"പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/പരിസ്ഥിതിയിലേക്കൊരെത്തിനോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയിലേക്കൊരെത്തിനോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
| ഉപജില്ല= പാറശ്ശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാറശ്ശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  ലേഖനം -   <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Remasreekumar|തരം= ലേഖനം}}

19:43, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതിയിലേക്കൊരെത്തിനോട്ടം


  പ്രകൃതി എന്നാൽ മനോഹരം ആയത് എന്നർത്ഥം. എന്നാൽ ഇന്നത്തെ മനുഷ്യൻ നമ്മുടെ പ്രകൃതിയെ വിരൂപമാക്കിക്കൊണ്ടിരിക്കുന്നു. മനുഷ്യന്റെ ആവശ്യത്തിനുള്ളതെല്ലാം ഈ പ്രകൃതിയി ലുണ്ട്. വികസനത്തിന്റെ പേര് പറഞ്ഞു മനുഷ്യൻ ഏർപ്പെടുന്ന പ്രവർത്തനങ്ങൾ സമൂലമായ ഒരു നാശത്തിലേക്കാണ് വഴി വയ്ക്കുന്നത്. കുന്നുകൾ ഇല്ലാതെ ആകുന്നതും ജല സ്രാോതസുകളായ വയലുകളും തോടുകളും ഇല്ലാതാ കുന്നതും മണൽ ഊറ്റലും  നദികളുടെ ആഴം വർദ്ധിക്കുന്നതുമെല്ലാം സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ വളരെ ഗുരുതരം ആണ്. കുന്നുകൾ ഏതൊരു നാടിന്റെയും അനുഗ്രഹമാണ്. നിരത്തിയ പ്രദേശങ്ങളിൽ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും മണ്ണ് എടുക്കുന്നതിനും വേണ്ടി യാണ് കുന്നുകൾ ഇടിച്ചു നിരത്തുന്നതു്. ഇത് അവിടത്തെ കാലാവസ്ഥയിൽ പോലും പ്രതി കൂലമായ മാറ്റങ്ങൾ ഉണ്ടാക്കുന്നു. ആധുനിക ലോകം നേരിടാൻ പോകുന്ന ഏറ്റവും വലിയൊരു ജീവിത പ്രതിസന്ധി ജല ദൗർലഭ്യമായിരിക്കും. ജല സംരക്ഷണത്തിനുള്ള പ്രകൃതി ദത്ത മാർഗങ്ങൾ നശിക്കുന്ന തിനനുസരിച്ചു പകരം സംവിധാനങ്ങൾ ഒന്നും ഒരുക്കപ്പെടുന്നുമില്ല.
ഇന്ന് വന നശികരണം വളരെ കൂടുതൽ ആണ്. മനുഷ്യനു ശ്വസിക്കാനാവശ്യമുള്ള ഓക്സിജൻ കൂടുതലായി പുറപ്പെടുവിക്കുന്നതു മനുഷ്യനുമാണ്. പ്രകൃതിയുടെ   മഹത്തായ ഒരുമയാണത്. ജലം ശേഖരിക്കുന്നതിലും മഴ പെയ്യിക്കുന്നതിലും എല്ലാം വൃക്ഷങ്ങൾ വലിയ പങ്കു വഹിക്കുന്നുണ്ട് എന്ന് അറിയുമ്പോൾ ആണ് വന നശീകരണം വരുത്തുന്ന പരിസ്ഥിതി നാശം തിരിച്ചറിയാനാകുക. മനുഷ്യരാശിയുടെ   സംസ്കാരങ്ങൾ രൂപപ്പെട്ടതു തന്നെ നദീ തട ങ്ങളിലാണ്. മലിനീകരണമാണ് പ്രകൃതി  നേരിടുന്ന ഒരു വൻ ഭീഷണി.  വികസനത്തിന്റെ  പേരിൽ പണിതു  യർ ത്തുന്ന വൻ വ്യവസായശാലകൾ നദികളിലും വായുവിലും കൊടും വിഷം കലർത്തുന്നു. ഇതു മാരകമായ രോഗ ങ്ങൾക്കും ദുരിതങ്ങൾക്കും കാരണമാകുന്നു. മനുഷ്യൻ കൃഷിക്കായി ഉപയോഗിക്കുന്ന കീടനാശിനികളും വളങ്ങളും പരിസ്ഥിതിയുടെ താളം തെറ്റിക്കുന്നു. മനുഷ്യന് ജീവിക്കാൻ വയ്യാത്ത അവസ്ഥ ഉണ്ടാവുകയും ലോകം വൻ ദുരിതത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു.
 ബോധപൂർവ്വം പരിസ്ഥിതിയെ ചൂഷണം ചെയ്യുന്ന ഒരേ ഒരു ജീവി മനുഷ്യരാണ്. അതുകൊണ്ടാണ് മനുഷ്യൻ ഈ ഭൂമുഖത്തിന്റെ കാൻസർ ആണെന്ന് ഒരു ചിന്തകൻ അഭിപ്രായപ്പെട്ടത്. ആ കാൻസർ യാതൊരു നിയ ന്ത്രണവുമില്ലാതെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ആകയാൽ ഇനിയെങ്കിലും കണ്ണ് തുറന്ന് നാം പ്രകൃതിയുടെ ഉത്തമ സന്താനങ്ങളായിത്തീർന്നേ പറ്റൂ  
     
അരുണിമ
5B പി പി എം എച്ച് എസ്സ് കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം