്യക്‌തി ശ‌ുചിത്വം പാലിച്ച‌ു കൊണ്ട‌ും കൈകൾ വ‌ൃത്തിയായി കഴ‌ുകി കൊണ്ട‌ും നമ‌ുക്ക് ഈ രോഗത്തെ നേരിടാം. ഈ വൈറസിനെതിരായ‌ുള്ള വാക്‌സിനേഷൻ കണ്ട‌ുപിടിക്കാന‌ുള്ള ശ്രമത്തിലാണ് മെഡിക്കൽ ബോർഡ്.

{{BoxBottom1
| പേര്=ദ‌ൃശ്യ ഷാജി
| ക്ലാസ്സ്=9C
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ.എച്ച് എസ് എസ് മാരായമുട്ടം
| സ്കൂൾ കോഡ്=44029
| ഉപജില്ല=നെയ്യാറ്റിൻകര
| ജില്ല=തിരുവനന്തപുരം
| തരം=ലേഖനം
|color=4
}}

11:52, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസ് പ്രതിരോധിക്കാം അതിജീവിക്കാം

ലോകം ഇന്ന് കൊറോണ എന്ന മഹാരോഗത്തിന്റെ പിടിയിലാണ്. മന‌ുഷ്യന‌ും പക്ഷികള‌ും അടക്കമ‌ുള്ള ഒര‌ു ക‌ൂട്ടം സസ്‌തനികളിൽ രോഗം ഉണ്ടാക്ക‌ുന്ന ഒര‌ു ക‌ൂട്ടം വൈറസ‌ുകളാണ് കൊറോണ. ഈ വൈറസ‌ുകൾ മന‌ുഷ്യർ ഉൾപ്പെടെയ‌ുള്ള സസ്‌തനികള‌ുടെ ശ്വാസനാളിയേയാണ് ബാധിക്ക‌ുന്നത്.

ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്ന‌ും 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിന് 25 മ‌ുതൽ 30 ശതമാനം വരെ കാരണം ഈ വൈറസ‌ുകളാണ്. കഴിഞ്ഞ എഴ‌ുപത് വർഷമായി കൊറോണ വൈറസ് എലി, പട്ടി, പ‌ൂച്ച, ടർക്കി ക‌ുതിര, പന്നി , കന്ന‌ുകാലികൾ എന്നിവയെ ബാധിക്കാമെന്ന് ശാസ്‌ത്രജ്ഞർ കണ്ടെത്തി. മ‌ൃഗങ്ങൽക്കിടയിൽ പൊത‌ുവേ ഇവയെ കണ്ട‌ു വര‌ുന്ന‌ു. സ‌ുണോട്ടിക് എന്നാണ് ഇവയെ ശാസ്ത്രജ്ഞൻമാർ വിളിച്ചിര‌ുന്നത്. അതായത് ഇത്തരം വൈറസ‌ുകൾ മ‌ൃഗങ്ങളിൽ നിന്ന‌ും മന‌ുഷ്യരിലേക്ക് പകര‌ുന്നവയാണെന്നർത്ഥം.

രോഗം ഗ‌ുര‌ുതരമായാൽ സാർസ്, ന്യ‌ുമോണിയ , വ‌ൃക്കാ സ്‌തംഭനം എന്നിവയ‌ുണ്ടാകാം. മരണവ‌ും സംഭവിക്കാം. ചൈടയിൽ ഇപ്പോൾ കണ്ടെത്തിയിരിക്ക‌ുന്നത് ഇതിൽ നിന്ന‌ും അല്‌പം വ്യത്യസ്‌തമാണ്. ജനിതക മാറ്റം വന്ന പ‌ുതിയ തരം കൊറോണ വൈറസാണ്. മ‌ൂക്കൊലിപ്പ്, ച‌ുമ , തൊണ്ട വേദന, തലവേദന , പനി എന്നിവയാണ് ലക്ഷണങ്ങൾ. പ്രതിരോധാവസ്ഥ ദ‌ുർബലമായവരിൽ അതായത് പ്രായമായവരില‌ും ക‌ുട്ടികളില‌ും വൈറസ് പിടി മ‌ുറ‌ുക്ക‌ും. ഇത‌ു വഴി ഇവരിൽ ന്യ‌ുമോണിയ, ബ്രോങ്കൈറ്റിസ് പോല‌ുള്ള ശ്വാസകോശ രോഗങ്ങൾ പിടിപെട‌ും. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസങ്ങൾക്ക‌ുള്ളിൽ രോഗ ലക്ഷണങ്ങൾ കാണിക്ക‌ും.

ചൈനയിൽ പൊട്ടിപ‌ുറപ്പെട്ട ഈ രോഗം ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്‌തത് നമ്മ‌ുടെ കൊച്ച‌ു കേരളത്തിലാണ്. കോവിഡ് - 19 ന്റെ പ‌ൂർണ്ണ ര‌ൂപം കൊറോണ വൈറസ് ഡിസീസ് 2019 എന്നാണ്. കിരാടം എന്നാണ് കൊറോണ എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം. ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പകര‌ുന്നത്. ത‌ുമ്മ‌ുമ്പോഴ‌ും ച‌ുമയ്‌ക്ക‌ുമ്പോഴ‌ും ശരീരത്തിൽ നിന്ന‌ും പ‌ുറത്തേയ്‌ക്ക് തെറിക്ക‌ുന്ന സ്രവത‌ുള്ളികൾ വൈറസ് ഉണ്ടാക്ക‌ും.

കൊറോണ വൈറസിന് ക‌ൃത്യമായ ചികിത്‌സ ഇല്ല. പ്രതിരോധ വാക്‌സിന‌ും ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗികളെ മറ്റ‌ുള്ളവരിൽ നിന്ന‌ും മാറ്റി ഐസോലേറ്റ് ചെയ്‌താണ് ചികിത്‌സ നല്‌കേണ്ടത്. പകർച്ച പനിയ്‌ക്ക് നല്‌ക‌ുന്നത‌ു പോലെ ലക്ഷണങ്ങൾക്കന‌ുസരിച്ച‌ുള്ള ചികിത്സയാണ് ഇതിന് നല്‌ക‌ുന്നത്. വ്യക്‌തി ശ‌ുചിത്വം പാലിച്ച‌ു കൊണ്ട‌ും കൈകൾ വ‌ൃത്തിയായി കഴ‌ുകി കൊണ്ട‌ും നമ‌ുക്ക് ഈ രോഗത്തെ നേരിടാം. ഈ വൈറസിനെതിരായ‌ുള്ള വാക്‌സിനേഷൻ കണ്ട‌ുപിടിക്കാന‌ുള്ള ശ്രമത്തിലാണ് മെഡിക്കൽ ബോർഡ്.

ദ‌ൃശ്യ ഷാജി
9C ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം