ഉള്ളടക്കത്തിലേക്ക് പോവുക

"എച്ച്.ഐ.ജെ.യു.പി.സ്കൂൾ ഉളുന്തി/അക്ഷരവൃക്ഷം/ഒന്നാം പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Hijupsulunthy (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 39: വരി 39:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

20:00, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒന്നാം പാഠം

ഇനി നമുക്ക്
അ ആ ഇ ഈ
എന്നു തുടങ്ങാം.

മല എന്ന വാക്കിനു താഴെ
പുഴ എന്നെഴുതാം.
മണ്ണ് എന്ന വാക്കിനു മേലെ
വെള്ളം എന്നും.
സൂര്യൻ എന്നെഴുതി വെളിച്ചവും
വായു എന്നെഴുതി കാറ്റും ഉണ്ടാക്കാം.
വിത്ത് എന്ന വാക്കു കുഴിച്ചിടാം.
കാലം എന്ന വാക്കെഴുതി
കാത്തിരിക്കാം.
മീൻ എന്ന വാക്കിനു ചുറ്റും
ഒരു നീല വട്ടം വരയ്ക്കാം.

മനുഷ്യൻ എന്ന വാക്ക്
അവസാനം പഠിച്ചാൽ മതി.
അതിനുമുമ്പ്
ഞാൻ എന്ന ഒറ്റത്തടിയിൽ
നമ്മൾ എന്ന അനേകം ചില്ലകൾ
വരച്ചു പഠിക്കണം.
 

അരുണിമ വിശ്വനാഥൻ
6 എച്ച്.ഐ.ജെ.യു.പി.സ്കൂൾ ഉളുന്തി
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത