"എളയാവൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എന്റെ ഗ്രാമം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കഥ}}

20:19, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ ഗ്രാമം

ഒരിടത്ത് ഒരു ഗ്രാമത്തിൽ ഒരു വലിയ മൈതാനം ഉണ്ടായിരുന്നു മൈതാനത്ത് ചുറ്റും വലിയ മരങ്ങളും ചെടികളും പൂക്കളും ഒക്കെ നിറഞ്ഞിരുന്നു. ആ മരങ്ങളിലൊക്കെ നിറയെ അണ്ണാൻമാരും പക്ഷികളും കൂടു കൂട്ടിയിട്ടുണ്ട്. ആകെക്കൂടി കാണാൻ നല്ലൊരു ഭംഗിയുള്ള ഗ്രാമമായിരുന്നു അത്. മൈതാനത്തിൽ ദിവസവുംകുറെ കുട്ടികൾ കളിക്കാനെത്തും. അവരുടെ ജീവനും ശ്വാസവും എല്ലാം ആ മൈതാനവും പരിസരവും ആയിരുന്നു. കിളികളുടെ കള കള ശബ്ദവും അണ്ണാന്മാരുടെ കുസൃതി കളുമെല്ലാം ആ മൈതാനത്ത് സന്തോഷം നിറച്ചു.

അങ്ങനെ യിരിക്കെ ഒരു ദിവസം കുട്ടികൾ കളിച്ചു കൊണ്ടിരിക്കെ കുറേപേർ ആ വഴി വന്നു അവർ എന്തൊക്കെയോ സംസാരിക്കുകയും മരങ്ങൾ ഒക്കെ നോക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കൂട്ടത്തിൽ മുതിർന്ന കുട്ടിയായ ദീപു അവരുടെ അടുത്ത് ചെന്ന് ചോദിച്ചു" നിങ്ങളൊക്കെ ആരാ? എന്തിനാ ഇവിടെ വന്നത് ?ഇതൊക്കെ എന്തിനാ നോക്കുന്നത്"എന്ന്‌. അപ്പോൾ അവർ പറഞ്ഞു"ഇവിടെ ഒരു വലിയ ഹൈ സ്കൂൾ വരാൻ പോകുന്നു വലിയ കെട്ടിടം ആണ് ഈ മൈതാനം ഞങ്ങൾ വില കൊടുത്തു വാങ്ങിയതാണ്. നാളെ തന്നെ പണി തുടങ്ങും" അപ്പോൾ കുട്ടികൾ എല്ലാരും ഉച്ചത്തിൽ പറഞ്ഞു"ഇവിടെ സ്കൂൾ ഉണ്ടല്ലോ ഞങ്ങളൊക്കെ പഠിക്കുന്നത് അവിടെയ അതുമതി ഞങ്ങൾക് .ഇത് ഞങ്ങളുടെ മാത്രം മൈതാനമല്ല ഒരുപാട് പക്ഷികളും അണ്ണാന്മാരും ജീവിക്കുന്ന ഒരു സ്ഥലമാണ് ഇവിടത്തെ മരങ്ങൾ വെട്ടി നശിപ്പിക്കരുത് അവർക്കും ഈ ഭൂമിയിൽ ജീവിക്കണം ഉപദ്രവിക്കരുത് " അവർ അപേക്ഷിച്ചു എന്നാൽ കുട്ടികൾ പറഞ്ഞതൊന്നും അവർ കേട്ടില്ല. പിറ്റേന്ന് തന്നെപണി തുടങ്ങുമെന്നും വലിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആണ് വരാൻ പോകുന്ന തെന്നും പറഞ്ഞു അവർ പോയി. എല്ലാവർക്കും വലിയ സങ്കടം ആയി. അടുത്ത ദിവസം തന്നെകുറെ പണിക്കാർ വന്നുമരം മുറിക്കാൻ തുടങ്ങി. കുറെ മരങ്ങൾ അവർ വെട്ടിമാറ്റി. പക്ഷികൾ ഒക്കെ ബഹളം വച്ചു. ചിറകു മുളക്കാത്ത കുഞ്ഞു പക്ഷികൾ താഴെ വീണു. പറക്കാൻ കഴിയാതെ കുറെയെണ്ണം ചത്തു പോയി.

ദിവസങ്ങൾ കഴിയുന്തോറും അവിടെ വലിയ കെട്ടിടങ്ങൾ ഉയർന്നു പൊങ്ങി കുട്ടികൾ കളിക്കാൻ സ്ഥലമില്ലാതെ വിഷമിച്ചു. ഇനിയെങ്കിലും വളർന്നു വരുന്ന തലമുറ പ്രകൃതി സ്നേഹം ഉള്ളവരായി വളരട്ടെ . പ്രകൃതിയെ നശിപ്പിക്കരുത്

വേദിക കെ
3 എളയാവൂർ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ