"അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/എന്റെ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 35: വരി 35:
| color= 3
| color= 3
}}
}}
{{Verification|name=haseenabasheer|തരം=കവിത}}

16:28, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അക്ഷരവൃക്ഷം - കവിത

എന്റെ പരിസ്ഥിതി

കാവും കുളങ്ങളും, കായലോളങ്ങൾ തൻ
 കാതിൽ ചിലമ്പുന്ന കാറ്റും
കാടുകൾക്കുള്ളിലെ സസ്യ വൈവിധ്യവും -
ഭൂതകാലത്തിന്റെ സാക്ഷ്യം!!
അമ്മയാം വിശ്വപ്രകൃതി നമ്മൾക്കു തന്ന
മുത്തിനെ പോലും കരിക്കട്ടയായ്ക്കണ്ട,
ബുദ്ധിയില്ലാത്തവർ നമ്മൾ!
കാപട്യത്തിന്റെ ചെപ്പിലൊളിച്ചവർ നമ്മൾ
കാരിരുമ്പിൻ ഹൃദയമത്രയും
കാവുകൾ വെട്ടി തെളിച്ചു,
ആർത്തനാദവുമായിട്ടെത്രയോ
പക്ഷികൾ കാണാമറയത്ത് ഒളിച്ചു.
വിസ്‍തൃത നീല ജലാശയങ്ങൾ
ജൈവ വിസ്മയം കാണിച്ച നാട്ടിൽ
ഇന്നിവിടെയില്ലാ ജലാശയം -
മാലിന്യ കണ്ണീനീർ പൊയ്‍കകൾ മാത്രം........

അന്ന മരിയ
5 A അസംപ്ഷൻ എ.യു.പി സ്കൂൾ ബത്തേരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത