"മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കാക്കയും മൈനയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കാക്കയും മൈനയും <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കഥ}}

14:05, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാക്കയും മൈനയും

ഒരിടത്ത് ഒരു വലിയ ആൽമരം ഉണ്ടായിരുന്നു. അവിടെ ഒരു കാക്കയും മൈനയും ഉണ്ടായിരുന്നു. കാക്കയെ മൈന എപ്പോഴും കളിയാക്കിയിരുന്നു. പക്ഷേ കാക്ക മിണ്ടാതിരിക്കൽ ആയിരുന്നു പതിവ്. മൈന തന്റെ സൗന്ദര്യത്തിൽ അഹങ്കരിച്ചിരുന്നു. ഒരുദിവസം തൊട്ടടുത്തുള്ള മൂങ്ങ അമ്മച്ചിയുടെ മരക്കൊമ്പിൽ ഇരുന്നു. എന്നിട്ട് പറഞ്ഞു മൂങ്ങ അമ്മച്ചി ആ കാക്കയെ ഒന്നു നോക്കൂ. കാക്കയുടെ കറുപ്പ് പോലെ തന്നെയാണ് അവന്റെ സ്വഭാവം. എന്നെ നോക്കൂ. ഞാൻ എന്തൊരു സൗന്ദര്യവധിയാണ്. എന്ന് മൈന അഹങ്കാരത്തോടെ പറഞ്ഞു. അപ്പോൾ മൂങ്ങ അമ്മച്ചിപറഞ്ഞു. അത് നിങ്ങൾ രണ്ടുപേരുടെയും വീട് കണ്ടാലേ മനസ്സി ലാവു. മൈന പറഞ്ഞു എന്നാൽ എന്റെ തന്നെ ആകട്ടെ ആദ്യം. എന്നിട്ട് രണ്ടുപേരും മൈനയുടെ വീട്ടിലേക്ക് പറന്നു. അവിടെ കൂട്ടിയിരുന്ന മാലിന്യങ്ങളുടെ ദുർഗന്ധം ഉയർന്നു മൂക്ക് പൊത്തിi പിടിച്ചു കൊണ്ട് മൂങ്ങ അമ്മച്ചി പറഞ്ഞു. എന്തൊരു നാറ്റം, എന്നിട്ട് കാക്കയുടെ കൂടിന ടുത്തേക്ക് നടന്നു. അവിടെ വൃത്തിയിൽ ഉണ്ടായിരുന്ന കൂട്കണ്ടപ്പോൾ മൂങ്ങ അമ്മച്ചി പറഞ്ഞു. എന്തൊരു വൃത്തി. നോക്കൂ മൈനേ, ഒരു പൊടി പോലും ഇല്ല. സ്വന്തം വീട് പോലെ തന്നെ തന്റെ നാടും വൃത്തിയാക്കുന്ന കാക്ക തന്നെയാണ് യഥാർത്ഥ സുന്ദരി........

മുഹമ്മദ് ഷാൻ
3 എ മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ