"ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/അക്ഷരവൃക്ഷം/കരുതൽ നാളേക്കു വേണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കരുതൽ നാളേക്കു വേണ്ടി <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 22: | വരി 22: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=MT_1206| തരം= ലേഖനം}} |
16:17, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കരുതൽ നാളേക്കു വേണ്ടി
സ്കൂളടച്ചപ്പോൾ മുതൽ അപ്പു സന്തോഷത്തിലായിരുന്നു. കുറേ കാര്യങ്ങൾ ചെയ്യാൻ ആദ്യമേ തീരുമാനിച്ചിരുന്നു.എന്തായാലും ഇത്തവണ നേരത്തെ എണീക്കണം, അച്ഛന്റെ കൂടെ പ്രഭാത സവാരിക്ക് പോകണം, പറ്റുമെങ്കിൽ അച്ഛനെ സമ്മതിപ്പിച്ച് സൈക്കിൾ എടുക്കണം. മുമ്പ് ഒരുന്നാൾ പോയപ്പോൾ കണ്ട കാഴ്ചകൾ അവന്റെ മനസ്സിലേക്കോടി വന്നു. ഉദിച്ചുയരുന്ന പ്രഭാത സൂര്യന്റെ കിരണങ്ങൾ ആകാശം മുഴുവൻ പടരുന്നതും, കിളികളുടെ കല പില നാദവും, കളകളം ഒഴുകുന്ന പുഴയും, ...... ഒരു നിമിഷം അവന്റെ കുഞ്ഞു മനസ്സൊന്നിടറി, എന്നാലും ആ മനോഹാരിതയ്ക്ക് ഇണങ്ങാത്ത തരത്തിൽ പുഴയിൽ നിറയെ മാലിന്യങ്ങൾ, റോഡിന്റെ അരികുകളിൽ പ്ലാസ്റ്റിക് കുപ്പികളും മാലിന്യ ചാക്കുകളും, ചന്തയ്ക്കടുത്ത് സഹിക്കാൻ കഴിയാത്ത ദുർഗന്ധവും, ..... ആരാണ്, ആരാണിങ്ങനെയെല്ലാം ചെയ്യുന്നത്? അവൻ അവനോടു തന്നെ ചോദിച്ചു.വ്യക്തിശുചിത്വത്തിന് മുൻഗണന നൽകുന്ന മനുഷ്യർ എന്തുകൊണ്ടാണ് പരിസര ശുചിത്വത്തിന് യാതൊരു പ്രാധാന്യവും നൽകാത്തത്? പെട്ടന്നാണ് അപ്പൂപ്പൻ വച്ച ന്യൂസിലേക്ക് അവന്റെ ശ്രദ്ധ തിരിഞ്ഞത്, കോവിഡ് 19 ഇവിടെയും എത്തിയിരിക്കുന്നു.21 ദിവസത്തെ സമ്പൂർണ്ണ ലോക് ഡൗൺ... അപ്പു ഇപ്പോൾ കൂട്ടുകാരുടെ കൂടെ മൈതാനത്ത് കളിക്കാൻ പോകാറില്ല, അച്ഛൻ പ്രഭാതസവാരിക്കിറങ്ങുന്നില്ല, പകരം വ്യായാമം വീട്ടിൽ തന്നെ. വിദേശത്തു നിന്നു വന്ന ചേട്ടൻ റൂമിൽ ഒറ്റയ്ക്കിരിക്കുന്നു. അച്ഛനും അമ്മയും അപ്പുവും ചെറിയ ഒരു അടുക്കളത്തോട്ടം ഒരുക്കുവാൻ തീരുമാനിച്ചു. പത്രത്തിലെ വാർത്ത അവനെ സന്തോഷിപ്പിച്ചു'മനുഷ്യൻ വീട്ടിലായതോടെ ഭൂമിയുടെ മറ്റവകാശികൾ തിരികെയെത്തിയിരിക്കുന്നു. വായു മലിനീകരണം വൻതോതിൽ കുറഞ്ഞിരിക്കുന്നു. മാലിന്യങ്ങളും കുറഞ്ഞിരിക്കുന്നു. എത്രയൊക്കെ മഹാദുരന്തങ്ങൾ വന്നിട്ടും പാഠം പഠിക്കാത്ത മനുഷ്യർ മനുഷ്യന്റെ വൃത്തിയില്ലായ്മയിൽ നിന്ന് ഉടലെടുത്ത കൊറോണയെന്ന കോവിഡ് 19 മുമ്പിൽ നിസ്സാരൻമാരായി മാറിയിരിക്കുന്നു. മാനവരാശിക്ക് ഇതൊരു വലിയ ഉത്തരമാണ്.... വേണം നാളേക്ക് വേണ്ടിയൊരു വലിയ കരുതൽ'......
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം