"അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/ചെറുത്തുനിൽപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('==== അക്ഷരവൃക്ഷം - ലേഖനം ==== {{BoxTop1 | തലക്കെട്ട്= പ്രകൃ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 21: വരി 21:
| color=  1
| color=  1
}}
}}
{{Verification|name=haseenabasheer|തരം=ലേഖനം}}

17:02, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അക്ഷരവൃക്ഷം - ലേഖനം

പ്രകൃതി അമ്മയാണ്

ചെറുത്തുനിൽപ്പ്

ലോകമാകെ സാംക്രമിക രോഗങ്ങൾ അരങ്ങൊഴിയുകയും ജീവിതശൈലി രോഗങ്ങൾ രംഗം കയ്യടക്കുകയും ചെയ്യുന്ന കാലഘട്ടമാണിത്. നാല് പതിറ്റാണ്ടുകൾ മുമ്പ് വരെ ഇവിടെ വസൂരി മരണഭീതി പരത്തിയിരുന്നുവെന്നും, ഏതാനും വർഷങ്ങൾക്കു മുമ്പ് വരെ പോളിയോ തളർത്തിയ കാലുകളുമായി ഒരുപാട് കുട്ടികൾ നമ്മുടെ കൂടെ ഉണ്ടായിരുന്നു എന്നതും പുതുതലമുറയ്ക്ക് വിശ്വസിക്കാൻ പോലും ബുദ്ധിമുട്ടായിരിക്കും. പ്രതിരോധ കുത്തിവെയ്പ്പുകളുടെ വിജയഗാഥകൾ പലതും നമ്മൾ ആഘോഷിക്കുമ്പോഴും കുത്തിവെയ്പ്പുകളൊക്കെ കുട്ടികൾക്ക് മാത്രമുള്ളതാണെന്നാണ് ഇപ്പോഴും നമ്മുടെ പൊതുധാരണ. ഈ കാലഘട്ടത്തിലും, പ്രസക്തമായ, നമ്മൾ ശ്രദ്ധിക്കാത്ത മറ്റൊരു കണക്കുണ്ട്. പ്രായമേറിയവരുടെ മരണത്തിൽ ഇരുപത്തഞ്ച് ശതമാനത്തോളം നേരിട്ടോ അല്ലാതെയോ ഇപ്പോഴും സാംക്രമിക രോഗങ്ങൾകൊണ്ട് തന്നെയാണ്. സുരക്ഷിതമായ കുടിവെള്ളവും, ഭക്ഷണവും, പൊതുശുചിത്വവും, ശരിയായ മാലിന്യസംസ്കരണവും നടപ്പിലാക്കാതെ പ്രതിരോധ കുത്തിവെയ്പ്പുകൾ മാത്രം നൽകി രോഗങ്ങളെ നേരിടാം എന്നു വിചാരിക്കുന്നത് പൂർണമായും ശരിയല്ലെങ്കിൽ കൂടി, ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽ പൊതു സംവിധാനങ്ങൾ ഉയർന്ന നിലവാരത്തിലെത്താൻ സമയമെടുക്കുമെന്നത് ഒരു യാഥാർഥ്യമാണ്.

ഡെല്ല ബെന്നി
ഏഴ്. ബി അസംപ്ഷൻ എ യു പി എസ് സ്കൂൾ ബത്തേരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം