"സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം/അക്ഷരവൃക്ഷം/ പൂമ്പാറ്റകളും പൂവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പൂമ്പാറ്റകളും പൂവും <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mohankumar.S.S| തരം= കഥ}}

22:36, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂമ്പാറ്റകളും പൂവും

ഒരിക്കൽ ഒരിടത്ത് രണ്ട് സുന്ദരിപ്പുമ്പാറ്റകളുണ്ടായിരുന്നു. രണ്ടു പേരും കൂട്ടുകാരായിരുന്നു.അവർ എന്നും ഒരുമിച്ചായിരുന്നു തേൻ തേടി പോയിരുന്നത്. ഒരു ദിവസം പൂമ്പാറ്റകൾ തേൻ തിരഞ്ഞ് പറക്കവേ ഒരു കുഞ്ഞി വെള്ളപ്പൂവ് വിഷമിച്ച് നിൽക്കുന്നത് കണ്ടു. അതൊരു മുല്ലപ്പൂവ് ആയിരുന്നു. അവർ അവളുടെ അടുത്തു ചെന്ന് കാരണം തിരക്കി. എന്റെ കൂടുകാരെയെല്ലാം കുട്ടികൾ പറിച്ചു കൊണ്ടുപോയി. ഞാൻ വിടരാൻ വൈകിയതിനാൽ എന്നെ അവർക്ക് കിട്ടിയില്ല. മാത്രമല്ല, ഞാൻ കുഞ്ഞു പൂവായതു കൊണ്ടും എനിക്ക് നിറമില്ലാത്തതുകൊണ്ടും എന്നെ ഈ പൂക്കൾക്കൊന്നും ഇഷ്ടമല്ല. അവൾ കരഞ്ഞു പറഞ്ഞു. ആരു പറഞ്ഞു .... രാത്രി വിടരുന്നതുകൊണ്ടാണ് നിനക്ക് വെള്ളനിറം. എന്നാലേ നിന്നെ കാണാനാവൂ ..... ഇരുട്ടിൽ നീ എത്ര സുന്ദരിയാണ്. എന്തൊരു മണമാണ് നിനക്ക് ... ഇത്രയും ഗുണം മറ്റാർക്കാണ് ഉള്ളത് ? പൂമ്പാറ്റകൾ ഇത് പറഞ്ഞിട്ട് മറ്റു പൂക്കളെ നോക്കി ... അവർ നാണിച്ചു തലതാഴ്ത്തി മുല്ലപ്പൂവിനോട് ക്ഷമ ചോദിച്ചു. അവർ കൂട്ടുകാരായി ... എല്ലാവരും പൂമ്പാറ്റകൾക്ക് ധാരാളം തേൻ കൊടുത്തു. പൂക്കൾക്ക് നന്ദി പറഞ്ഞ് പൂമ്പാറ്റകൾ പറന്നകന്നു.


അതുൽ M. S
1 A സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ