Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/മഴവില്ല് | മഴവില്ല്]] | | *[[{{PAGENAME}}/മഴവില്ല് | മഴവില്ല്]] |
| ' ''മഴവില്ല്''' ആ൪ഷ ജയ൯ (4-ാംക്ലാസ്സ് )
| | |
| മാരിക്കാറുകൾ വന്നല്ലോ
| | *[[{{PAGENAME}}/ചക്കപ്പുഴുക്കും കോഴിക്കറിയും | ചക്കപ്പുഴുക്കും കോഴിക്കറിയും]] |
| മഴ മഴ മഴ മഴ വന്നെത്തി
| |
| കാറ്റും മഴയും ഹാ ഹാ ഹാ
| |
| കുടയും ചൂടി രസിക്കാല്ലോ
| |
| മാനംകറുത്തങ്ങിരുണ്ടല്ലോ
| |
| തവളകൾ ചാടിരസിച്ചല്ലോ
| |
| കുട്ടിക്കൂട്ടം പാടിരസിച്ചു
| |
| മഴ മഴ മഴ മഴ വന്നല്ലോ
| |
| സൂര്യനുറക്കമുണർന്നല്ലോ
| |
| കാറ്റും മഴയും മറഞ്ഞല്ലോ
| |
| മാനത്തേഴു വർണങ്ങൾ
| |
| മഴവില്ലഴക് വിരിച്ചല്ലോ
| |
| ആകാശത്തിനു കൊറോണയില്ല
| |
| മഴയ്ക്കാണെങ്കിൽ ലോക്ഡൗണില്ല | |
| | |
| *[[{{PAGENAME}}/കഥ | ചക്കപ്പുഴുക്കും കോഴിക്കറിയും]] | |
| | |
| '''ചക്കപ്പുഴുക്കും കോഴിക്കറിയും''' (കഥ ,സിദ്ധാ൪ത്ഥ് സുമഷ്, ക്ളാസ്സ് 4)
| |
| ചക്കപ്പുഴുക്കിന് കറിയൊന്നുമില്ല അമ്മയുടെ ഉച്ചത്തിലുള്ള ശബ്ദംകേട്ട് പപ്പാ ചാടിയെഴുന്നേറ്റു. ഈ കൊറോണ കാലത്ത് ഞാനെവിടെപ്പോയി കറി കൊണ്ടുവരാനാ. പപ്പാ പറഞ്ഞു. നമുക്ക് ആ ചാരപ്പൂവനെ തട്ടിയാലോ ഞാൻ ചോദിച്ചു. പപ്പാ വേഗം ചാരപ്പൂവനെ പിടിക്കാൻ വാരിക്കൊട്ട കെണിയൊരുക്കി. കോട്ടയ്ക്കടിയിൽ തീറ്റ വിതറി കയറിൽ പിടിച്ചു കാത്തിരുന്നു. കുറേനേരത്തെ കാത്തിരിപ്പിനൊടുവിൽ അവൻ കെണിയിൽ പെട്ടു. എന്നെ കണ്ടാലുടൻ കൊത്താനോടിക്കുന്ന അവന് ഇതു തന്നെ വരണം ഞാൻ മനസ്സിൽ ഓർത്തു. അമ്മ കത്തികൊടുത്തിട്ട് കഴുത്തറത്തു കൊല്ലാൻ പപ്പയോടു പറഞ്ഞു. പാപ്പയ്ക്കെന്തോ അങ്ങനെ കൊല്ലാൻ മടിയായിരുന്നു. പണ്ട് പപ്പാടെ പപ്പാ കോഴിയെ കൊന്നിരുന്നത് കൂർത്ത ഈർക്കിൽ ഉപയോഗിച്ച് ആയിരുന്നത്രേ. അതു കാണാൻ എനിക്കും കൗതുകമായി. പപ്പാ കൂർത്ത ബലമുള്ള ഈർക്കിൽ എടുത്തു. ഞാൻ കോഴിയുടെ രണ്ടു കാലിലും പപ്പാ കഴുത്തിലും പിടിച്ചു. പപ്പാ കോഴിയുടെ തലയുടെ പിറകിൽ ഏതോ സ്ഥാനം കണ്ടുപിടിച്ചിട്ടെന്നവണ്ണം ഈർക്കിൽ കുത്തിയിറക്കി. അവനൊന്നു പിടച്ചു. പിന്നെ അനക്കമൊന്നുമില്ല. ഞങ്ങൾ പിടിവിട്ടു. അവൻ ചത്തു കിടക്കുന്നതു കണ്ടപ്പോൾ എനിയ്ക്ക് സങ്കടം തോന്നി. കോഴിയിറച്ചി തിന്നാമല്ലോ എന്നോർത്തപ്പോൾ സങ്കടംസന്തോഷമായി.
| |
| നീ വേഗം അരപ്പൊക്കെ റെഡിയാക്കിയ്ക്കോ ഇവനെ ഞാനിപ്പോൾതന്നെ ശരിയാക്കിത്തരാം എന്നു പറഞ്ഞു പപ്പാ കത്തിയും പാത്രവും എടുക്കാൻ അടുക്കളയിലേയ്ക്ക് പോയി. ചത്തെന്നു കരുതിയ ചാരപ്പൂവൻ പെട്ടന്ന് ചാടിയെഴുന്നേറ്റ് ഓട്ടം തുടങ്ങി. പപ്പാ വാശിയോടെ അതിനു പിന്നാലെ ഓടിയെങ്കിലും അവൻ പിടികൊടുത്തില്ല. അങ്ങനെ കൊറോണക്കാലത്തു കോഴിയിറച്ചി തിന്നാമെന്ന ഞങ്ങളുടെ മോഹം ബാക്കിയാക്കി അവൻ ഗമയിലങ്ങനെ നടന്നു. അഥിതി തൊഴിലാളികളെപോലെ ഞങ്ങളോട് ഒരു മമതയും അവൻ കാണിച്ചില്ല. അവന്റെ പെരുമാറ്റം കണ്ടാൽ ഞങ്ങൾക്കെല്ലാം കൊറോണയാണെന്നു തോന്നും.
| |
12:54, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം