"ജി.എൽ.പി.എസ് പുല്ലങ്കോട്/അക്ഷരവൃക്ഷം/കോവിഡ്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Santhosh Kumar|തരം=ലേഖനം}}

09:33, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് കാലം
< center>

2020 പുതു വർഷം ആരംഭിച്ചു. എല്ലാവരും എല്ലാ ന്യൂഇയറിനും പറയുന്നത് പോലെ തന്നെ പറഞ്ഞു തുടങ്ങി "ഈ വർഷം സന്തോഷവും സമാധാനവും നിറയ്ക്കുന്ന, രോഗങ്ങളും പ്രയാസങ്ങളും ഇല്ലാത്ത വർഷമാവട്ടെ" അപ്പോഴാണ് ചൈനയിലെ വുഹാൻ പ്രവിശ്യയിൽ കോറോണ വൈറസ്‌ പകരുന്നത് ലോകം ശ്രദ്ധിച്ചു തുടങ്ങിയത്. വളരെ പെട്ടെന്ന് കൊറോണ വൈറസ്‌ ലോകം മുഴുവൻ പടരാൻ തുടങ്ങി. അങ്ങനെ കേരളത്തിലും വൈറസ് എത്തി. എന്നാൽ കേരള സർക്കാർ പ്രതിരോധക്കോട്ട കെട്ടി വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ മുമ്പേ തുടങ്ങിരുന്നു. വിദേശത്തുനിന്ന് കേരളത്തിലേക്ക് വരുന്നവരെ വീടുകളിൽ നിരീക്ഷിച്ചു രോഗലക്ഷണങ്ങൾ എന്തെങ്കിലും കാണിച്ചു തുടങ്ങിയാൽ ആശുപത്രിയിൽ കൊണ്ടു പോയി കൊറോണ ടെസ്റ്റ് ചെയ്തു അവരിൽ നിന്ന് രോഗം പടരുന്നത് തടഞ്ഞു കോറന്റീനിൽ ഇരിക്കേണ്ട ചിലർ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ അനുസരികാതെ അവിടം വിട്ട് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി. അത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കി. കേരളം അടച്ചുപൂട്ടുക എന്ന തീരുമാനത്തിൽ സർക്കാരിന് എത്തേണ്ടി വന്നു. കേരളം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് ഇന്ത്യ മുഴുവൻ ലോക്ക്ഡൗൺ ആയി.
രോഗം കേരളത്തിൽ പടർന്നു പിടിക്കാൻ തുടങ്ങി, രോഗികളുടെ റൂട്ട് മാപ് തയാറാക്കി സമ്പർക്കം ഉള്ളവരെ യെല്ലാം കോറന്റീൻ ചെയ്ത് ആരോഗ്യ വകുപ്പ് ശക്തമായ പ്രധിരോധം തീർത്തു. സർക്കാർ മികച്ച രീതിയിൽ ആളുകളുടെ ദൈനംദിന കാര്യങ്ങൾ ശ്രദ്ധിച്ചും സൂക്ഷിച്ചും നിലകൊണ്ടു. അതിന്റെ ഭാഗമായി സാമൂഹ്യ അടുക്കളകൾ ഉണ്ടായി, ഭക്ഷ്യ ധാന്യങ്ങൾ റേഷൻ കടകളിലൂടെ സൗജന്യമായി വിതരണം ചെയ്തു. അപ്പൊഴേക്ക് ലോകം മുഴുവൻ ലോക്ക് ഡൗൺ ആയിക്കഴിഞ്ഞിരുന്നു. വിദ്യാലയങ്ങളും പൊതു സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. വഴികളും കളിസ്ഥലങ്ങളും ഒഴിഞ്ഞു, ആളുകളെല്ലാം വീട്ടിൽ തന്നെ ഒതുങ്ങി കൂടാൻ നിർബന്ധിതരായി, ചുറ്റുമുള്ള ചെറിയ ചെറിയ കാര്യങ്ങൾപോലും ആളുകൾ ശ്രദ്ധിച്ചു തുടങ്ങി, സ്വന്തം തൊടിയിലും പറമ്പിലുമുള്ള മായം കലരാത്ത ഭക്ഷണസാധനങ്ങൾ കഴിച്ചുതുടങ്ങി. പക്ഷികളും മൃഗങ്ങളും മനുഷ്യരുടെ ശല്യം കുറഞ്ഞതോടെ കൂടുതൽ സ്വതന്ത്രരായി. പ്രകൃതിയ്ക്ക് ചെറിയ മാറ്റങ്ങൾ സംഭവിച്ചു. മനുഷ്യരുടെ ഇടപെടലുകൾ കുറഞ്ഞപ്പോൾ നഗരങ്ങളിൽ മാലിന്യങ്ങൾ കുറഞ്ഞു. ഈ ഭൂമി മനുഷ്യർക്ക് മാത്രം അവകാശപെട്ടതല്ലെന്ന് തിരിച്ചറിയാനുള്ള ഒരു കാലം കൂടിയായി ഈ ലോക്ക് ഡോണ് കാലം മാറി. രണ്ടു മരണങ്ങൾ ഉണ്ടായെങ്കിലും കേരളം രോഗവ്യാപനത്തെ ശക്തമായി തടഞ്ഞു. കോവിഡ് നിയന്ത്രിക്കുന്നതിന്റെ കാര്യത്തിൽ കേരളം ലോകത്തിനു മാതൃകയായി, ഇവിടത്തെ ആരോഗ്യ പ്രവർത്തകരെയും ഭരണകൂടത്തെയും ലോകം മുഴുവൻ പ്രകീർത്തിച്ചു. ഒരു വൈറസിനു പിന്നാലെ മനുഷ്യരെല്ലാം പായുന്ന ഈ കാലത്ത് നമ്മൾ പലതും പഠിച്ചു. സഹജീവികളെ പരിഗണിക്കാനും, ഭക്ഷണം സൂക്ഷിച്ചു ഉപയോഗിക്കാനും വൃത്തിയും ശുചിത്വവും പാലിക്കാനും അങ്ങനെയങ്ങനെ ഒരുപാട് കാര്യങ്ങൾ. നമ്മൾ അനുഭവിച്ചിരുന്ന
സുഖസൗകര്യങ്ങൾ ഒന്നുമില്ലാതെ തന്നെ നമുക്ക് ജീവിക്കാനാവുമെന്ന് ഈ ലോക്ക് ഡൗൺ കാലം നമ്മെ പഠിപ്പിക്കുന്നു. രോഗം എത്രയും പെട്ടെന്ന് നിയന്ത്രണവിധേയം ആവട്ടെ പഴയപോലെ പാറിപ്പറന്നു നടക്കുവാൻ നമുക്ക് ഓരോരുത്തർക്കും എത്രയും പെട്ടെന്ന് അവസരമുണ്ടാകട്ടെ. അതിനായി നമ്മുടെ ഭരണകർത്തകളും ആരോഗ്യപ്രവർത്തകരും പറയുന്ന നിർദേശങ്ങൾ അതെ പടി അനുസരിച്ച് ഈ സമയം വീടുകളിൽ കഴിയുക. സാമൂഹ്യ അകലം പാലിച്ച് സോപ്പിട്ടു കൈകൾ കഴുകി നമുക്ക് ഒരുമിച്ചു ഈ മഹാ മാരിയെ നേരിടാം. നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.
 

ഹംന ഫാത്തിമ ടിപി
4 B ജിഎംഎൽപി സ്കൂൾ പുല്ലങ്കോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം