"ജി.എച്ച്.എസ്സ്.നന്ദിയോട്/അക്ഷരവൃക്ഷം/നിത്യചിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Latheefkp എന്ന ഉപയോക്താവ് ജി.എച്ച്.എസ്സ്.നന്നിയോട്/അക്ഷരവൃക്ഷം/നിത്യചിത്രം എന്ന താൾ [[ജി.എച്ച്.എസ്...)
(അക്ഷരത്തെറ്റ് തിരുത്തിയ രചന)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ജി.എച്ച്.എസ്സ്.നന്നിയോട്     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി.എച്ച്.എസ്സ്.നന്ദിയോട്     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 21131
| സ്കൂൾ കോഡ്= 21131
| ഉപജില്ല= ചിറ്റൂർ   
| ഉപജില്ല= ചിറ്റൂർ   
വരി 45: വരി 45:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Latheefkp | തരം= കവിത  }}
{{Verified1|name=Latheefkp | തരം= കവിത  }}

09:59, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നിത്യചിത്രം


എത്രനാളിക്കിടക്കയിൽ തുടരുന്നു
ഞാൻ, ഇല്ലൊരിക്കലും
ആഗ്രഹിച്ചില്ലീ ദുരന്തം......
അന്നു ഞാൻ നെയ്‌ത സ്വപ്‌നങ്ങൾ,
ഇന്നിതാ നിൽക്കുന്നു
കണ്മുന്നിൽ ഓർമകളായ്‌,
അന്നു ഞാൻ കണ്ട കാഴ്ചകൾ,
ഇന്നിതാ മിന്നി മറയുന്നു മിഴികളിൽ
സ്നേഹിച്ചിരുന്നു ഞാൻ ഏകാന്ത നിമിഷങ്ങൾ.....
പക്ഷെ ഇന്നീനിമിഷം ഹോ...!! കാലം തിരുത്തുന്നെൻ കാഴ്ച്ചപ്പാടിനെത്താൻ......

വല്ലപ്പോഴും വന്നു പോകും മഴയിൽ
നിന്നും ഞാൻ ആഗ്രഹിക്കുന്നത്
സ്നേഹവാക്കുകൾ ആണെങ്കിലും,
അവ എന്നിൽ എത്തി ചേരുന്നത് സഹതാപരൂപേണയാണ്....

ഈ ഏകാന്തതയിൽ എന്റെ എല്ലാമെല്ലാമെന്ന് കരുതിയ കാറ്റിനും മഴക്കും എന്റെ ജനാലയ്ക്കരികിലെ മിത്രങ്ങളാം നീലാകാശത്തിനും കിളികൾക്കും വൃക്ഷങ്ങൾക്കും ഞാനീ ഭൂമിക്കൊരു ഭാരമെന്ന് തോന്നുന്നുവോ?

ഇനിയുമെത്ര നാളീ ഒറ്റജനാലതൻ അഴികൾക്കിടയിലെ നിത്യചിത്രത്തെ ഞാനാസ്വദിപ്പൂ എന്ന ചോദ്യം
എൻ മിത്രങ്ങളിൽ
എന്നുണരുന്നുവോ.....
കാലക്രമേണ അവർ ഈ നിത്യചിത്രത്തെ എന്ന് മടുക്കുന്നുവോ
അന്ന് ഞാനടയ്ക്കും
ജനാലതൻ കൺപോളകളാം
പാളികളെ
എന്നെന്നേക്കുമായി!!!

അൻസിയ നസ്‌റിൻ
9 B ജി.എച്ച്.എസ്സ്.നന്ദിയോട്
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത