"ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം ആരോഗ്യത്തിൻ്റെ ആദ്യപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വ്യക്തിശുചിത്വം ആരോഗ്യത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 30: | വരി 30: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=Manojjoseph|തരം= ലേഖനം}} |
18:07, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വ്യക്തിശുചിത്വം ആരോഗ്യത്തിൻെറ ആദ്യപാഠം
മാനവ സമൂഹത്തിൻ്റെ ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമാണല്ലോ ആരോഗ്യം. നല്ല ആരോഗ്യമെന്നത് അസുഖമില്ലാത്ത അവസ്ഥ എന്നത് മാത്രമല്ല ജീവിക്കാനും മറ്റുള്ളവരെ ജീവിപ്പിക്കാനും വേണ്ട മാനസികാരോഗ്യം എന്നത് കൂടിയാണ്. പണ്ട് കാലത്തെ ആളുകളുടെ ആരോഗ്യവും ഇന്നത്തെ ആളുകളുടെ ആരോഗ്യവും പരിശോധിച്ചാൽ വളരെയധികം വ്യത്യസ്ത കാണാൻ കഴിയും. പണ്ട് കാലത്ത് സ്വയം അധ്വാനിച്ചായിരുന്നു കഴിഞ്ഞിരുന്നത്.ഇന്നത്തേതുപോലെ മറ്റുള്ളവരെക്കൊണ്ട് പണിയെടുപ്പിച്ചായിരുന്നില്ല.ആരോഗ്യമാണ് സമ്പത്ത്. സ്ഥിരം ഒരേ സമയം ഉറങ്ങാനും ഉണരാനും ശീലിപ്പിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.വ്യായാമം നല്ല ആരോഗ്യം നിലനിർത്തുന്നതിന് പ്രധാനപ്പെട്ടതാണ്.ചെറുപ്പം മുതലേ ആരോഗ്യ പ്രദമായ ദിനചര്യകൾ ശീലിച്ചാൽ വലുപ്പത്തിലേക്ക് നല്ല ആരോഗ്യം വാർത്തെടുക്കാം . ഓരോ വ്യക്തിയും അവരവരുടെ ശരീരത്തിൽ ഉണ്ടാക്കുന്ന അസന്തുലിതാവസ്ഥയാണ് പ്രകൃതിയുടെ നാശത്തിന് കാരണമാക്കുന്നത്. ഭൂമിയുടെ സന്തുലിതാവസ്ഥയെ നിലനിർത്തുന്നതിൽ മരങ്ങൾക്ക് വലിയ ഒരു പങ്ക് തന്നെ ഉണ്ട്. പരമാവധി മരങ്ങൾ നട്ട് വളർത്തുക. പ്രകൃതിയുടെ അമിത ചൂഷണത്തെയും ആഗോള താപനത്തെയും കുറിച്ച് മറ്റുള്ളവരെ ബോധവൽകരിക്കുക. ഉപയോഗിച്ച വസ്തുക്കൾ റോഡിലേക്ക് വലിച്ചെറിയാതിരിക്കുക.പ്രകൃതിയിൽ ധാരാളമായുള്ള കാറ്റും വെളിച്ചവും പരമാവധി ഉപയോഗപ്പെത്തുകയാണ് ഊർജോൽപാദനം കുറക്കുന്നതിനുള്ള ഒരു മാർഗ്ഗം. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടുള്ള നിരവധി ദിനങ്ങൾ ലോകമെമ്പാടും ആചരിക്കുന്നുണ്ട്. ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. തണലുകിട്ടാൻ കൈ കൂപുകയാണ് ഇന്നത്തെ മലകളും കാടുകളും. ദാഹനീ രിന് വേണ്ടി കൈ നീട്ടുകയാണ് ഇപ്പോഴത്തെ എല്ലാ പുഴകളും അരുവികളും. എന്നാലും നമ്മളെല്ലാവരും കൈകോർത്താൽ മണ്ണിലിനിയും ജീവിതം നില നിർത്താൻ സാധിക്കും. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിദ്ധ്യത്തിൻ്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കൽപമാണ് ലോകപരിസ്ഥിതി ദിനത്തിൻ്റെ കാതൽ.പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായും വനനശീകരണത്തിനെതിരായും പ്രവൃത്തിക്കുകയാണ് നമുക്ക് ചെയ്യാനാവുന്നത്. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും സുഖദവും ശീതളവുമായ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്. വ്യക്തി ശുചിത്വം മനുഷ്യരിൽ മാത്രമല്ല പക്ഷിമൃഗാദികളിലും പ്രകടമായ ജന്മവാസനയാണ്.അത് പലതരം പകർച്ചവ്യാധികളെ പ്രതിരോധിക്കാനും ലക്ഷക്കണക്കിന് മരണങ്ങൾ ഒഴിവാക്കാനും സഹായകരമാണ്. ലോകാരോഗ്യ സംഘടനയും മറ്റും വ്യക്തിഗത ശുചിത്വം പാലിക്കുന്നതിൻ്റെ ആവശ്യകത ലോകമെങ്ങും പ്രചരിപ്പിക്കുന്നു. വ്യക്തിഗത ശുചിത്വം മെച്ചപ്പെടുത്തുന്നതിനായി പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, പല്ലുകൾ വൃത്തിയാക്കുക, ദിവസവും കുളിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, സോപ്പുകൾ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക. ശുചിത്വത്തിൻ്റെ ആവശ്യകത പല തരം ബോധവൽകരണ പരിപാടികളിലൂടെ ലോകമെങ്ങും പ്രചരിപ്പിച്ചു കൊണ്ടിരുന്നു.പ്ലാസ്റ്റിക് മലിനീകരണം നിർത്തുക. വളരെയധികം അസുഖങ്ങൾ പെരുകികൊണ്ടിരിക്കുന്ന അവസ്ഥയിൽ അതിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ നാം തേടേണ്ടതാണ്. രോഗ പ്രതിരോധ മാർഗ്ഗങ്ങൾ: മനുഷ്യനിലനിൽപ്പിനായി നമ്മൾ ഓരോരുത്തരും മുൻകരുതലെടുക്കേണ്ടതാണ്. പരിസ്ഥിതി ശുചിത്വം കൊണ്ട് ഒരു പരിധി വരെ എല്ലാത്തരം രോഗങ്ങളെയും പ്രതിരോധിക്കാമെന്ന് മനസ്സിലായല്ലോ. അതുകൊണ്ട് തന്നെ നാളെയുടെ നന്മക്ക് വേണ്ടി നാം എല്ലാവരും ശുചിത്വത്തോട് കൂടി മുന്നോട്ട് പോവുക ഇനിയുള്ള കാലമെങ്കിലും. വരൂ നമുക്ക് ഒന്നിച്ച് പോരാടാം...
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം