"ഖാദിരിയ്യ ഹൈസ്കൂൾ കൊട്ടുകാട്/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
             <p>  നമ്മുടെ ജീവൻ രക്ഷിക്കാൻ വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരേയും പോലീസ് ഉദ്യോഗസ്ഥരേയും അതിന് എല്ലാവിധ പിന്തുണയും  നൽകുന്ന സർക്കാരിനേയും  , സർക്കാർ സംവിധാനങ്ങളേയും നന്ദിപൂർവ്വം സ്മരിക്കുന്നു. ആരോഗ്യ പ്രവർത്തകർക്കും, ശാസ്ത്രജ്ഞർക്കും എത്രയും വേഗം ഇതിനൊരു പ്രതിവിധി കണ്ടു പിടിക്കാൻ സാധിക്കും എന്ന പ്രത്യാശയോടെ നമുക്ക് കാത്തിരിക്കാം. </p>
             <p>  നമ്മുടെ ജീവൻ രക്ഷിക്കാൻ വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരേയും പോലീസ് ഉദ്യോഗസ്ഥരേയും അതിന് എല്ലാവിധ പിന്തുണയും  നൽകുന്ന സർക്കാരിനേയും  , സർക്കാർ സംവിധാനങ്ങളേയും നന്ദിപൂർവ്വം സ്മരിക്കുന്നു. ആരോഗ്യ പ്രവർത്തകർക്കും, ശാസ്ത്രജ്ഞർക്കും എത്രയും വേഗം ഇതിനൊരു പ്രതിവിധി കണ്ടു പിടിക്കാൻ സാധിക്കും എന്ന പ്രത്യാശയോടെ നമുക്ക് കാത്തിരിക്കാം. </p>
{{BoxBottom1
{{BoxBottom1
| പേര്= മുഫീദ. എസ്
| പേര്= മുഫീദ ഷംസുദീൻ
| ക്ലാസ്സ്=  6 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  6 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 20: വരി 20:
| color= 4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=mtjose|തരം=ലേഖനം}}

21:08, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19
ചൈനയിലെ വുഹാൻ എന്ന പ്രദേശത്തു നിന്നും പുറപ്പെട്ട് ഇന്ന് ലോകം മുഴുവൻ ദുരിതം വിതയ്ക്കുന്ന ഒരു മഹാമാരിയാണ് കോവിഡ് 19 എന്ന കൊറോണ വൈറസ് . അമേരിക്ക, ഇറ്റലി, ബ്രിട്ടൺ തുടങ്ങീ ആരോഗ്യ മേഖലയിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങളെപ്പോലും ഭയപ്പെടുത്തി ഈ വൈറസിന്റെ വ്യാപനം തുടരുകയാണ്.അനേക ലക്ഷം ജനങ്ങളെ രോഗബാധിതരാക്കിയ ഈ രോഗം ഒരു ലക്ഷത്തിലധികം ജീവനുകളാണ് നാളിതുവരെ കവർന്നെടുത്തത്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് അതിവേഗം പകരുന്ന രോഗമായതുകൊണ്ട് തന്നെ ധാരാളം ആരോഗ്യ പ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും ഇതിനോടകം ജീവൻ നഷ്ടമായിട്ടുണ്ട്. എല്ലാ രാജ്യങ്ങളും പലവിധ പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ജനങ്ങളുടെ ഒത്തുകൂടൽ പരമാവധി കുറയ്ക്കുകയും ചെയ്തുകൊണ്ടും മറ്റും ശാസത്ര ലോകം ഈ മഹാമാരിയെ ചെറുക്കാനുള്ള ഊർജ്ജിത ശ്രമത്തിലാണെങ്കിൽ പോലും ഫലപ്രദമായ മരുന്നുകൾ കണ്ട് പിടിക്കാൻ സാധിക്കാത്തതു കൊണ്ട് മരണനിരക്ക് ദിനംപ്രതി കൂടാൻ കാരണമാകുന്നു.

ഇന്ത്യയിലും ഈ വൈറസ് ആഞ്ഞടിച്ചു വെങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ നേരത്തെ കൂട്ടി സ്വീകരിച്ചതിനാൽ ഇതിൻ്റെ വ്യാപനം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. അതിൽ തന്നെ നമ്മുടെ സംസ്ഥാനമായ കേരളത്തിലെ രോഗബാധിതരുടെ ചികിത്സയും കരുതലും ലോകത്തിന് തന്നെ മാതൃകയായി തുടരുകയാണ്. സാമൂഹിക അകലവും ശുചിത്വവും പാലിച്ച് കൊണ്ട് കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ജനങ്ങളും ആരോഗ്യ പ്രവർത്തകരും കൈകോർത്ത് പ്രവർത്തിക്കുകയാണ്. ഈ ജാഗ്രതയും നിയന്ത്രണങ്ങളും കൃത്യമായി പാലിച്ച് ദീർഘകാല അടിസ്ഥാനത്തിൽ ഈ വൈറസിനെ പ്രതിരോധിക്കാൻ നമുക്ക് കഴിയും.

നമ്മുടെ ജീവൻ രക്ഷിക്കാൻ വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരേയും പോലീസ് ഉദ്യോഗസ്ഥരേയും അതിന് എല്ലാവിധ പിന്തുണയും നൽകുന്ന സർക്കാരിനേയും , സർക്കാർ സംവിധാനങ്ങളേയും നന്ദിപൂർവ്വം സ്മരിക്കുന്നു. ആരോഗ്യ പ്രവർത്തകർക്കും, ശാസ്ത്രജ്ഞർക്കും എത്രയും വേഗം ഇതിനൊരു പ്രതിവിധി കണ്ടു പിടിക്കാൻ സാധിക്കും എന്ന പ്രത്യാശയോടെ നമുക്ക് കാത്തിരിക്കാം.

മുഫീദ ഷംസുദീൻ
6 B ഖാദിരിയ്യ ഹൈസ്കൂൾ , കൊട്ടുകാട്
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം