"സി.എച്ച്.എസ് കാൽവരിമൗണ്ട്/അക്ഷരവൃക്ഷം/ആത്മനൊമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഇടുക്കി)
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=<big>ആത്മനൊമ്പരം,കവിത</big>
| തലക്കെട്ട്=ആത്മനൊമ്പരം,കവിത
| color= 4
| color= 4
}}<center><poem>
}}
<big><big>ആത്മനൊമ്പരം</big></big>
<center><poem>
<big>തുടിക്കും ഹൃദയതാളങ്ങളെ നിനക്കു ശാന്തിയേകാൻ
തുടിക്കും ഹൃദയതാളങ്ങളെ നിനക്കു ശാന്തിയേകാൻ
കൊതിച്ചെന്റെ ഓർമകൾ
കൊതിച്ചെന്റെ ഓർമകൾ
വിറങ്ങലിച്ച ചിന്തകളെ തിരിഞ്ഞുനോക്കുമ്പോൾ
വിറങ്ങലിച്ച ചിന്തകളെ തിരിഞ്ഞുനോക്കുമ്പോൾ
വരി 33: വരി 33:
വീട്ടിൽ വിളങ്ങുവാൻ ഞാൻ അകലാം
വീട്ടിൽ വിളങ്ങുവാൻ ഞാൻ അകലാം
വാരിപ്പുണരാൻ കഴിയാത്ത അച്ഛന്റെ
വാരിപ്പുണരാൻ കഴിയാത്ത അച്ഛന്റെ
കൈകൾ വീശുന്നു ഒരായിരം ഉമ്മയായ്...</big>
കൈകൾ വീശുന്നു ഒരായിരം ഉമ്മയായ്...
</poem></center>
</poem></center>


വരി 48: വരി 48:
| color= 3  
| color= 3  
}}
}}
{{Verification|name=abhaykallar|തരം=കവിത}}

10:52, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആത്മനൊമ്പരം,കവിത

തുടിക്കും ഹൃദയതാളങ്ങളെ നിനക്കു ശാന്തിയേകാൻ
കൊതിച്ചെന്റെ ഓർമകൾ
വിറങ്ങലിച്ച ചിന്തകളെ തിരിഞ്ഞുനോക്കുമ്പോൾ
ചിതലരിച്ചിരുന്നോ അതിൽ മങ്ങലേറ്റിരുന്നോ
ലോകം മുഴുവൻ പടർന്നയീ രോഗത്തിൻ
കാലം വിധിച്ചയീ വിധിയിൽ ഇന്നു
ഡോക്ടറേ നീയും ഒരു രോഗിയായി
നെഞ്ചിലെ നീറ്റലിൽ ഞാൻ അലിഞ്ഞിടുമ്പോൾ
ഇന്നെന്റെ വേദന ഇന്നലകളിൽ എത്രയോ
രോഗി തൻ ഹൃദയം മുറിച്ചുവോ?
ഏറെ നേരമായ് കാത്തിരിക്കുന്നു ഞാൻ
ആശുപത്രിവരാന്തയിലെ കസേരയിൽ
മരണഫലത്തിനായ് കാത്ത ആ നേരം
നെഞ്ചിൽ പെരുകുന്നിതാ ഓർമതൻ നൊമ്പരം
അകന്ന് ഏതൊരുരാവിൽ പിറന്ന നിൻ പൂമുഖം
കാണാൻ കൊതിച്ചില്ലയോ എന്റെ കണ്ണുകൾ
നാലുചുമരുകൾ താണ്ടിനിൻ ആദ്യകരച്ചിൽ
എൻ കാതുകളിൽ നിറഞ്ഞിരുന്നു.
അന്ന് ഞാൻ നിൻ ജീവൻ തുടക്കത്തിനായ്
കാത്തതല്ലയോ ഇതുപോലൊരു കസേരയിൽ
ഓർമതൻ താളത്തിൽ ഹൃദയം നിറയുമ്പോൾ
ഇന്നു ഞാൻ കാത്തത് എന്നന്ത്യനിമിഷത്തെയല്ലയോ?
വീട്ടുപടിക്കലിൽ നീ കാത്ത്നിൽപ്പത്
എത്രയോ നേരമായ് എന്നറിയാം
ഓടിയടുക്കുവാൻ വാരിപ്പുണരുവാൻ
ആശയീയച്ഛനുണ്ടുകുഞ്ഞേ
എന്നിരിന്നാലും നിൻ പുഞ്ചിരി വീണ്ടുമീ
വീട്ടിൽ വിളങ്ങുവാൻ ഞാൻ അകലാം
വാരിപ്പുണരാൻ കഴിയാത്ത അച്ഛന്റെ
കൈകൾ വീശുന്നു ഒരായിരം ഉമ്മയായ്...

അനുശ്രീ കലാധരൻ
9 C സി.എച്ച്.എസ് കാൽവരിമൗണ്ട്
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത