"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/അക്ഷരവൃക്ഷം/പ്രിയപ്പെട്ട കൊറോണക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Yoonuspara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രിയപ്പെട്ട കൊറോണക്ക് <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10: | വരി 10: | ||
ഞങ്ങൾ അസ്വസ്ഥരാണ് കൊറോണ. മരണവും പട്ടിണിയും ദുരിതങ്ങളും ബാക്കിയാക്കി നീ ഒരു നാൾ പോകുമായിരിക്കും.പക്ഷെ, അപ്പോഴേക്കും എത്ര പേർ? എത്ര നാൾ! ഞങ്ങളുടെ ആശങ്കകൾ നീ അറിയണം.ഈ എഴുത്തിന് ഈ ലോകത്ത് എന്തെങ്കിലും മാറ്റം കൊണ്ടു വരാൻ കഴിയുമോ എന്നറിയില്ല.മറ്റുള്ളവർക്ക് ഇതൊരു തമാശയായും കളിയായും അനുഭവപ്പെട്ടേക്കാം. എന്നാൽ എന്റെ ആശങ്കകൾ ഞാനെന്തു ചെയ്യും? കുഴിച്ചു മൂടാനൊക്കുമോ? നിന്റെ ഭ്രാന്തമായ ചിന്തകൾ എപ്പോഴെങ്കിലും എന്നെ വെറുതെ ഇരുത്തിയിട്ടുണ്ടോ?നിന്നെക്കുറിച്ചുള്ള ആശങ്കകൾ എന്റേതു മാത്രമല്ല കൊറോണ, ഈ ലോകത്തിന്റേതു കൂടിയാണ്.അത് നീ മനസ്സിലാക്കുമെന്ന പ്രത്യാശയോടെ, തിരക്കുകൾക്ക് വിരാമമിട്ട നിന്നെ തിരക്കിയുള്ള ഒരു പുതു യാത്രക്ക് തിരിനാളം കൊടുത്തു കൊണ്ട്, പുതിയ ഒരു ലോകത്തിനായി കാതോർത്തു കൊണ്ട് നിർത്തട്ടെ. | ഞങ്ങൾ അസ്വസ്ഥരാണ് കൊറോണ. മരണവും പട്ടിണിയും ദുരിതങ്ങളും ബാക്കിയാക്കി നീ ഒരു നാൾ പോകുമായിരിക്കും.പക്ഷെ, അപ്പോഴേക്കും എത്ര പേർ? എത്ര നാൾ! ഞങ്ങളുടെ ആശങ്കകൾ നീ അറിയണം.ഈ എഴുത്തിന് ഈ ലോകത്ത് എന്തെങ്കിലും മാറ്റം കൊണ്ടു വരാൻ കഴിയുമോ എന്നറിയില്ല.മറ്റുള്ളവർക്ക് ഇതൊരു തമാശയായും കളിയായും അനുഭവപ്പെട്ടേക്കാം. എന്നാൽ എന്റെ ആശങ്കകൾ ഞാനെന്തു ചെയ്യും? കുഴിച്ചു മൂടാനൊക്കുമോ? നിന്റെ ഭ്രാന്തമായ ചിന്തകൾ എപ്പോഴെങ്കിലും എന്നെ വെറുതെ ഇരുത്തിയിട്ടുണ്ടോ?നിന്നെക്കുറിച്ചുള്ള ആശങ്കകൾ എന്റേതു മാത്രമല്ല കൊറോണ, ഈ ലോകത്തിന്റേതു കൂടിയാണ്.അത് നീ മനസ്സിലാക്കുമെന്ന പ്രത്യാശയോടെ, തിരക്കുകൾക്ക് വിരാമമിട്ട നിന്നെ തിരക്കിയുള്ള ഒരു പുതു യാത്രക്ക് തിരിനാളം കൊടുത്തു കൊണ്ട്, പുതിയ ഒരു ലോകത്തിനായി കാതോർത്തു കൊണ്ട് നിർത്തട്ടെ. | ||
</p | </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഹിന.കെ.കെ | | പേര്= ഹിന.കെ.കെ | ||
വരി 23: | വരി 23: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=Santhosh Kumar|തരം=ലേഖനം}} |
16:54, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രിയപ്പെട്ട കൊറോണക്ക്
പ്രിയപ്പെട്ട കൊറോണക്ക്, നീ അറിയുന്നുണ്ടോ ഈ ലോകത്തിന്റെ അവസ്ഥയെന്താണെന്ന്? ഞങ്ങൾ ഇന്ന് പേടിക്കുന്നത് ആഭ്യന്തര കലാപങ്ങളെയോ, യുദ്ധങ്ങളെയോ, രാഷ്ട്രീയ അനീതികളെയോ, എന്തിന് പിച്ചി ചീന്തി ആഹ്ലാദമേറുന്ന കാമവെറികളെപ്പോലുമല്ല! നിന്നെയാണ്, നിന്നെ മാത്രം! മരണം കൊണ്ടും ഭീതി കൊണ്ടും ഞങ്ങളുടെ ജീവിതത്തെ മുൾമുനയിൽ നിർത്തിയിരിക്കുന്ന നീ ദൈനം ദിനം പടർന്നു പന്തലിച്ചു വരുന്നത് ഞങ്ങളെ എത്രത്തോളം ഭീതിയിലാഴ്ത്തുന്നുണ്ടെന്ന് നിനക്ക് മനസിലാക്കാൻ പറ്റുന്നുണ്ടോ? എന്തോ, കുറച്ചായിട്ട് നിന്നെക്കുറിച്ച് മാത്രമാണ് ചിന്ത. ലക്ഷോപലക്ഷം ജനങ്ങളുടെ ജീവനപഹരിച്ചു കൊണ്ടിരിക്കുന്ന നിന്നെ ഞാൻ മാത്രമല്ല ഈ ലോകത്തിലെ ഓരോരുത്തരും ഉറ്റു നോക്കുകയാണ്. ഈ ചുരുങ്ങിയ കാലയളവ് കൊണ്ട് ലോകത്തെ സ്തംഭിപ്പിച്ച നിന്നെക്കുറിച്ച് ആലോചിച്ച് കാട് കയറി പോയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഈ ക്വാറന്റൈൻ കാലത്ത് എനിക്ക് സ്വസ്ഥമായിട്ട് വീട്ടിലിരിക്കണമെന്നുണ്ട്. പക്ഷെ, നീ എന്നെ അനുവദിക്കുന്നില്ലല്ലോ കൊറോണ.... !നീ അറിയുന്നുണ്ടോ നീ ഒരു കൊലയാളിയാണെന്ന്? അറിഞ്ഞു കൊണ്ട് നിനക്ക് അങ്ങനെ ചെയ്യാനൊക്കുമോ? അതോ ഇനി ലോകത്ത് ഇതു വരെ വന്ന സൈക്കോ കൊലയാളികൾക്കും പറയാനുള്ളത് പോലെ നിനക്കുമുണ്ടോ ചുരുളഴിയാത്ത നിഗൂഢതകൾ. എന്തു തന്നെയായാലും ഒന്നു ചോദിക്കണമെനിക്ക് എന്തു നേടിയെന്നും എന്തിനായിരുന്നുവെന്നും!. എന്നാൽ, ഇതിനൊക്കെയുമപ്പുറം നീ ഞങ്ങളുടെ കുടുംബ ബന്ധങ്ങളെ ഊഷ്മളമായി സ്വാധീനിച്ചിട്ടുണ്ടെന്നത് ഒരു നഗ്ന സത്യമാണ്.ആധുനികവൽക്കരിക്കപ്പെട്ട ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ നിന്നും നീ ഞങ്ങളെ കരകയറ്റി ആത്മീയമായി അടുപ്പിച്ചിട്ടുണ്ട്.സ്വന്തബന്ധങ്ങളുടെ അതിമനോഹരമായ ലോകം നിന്നെക്കാളധികം ഞങ്ങളെ ആരും പഠിപ്പിച്ചിട്ടില്ല.ക്രിയാത്മകത വളർത്തിയെടുക്കാനും നീ ഒരു നീണ്ട സമയം തന്നെ തന്നിരിക്കുന്നു.ലോകത്തെ എല്ലാ അക്രമങ്ങളേയും ഒരു പരിധി വരെ നിനക്ക് തടയാൻ സാധിച്ചിട്ടുണ്ട്.എന്നാൽ ഇതൊന്നും ആരും ഓർക്കുകയില്ല എന്നതാണ് സത്യം!. ഞങ്ങൾ അസ്വസ്ഥരാണ് കൊറോണ. മരണവും പട്ടിണിയും ദുരിതങ്ങളും ബാക്കിയാക്കി നീ ഒരു നാൾ പോകുമായിരിക്കും.പക്ഷെ, അപ്പോഴേക്കും എത്ര പേർ? എത്ര നാൾ! ഞങ്ങളുടെ ആശങ്കകൾ നീ അറിയണം.ഈ എഴുത്തിന് ഈ ലോകത്ത് എന്തെങ്കിലും മാറ്റം കൊണ്ടു വരാൻ കഴിയുമോ എന്നറിയില്ല.മറ്റുള്ളവർക്ക് ഇതൊരു തമാശയായും കളിയായും അനുഭവപ്പെട്ടേക്കാം. എന്നാൽ എന്റെ ആശങ്കകൾ ഞാനെന്തു ചെയ്യും? കുഴിച്ചു മൂടാനൊക്കുമോ? നിന്റെ ഭ്രാന്തമായ ചിന്തകൾ എപ്പോഴെങ്കിലും എന്നെ വെറുതെ ഇരുത്തിയിട്ടുണ്ടോ?നിന്നെക്കുറിച്ചുള്ള ആശങ്കകൾ എന്റേതു മാത്രമല്ല കൊറോണ, ഈ ലോകത്തിന്റേതു കൂടിയാണ്.അത് നീ മനസ്സിലാക്കുമെന്ന പ്രത്യാശയോടെ, തിരക്കുകൾക്ക് വിരാമമിട്ട നിന്നെ തിരക്കിയുള്ള ഒരു പുതു യാത്രക്ക് തിരിനാളം കൊടുത്തു കൊണ്ട്, പുതിയ ഒരു ലോകത്തിനായി കാതോർത്തു കൊണ്ട് നിർത്തട്ടെ.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം