"സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/ശുചിത്വം, ആരോഗ്യ പരിപാലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം, ആരോഗ്യ പരിപാലനം <...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Remasreekumar|തരം=ലേഖനം }} |
18:54, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം, ആരോഗ്യ പരിപാലനം
ആധുനിക കാലഘട്ടത്തിൽ ഏറെ ചിന്തിക്കേണ്ട ഒരു വിഷയമാണ് 'ശുചിത്വവും ആരോഗ്യപാലനവും'. പ്രാചീന കാലം മുതൽ ശുചിത്വം നമ്മുടെ സംസ്കാരത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒന്നായിരുന്നു.എന്നാൽ ഇന്ന് വ്യക്തി ശുചിത്വം നിലനിൽക്കുകയും സാമൂഹിക ശുചിത്വ ബോധം കുറയുന്ന ഒരു അവസ്ഥയുമാണ് . അതിന്റെ ഭാഗമായി നിയന്ത്രിക്കാനാകാത്ത വിധത്തിലുള്ള പകർച്ചവ്യാധികൾ നമ്മുടെ ഇടയിൽ കണ്ടു വരുന്നു. നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ് ശുചിത്വം എങ്കിലുംപലപ്പോഴും നമ്മൾ അതിൽ നിന്നു വേറിട്ടു നിൽക്കുന്ന സാഹചര്യം ദർശിക്കാൻ കഴിയും. മിക്കപ്പോഴും ശുചിത്വം കണ്ടില്ലെന്ന് നടിക്കുന്നു . ഇത് ഏറ്റവും മാരകമായ ഒന്നാണ് . ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ ഉണ്ടാകുകയുള്ളൂ എന്നതു പോലെ ശുചിത്വ ബോധമുള്ള ഒരു സമൂഹത്തിലാണ് ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ കഴിയുകയുള്ളൂ. നമ്മുടെ ആരോഗ്യ മേഖലയുടെ സന്തുലിതാവസ്ഥ തന്നെ തകർന്നു പോകുന്നു. മാരകമായ പല പകർച്ചവ്യാധികൾക്കു കാരണമാകുന്നു സൂക്ഷ്മജീവികളാണെന്ന് ആദ്യമായി കണ്ടെത്തിയത് ലൂയി പാസ്ചർ ആണ് ശുചിത്വത്തിലൂടെ രോഗാണുക്കളെ ചെറുക്കാമെന്ന് കണ്ടെത്തിയത് ഡോ.ജോസഫ് ലിസ്റ്റർ. ആഹാരത്തിനു മുൻപും ശേഷവും കൈകൾ നല്ലവണ്ണം വൃത്തിയാക്കുക, തുമ്മ മ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറച്ചു പിടിക്കുക; നഖം വെട്ടി വൃത്തിയാക്കുക, രണ്ടു നേരം പല്ലു തേക്കുക കുളിക്കുക .ഈ ശുചിത്വ ശീലങ്ങൾ ജീവിതത്തിൽ നടപ്പിലാക്കുന്ന നമ്മുടെ തലമുറ പലപ്പോഴും മറക്കന്നത് പരിസ്ഥിതിയുടെ ശുചിത്വമില്ലായ്മയാണ്. നമ്മുടെ ഇടയിൽ തന്നെ കാണുന്ന പ്രവണതകളാണ്. പൊതുസ്ഥലത്ത് തുപ്പുക , മാലിന്യങ്ങൾ നിരത്തുകളിലും ജലാശയങ്ങളിലും വലിച്ചെറിയുക .ഇത് നമ്മുടെ പരിസ്ഥിതിയെ മലിനമാക്കുകയും ഈ അനാരോഗ്യപരമായ പ്രവൃത്തികൾ പലതരത്തിലുള്ള സാംക്രമിക രോഗങ്ങൾക്കും ഇടയാക്കുന്നു. ജനസംഖ്യ വർധനയും ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളുടെ ഭാഗമായുള പുതിയ ജീവിത സൗകര്യങ്ങൾ നമുക്ക് മുന്നിൽ വിശാലമായ ലോകം തുറന്നു തരുന്നു.പലപ്പോഴും നമ്മുടെ സമൂഹം ഈ വികസനത്തെ ദുരുപയോഗം ചെയ്യുന്നു. ശുചിത്വം ജീവിതത്തിന്റെ ഭാഗമാക്കി വേണം നമ്മൾ ജീവിതത്തിൽ മുന്നേറാൻ. കോവിഡ് പോലുള്ള മഹാമാരികൾ സമൂഹത്തിന്റെയും ആരോഗ്യ ശുചിത്വ ശീലങ്ങളിൽ അതിവാര്യമായ മാറ്റങ്ങളുണ്ടാകുമെന്നതു തീർച്ചയാണ്. നല്ലൊരു നാളേക്കായി നമുക്ക് ഒരുമിച്ച് പ്രയത്നിക്കാം.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം