"ഹോളിക്രോസ് എൽ പി എസ് പാലപ്പൂർ/അക്ഷരവൃക്ഷം/ ഒരു കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരു കൊറോണക്കാലം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheelukumards|തരം=ലേഖനം}}

16:03, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരു കൊറോണക്കാലം

കൊറോണ എന്ന മഹാമാരി ജന്മം കൊണ്ടത് ചൈന എന്ന വികസിത രാജ്യമായ വുഹാൻ നഗരത്തിൽനിന്നുമാണ്. കൊറോണ വൈറസ് എന്ന വിപത്തിൻ്റെ ഇരുൾകരങ്ങകളിൽ പെട്ട് വെന്ത്നീറുകയാണ് ലോകം.നിസാരം ഒരു പന്നിയുടെ വയറിൽ നിന്നും പുറത്തുവന്ന ഈ വൈറസ് ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ എടുത്തു കൊണ്ടിരിക്കുന്നു. വികസിത രാജ്യങ്ങൾ പോലും ഈ മഹാമാരിയുടെ മുമ്പിൽ തല കുമ്പിട്ടു നിൽക്കുമ്പോൾ ദൈവത്തിൻറെ സ്വന്തം നാടായ കേരളത്തിലെ ജനതകൾ ഇന്ന് ഒറ്റക്കെട്ടായി നിന്ന് അതിനെ നേരിട്ട് കൊണ്ടിരിക്കുന്നു. എരിയുന്ന വെയിലത്തും പെരുമഴയത്തും അന്നന്നേക്കുള്ള അന്നത്തിനു കഷ്ടപ്പെടുന്നവർ പോലും ഇന്ന് വൈറസിനെ തുരത്താൻ നിറമനസ്സോടെ ഒത്തൊരുമയോടെ നിറഭേദങ്ങളിൽ ഇന്ന് ലോക് ഡൗൺ സ്വീകരിച്ച് വീടുകളിൽ കഴിയുന്നു .ഇന്ന് ഒരു വിശ്രമവും ഇല്ലാതെ ഓടിക്കൊണ്ടിരിക്കുന്ന നമ്മുടെ നാടിനും നാട്ടുകാർക്കും ഒരു വിശ്രമാവസരം കൂടിയാണ് ഈ ലോക് ഡൗൺ.

മൊബൈൽ ഫോണിനും ലാപ്ടോപ്പിനും കൂടി ഈ സമയം വിശ്രമം നൽകിക്കൊണ്ട് അകന്നുപോയി എന്ന് തോന്നിയ മനസ്സുകളെ ആശയവിനിമയത്തിലേക്ക് തിരികെ കൊണ്ടുവരാനും നമുക്ക് ഈ കൊറോണ കാലം ഉപയോഗപ്പെടുത്താം. കുട്ടികൾ എന്നോ യുവാക്കളെന്നോ വൃദ്ധരെന്നോ വ്യത്യാസമില്ലാതെയാണ് ഈ വൈറസ് നമ്മുടെ ശരീരത്തെ കീഴടക്കി കൊണ്ടിരിക്കുന്നത് .ഈ മഹാമാരിയെ കീഴടക്കാൻ നമ്മുടെ വൈദ്യശാസ്ത്രത്തിന് ഇനിയും സമയം അത്യാവശ്യമാണ്. അതുവരെ നമുക്ക് അകലം പാലിച്ച് നമ്മുടെ ശരീരവും പരിസരവും മുമ്പത്തേക്കാൾ കൂടുതൽ വൃത്തിയാക്കി സൂക്ഷിക്കാം. പാവപ്പെട്ടവൻ്റെ ജീവനെന്നോ, പണക്കാരൻ്റെ ജീവനെന്നോ ഒരു ഭാവഭേദമില്ലാതെ ഈ വൈറസിനെ ഈ ലോകത്ത് നിന്നും തുരത്തുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും ,സാമൂഹ്യ പ്രവർത്തകർക്കും ഈ സമയത്ത് എൻ്റെ ബിഗ് സല്യൂട്ട് ......

റോഷൻ ആർ രതീഷ്
4 B ഹോളിക്രോസ് എൽ പി എസ് പാലപ്പൂർ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം