"ഗൗരീവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/ ഒന്നും പറയാതെ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 23: വരി 23:
  കണ്ണീരിന്റെ നനവോടെ ആണെങ്കിലും
  കണ്ണീരിന്റെ നനവോടെ ആണെങ്കിലും
അത് എന്നിൽ ഒരു പുഞ്ചിരി വിടർത്തി.
അത് എന്നിൽ ഒരു പുഞ്ചിരി വിടർത്തി.
<p>
 
{{BoxBottom1
{{BoxBottom1
| പേര്=ഉദാത്ത് സമീ(ന്ദൻ
| പേര്=ഉദാത്ത് സമീന്ദ്രൻ
| ക്ലാസ്സ്=5എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=5എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 36: വരി 36:
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കഥ}}

20:34, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒന്നും പറയാതെ...


അമ്മേ....ഇതാ വരുന്നു...തിരക്കാക്കല്ലേ. ഭക്ഷണമെടുത്തു മേശപ്പുറത്ത് വെച്ചോളൂ... ഞാനീ ബാഗിൽ പുസ്തകമെടുത്ത് വച്ചോട്ടെ.. അവൻ ഉറക്കെ പറഞ്ഞിട്ടും 'അമ്മ കേട്ടില്ലേ?? .....വീണ്ടും വീണ്ടും വിളിക്കുന്നു? ആ വഴിക്ക് നടക്കുന്ന എന്റെ കുഞ്ഞി പൂച്ച എന്തേ എന്ന ചോദ്യത്തോടെ എന്നെ നോക്കി ! എനിക്ക് ദേഷ്യം വന്നു. ഞാൻ വേഗത്തിൽ അടുക്കളയിലേക്ക് ഓടി. 'അമ്മ പതിവില്ലാതെ പത്രം തിരഞ്ഞുപിടിച്ചു വയ്ക്കുകയാണ്. ഞാൻ ഓടി എത്തിയത് പോലും അറിഞ്ഞില്ല. എന്താണമ്മേ?! ഞാൻ അതിശയത്തോടെ പത്രത്താളുകളിൽ കണ്ണോടിച്ചു. 'അമ്മ ഒന്നും അറിയാത്ത ഭാവത്തിൽ എന്നെ നോക്കി. ആ നോട്ടത്തിൽ അമ്മയ്ക്ക് തെല്ലൊരു നിരാശയുണ്ടോ?ഏയ്... എനിക്ക് അങ്ങനെ തോന്നിയതാണ്. 'മോനെ'..ഇന്ന് സ്കൂളിലേക്ക് പോകാൻ ധൃതിപ്പെടേണ്ട..വേനലവധി നേരത്തെ തുടങ്ങി എന്ന് പത്രത്തിൽ.... 'എന്ത് പറ്റി അമ്മേ?' എനിക്ക് വിഷമമായി.എന്റെ പരീക്ഷ??കൂട്ടുകാർ?ആരോടും ഒരു വാക്ക് പോലും പറയാതെ എനിക്ക് കരച്ചിൽ വന്നു. എനിക്കറിയാം കഴിഞ്ഞ ദിവസങ്ങളിലേ പത്രതാഴുകളിൽ നിന്ന് രാവിലെ പ്രധാന വാർത്തകൾ എഴുതി ക്ലാസ്സിൽ വായിപ്പിക്കുന്ന ശീലം എന്റെ ടീച്ചർക്കുണ്ട്. അതിനുവേണ്ടി ഞാൻ വാർത്തകൾ എഴുതാറുണ്ട്. അറിയാതെ എനിക്ക് ആ മഹമാരിയെക്കുറിച്ചു ഓർത്തുഎന്റെ നെഞ്ചിടിപ്പ്കൂടി.'അമ്മേ കുറച്ചു കഴിഞ്ഞാൽ നമ്മളീ ലോകത്ത് ഉണ്ടാകില്ലേ'...?പക്ഷെ അമ്മയുടെ മുഖത്തേ ആത്മവിശ്വാസം എന്നെ അത്ഭുതപ്പെടുത്തി. 'ഈ അവധിക്കാലം നീ എങ്ങനെ ആഘോഷിക്കും എന്ന് അറിയോ??' 'അമ്മ ഒരു ചെറു ചിരിയോടെ ചോദിച്ചു.. 'എങ്ങനെയാ'?? 'പ്രകൃതിയെ അറിഞ്ഞ് ,മുറ്റത്തെ പൂക്കളുടെ മണം അറിഞ്ഞ്‌...വിത്തു മുളപ്പിച്ച്.. ചക്കയും മാങ്ങയും തിന്ന് കിളികളോടും അണ്ണാനോടും മിണ്ടി.. അങ്ങനെ..അങ്ങനെ....അമ്മ എന്നെ സ്നേഹത്തോടെ ചേർത്ത് പിടിച്ചു.... കണ്ണീരിന്റെ നനവോടെ ആണെങ്കിലും അത് എന്നിൽ ഒരു പുഞ്ചിരി വിടർത്തി.

ഉദാത്ത് സമീന്ദ്രൻ
5എ ഗൗരിവിലാസം യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ