"യു.എൻ എച്ച്. എസ്. പുല്ലൂർ/അക്ഷരവൃക്ഷം/പറയുവാനുള്ളത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
|| സ്കൂൾ= യു.എൻ എച്ച്. എസ്. പുല്ലൂർ
|സ്കൂൾ= യു.എൻ എച്ച്. എസ്. പുല്ലൂർ
| സ്കൂൾ കോഡ്= 12019
| സ്കൂൾ കോഡ്= 12019
| ഉപജില്ല=  ബേക്കൽ
| ഉപജില്ല=  ബേക്കൽ

20:39, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

 പറയുവാനുള്ളത്    

 
വെറുതേയിരുന്നു ഞാൻ പാടുന്നു
വിഹ്വല നിമിഷങ്ങളേ നീ ഒഴിഞ്ഞുമാറൂ
പതിരറ്റ മിഴികളും പകയറ്റ നോട്ടവും
നുകരാൻ കൊതിക്കുന്നൊരാനനമായ്
സുസ്നിഗധമാക്കിടും സ്പർശവും
വാഴ്വിന്റെ നിറമാർന്ന കേവലാഹ്ലാദങ്ങളും
താരകം പോലെ ചിരിക്കുവാനും
സാധിക്കുമാറൊരു മർത്ത്യനായ് നീ
എൻ ചുണ്ടിലലിവിൻ നിറമണിഞ്ഞു
നിൻ സ്വപ്നം ഞാനോ തകർത്തടുക്കി
വിതുമ്പാൻ കൊതിക്കുന്ന കണ്ണുകളാൽ
നീ എത്തുമെൻ മുന്നിലെന്നുമെന്നും
പറയുവാനിനിയും കൊതിക്കുവാഞാൻ
കാർമേഘം വീണ്ടും വിതുമ്പും പോലെ
ചിറകടിയല ശബ്ദം കേൾക്കും പോലെ
കടലിരമ്പിൻ ശ്രുതി മീട്ടും പോലെ
നിൻ മനസ്സിൽ ഞാൻ രാഗമായി
എന്നഴകിൽ നീ പറവയായി
പറക്കാം ഇനിയും ഇനിയും ദൂരെ
വിഹായസ്സിലലിയാൻ ശ്രമിക്കുവിൻ നീ.....

 
Hridhya N
യു.എൻ എച്ച്. എസ്. പുല്ലൂർ
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത