"എം.എ.എം.യു.പി.എസ് അറക്കൽ/അക്ഷരവൃക്ഷം/വൈറസും ബാക്‌ടീരിയയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('/വൈറസും ബാക്‌ടീരിയയും| വൈറസും ബാക്‌ടീരിയയും]...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
/വൈറസും ബാക്‌ടീരിയയും|  വൈറസും ബാക്‌ടീരിയയും]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=  വൈറസും ബാക്‌ടീരിയയും     
| തലക്കെട്ട്=  വൈറസും ബാക്‌ടീരിയയും     
വരി 17: വരി 17:
| color=      2
| color=      2
}}
}}
{{verification|name=lalkpza| തരം=ലേഖനം}}

22:46, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൈറസും ബാക്‌ടീരിയയും

ബാക്‌ടീരിയ, വൈറസ്, ഫംഗസ്, പ്രോട്ടോസോവ, തുടങ്ങിയവയെല്ലാം സൂക്ഷ്മജീവികളാണ്.കെട്ടി നിൽക്കുന്ന വെള്ളത്തിലും മറ്റും ഇവ ധാരാളമുണ്ടാവും. അവയിലിറങ്ങിക്കളിക്കുമ്പോൾ ഈ ജീവികൾ നമ്മുടെ ശരീരത്തിൽ കയറും. എന്നിട്ട് പല രോഗങ്ങളുമുണ്ടാക്കും.മഴക്കാല ഏറെ മാരകം വൈറസ് രോഗങ്ങൾ ആണ്.ഇപ്പോൾ ജനങ്ങളെയൊക്കെ പേടിപ്പിച്ചു കളയുന്ന കൊറോണ എന്ന പനിയെ ആരും മറക്കുകയില്ല. ഇതൊരു വൈറസ് രോഗമാണ്. ഡെങ്കിപ്പനി, ജപ്പാൻപനി, ചിക്കുൻ ഗുനിയ, എബോള തുടങ്ങിയവയൊക്കെ ഈ വിഭാഗത്തിൽ പെട്ടതാണ്. അത് വന്നത് മുതൽ ജനങ്ങളെല്ലാം മാസ്ക് ധരിച്ചു നടക്കുന്നു.കേരളത്തിൽ തന്നെ പല ഇടങ്ങളിലും കൊറോണ എന്ന മഹാമാരി പടർന്നു പിടിച്ചു.ഇവയെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പറ്റില്ല. വൈറസുകൾക്ക് കോശമില്ല. എന്നു മാത്രമല്ല, ഒറ്റക്കാവുമ്പോൾ അവ നിർജീവവുമാണ്. എന്നാൽ ഒരു ജീവകോശത്തിനകത്തു പ്രവേശിച്ചു കഴിഞ്ഞാൽ അവയുടെ മട്ടു മാറും. അത് ജീവൻ വെച്ച് പ്രവർത്തിക്കാൻ തുടങ്ങും. പിന്നെ കോശത്തെ തകർത്തു കൊണ്ട് വൈറസ് കുഞ്ഞുങ്ങൾ പുറത്തു വരുകയും മറ്റു കോശങ്ങളിലേക്കു വ്യാപിക്കുകയും ചെയ്യും. ഇങ്ങനെ നമ്മുടെ ശരീരത്തെ കീഴ്പ്പെടുത്തി വൈറസുകൾ ജയിച്ചു കയറും. ഇതൊക്ക കുറഞ്ഞ സമയം കൊണ്ട് അതിരഹസ്യമായി നടക്കുന്നതിനാൽ പലപ്പോഴും നമുക്ക് തിരിച്ചറിയാൻ കഴിയില്ല. അപകടാവസ്ഥയിലെത്തുമ്പോഴാണ് കാര്യം മനസ്സിലാവുന്നത്. അശ്രദ്ധയും ശുചിത്വമില്ലായ്‌മയുമാണ് എപ്പോഴും അപകടം നമ്മെ വിളിച്ചു വരുത്തുന്നത്. നാം ശ്രദ്ദിച്ചാൽ പകർച്ച വ്യാധികളെയെല്ലാം അകറ്റി നിർത്താൻ കഴിയും. മലിന ജലത്തിൽ ചവിട്ടാതിരിക്കുന്നതും വഴിയരികിലും മറ്റും തുറന്നു വെച്ച വിൽപ്പന നടത്തുന്ന ഭക്ഷണ സാധനങ്ങളും മറ്റും കഴി ക്കാതിരിക്കുന്നതും ശുദ്ധജലം മാത്രം ഉപയോഗിക്കുന്നതും ഇടക്കിടെ കൈ നന്നായി കഴുകുന്നതുമെല്ലാം വൈറസുകളെയും ബാക്‌ടീരികളെയും അകറ്റി നിർത്താനുള്ള മാർഗങ്ങളാണ്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നു ചുരുക്കം.

നാദിയ മർയം
6 D എം.എ.എം.യു.പി.എസ് അറക്കൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം