"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(COVID4)
 
No edit summary
 
വരി 49: വരി 49:
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=lalkpza|തരം=കവിത}}

00:00, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം


മാനവരാശി തൻ നാശത്തിനായ്
വന്നു ഭവിച്ചിതാ ധൂമകേതു
പടർത്തുന്നു മാനവൻ അടർത്തുന്നു മാനവൻ ഇരുവരും ഭൂവിൻ മക്കൾ തന്നെ '
മോഹത്താൽ ആർത്തുല്ലസിച്ചു
പണമാണ് വലുതെന്നോർത്തിടുമ്പോൾ
പിണമായി മാറുന്നു മർത്ത്യരെല്ലാം
പ്രളയഭീതി മുക്തരായി
നിപ്പജ്വരത്തിലും മുക്തി നേടി
ഉണർന്നു പ്രവർത്തിച്ച ധികാര ലോകം
കാത്തിടുന്നു സ്വ ജനങ്ങളെയും
കോവിഡിൻ ഭീതിയിൽ -
ഒരു കൈ അകലെ നിന്നകലം പാലിപ്പതോ നല്ലതെന്ന്
അധികാരികൾ തൻ കരുതലോടെ
ഭയമേതുമേ വേണ്ടെന്ന സാന്ത്വനമായ്
മക്കൾ തൻ രക്ഷക്കെത്തിടുന്നു കരുത്തോടെ മക്കളെ കാത്തിടുന്നു.
കൊറോണ ഭീതിയിൽ മുഖം പൊത്തി മാറുന്നു ബന്ധു ജനങ്ങളെല്ലാം
വാതിലിൻ സാക്ഷയിൽ മാറി
നിന്നകലം പാലിപ്പതോ നല്ലതെന്ന്
അധികാരികൾ തൻ കരുതലോടെ
സാന്ത്വനമേകും കരങ്ങളോടെ
മക്കൾ തൻ രക്ഷകരായിടുന്നു
വൈറസിൻ നാശം വരുത്തീടുന്നു.
ആതുരാശ്വാസ സേവനമായ്
വെൺമാലാഖമാർ സേവന ഹസ്തമോടെ
അതിജീവനത്തിൻ പാതകാട്ടീടുന്നു
ഉയരും നാം ഏവരും
ഒരുമയോടെ
നവജീവ പ്രകാശമോടെ
സഹജീവികൾ തൻ ക്ഷേമത്തിനായ്
കേരള മക്കൾ നാം ജ്വലിച്ചു നിൽക്കും കൂട്ടായ്മ തൻ ജ്വാലാ പ്രകാശമായി!

 

പവൻ.പി.മോഹൻ
9 B ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത