"വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/മാനവരാശിയുടെ നിലനിൽപ്പിനായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
| color=    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->ല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| color=    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->ല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
}}
}}
{{Verification|name=Remasreekumar|തരം=ലേഖനം }}

14:11, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{

മാനവരാശിയുടെ നിലനിൽപ്പിനായി

നൈസർഗിക പ്രകൃതിയെ സംരക്ഷിക്കുന്നതിനായി ചെയ്യുന്ന പ്രവർത്തനങ്ങളെയാണ് പരിസ്ഥിതി സംരക്ഷണം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. പ്രകൃതിയെ സംരക്ഷിക്കുന്നതിന് പകരം ഇന്ന് മനുഷ്യൻ പ്രകൃതിയെ കൈകടത്തുന്നു. സ്വാർത്ഥ ലാഭത്തിനു വേണ്ടി മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നു. അങ്ങനെ ചൂഷണം ചെയ്യുകയാണെങ്കിൽ പരിസ്ഥിതിയെ സംരക്ഷിക്കുന്നു എന്ന് ഉറപ്പു വരുത്താൻ സാധിക്കില്ല. പരിസ്ഥിതി സംരക്ഷണം മാനവരാശിയുടെ നിലനിൽപ്പിന് ആകണം.

മനുഷ്യൻ പ്രകൃതിയെ പല രീതികളിലാണ്  ചൂഷണം ചെയ്യുന്നത്. ഫാക്ടറികളിൽ  നിന്ന് വരുന്ന പുകയും വെള്ളവും  പരിസ്ഥിതിയെ മലിനമാക്കുന്നു. മരങ്ങൾ വെട്ടി  നശിപ്പിക്കുന്നു.  ഇതുകാരണം പ്രകൃതിയിലെ ഓക്സിജന് അളവ് കുറയുകയും കാർബൺ ഡൈ ഓക്സിഡിന്റെ അളവ് കൂടുകയും ചെയ്യുന്നു. അത് ജീവജാലങ്ങൾക്കും മനുഷ്യർക്കും വലിയ പ്രശ്നമായി തീരുന്നു. അവർക്ക് ശരിയായ ഓക്സിജൻ ലഭിക്കാതെ വരികയും ചെയ്യും.
എയർ കണ്ടീഷണറും, ഫ്രിഡ്ജും, സ്പ്രേ യും ഉപയോഗിക്കുമ്പോൾ അതിൽ നിന്നുണ്ടായ ക്ലോറോ ഫ്ലൂറോ കാർബൺ എന്ന വാതകം പുറത്തുവരുകയും അത് ആഗോളതാപനത്തിന് കാരണമാവുകയും ചെയ്യും. വാഹനങ്ങളുടെ ഉപയോഗവും പ്രകൃതിയെ ദോഷകരമാകും. വാഹനങ്ങളിൽ നിന്ന് പുറത്ത് വരുന്ന കാർബൺ മോണോക്സൈഡ് എന്ന വാതകം ആഗോളതാപനത്തിന് കാരണമാകുന്നു.
മനുഷ്യന്റെ അനാവശ്യമായ പ്രകൃതിയോടുള്ള കൈകടത്തലാണ് ഇന്ന് മനുഷ്യൻ നേരിടുന്ന പ്രകൃതി ക്ഷോഭങ്ങൾ. മനുഷ്യന്റെ ആർഭാടവും ഇതിന് കാരണമാണ്. ഒരു വീട്ടിൽ ഒരു വാഹനം എന്ന ആശയം മുന്നോട്ടു കൊണ്ടു വരാതെ ആർഭാടത്തിന് വേണ്ടി ഒരു വീട്ടിലെ ഓരോ അംഗങ്ങൾക്കും ഓരോ വാഹനങ്ങൾ. ഇതിൽ നിന്നും വരുന്നത് അനേകം കാർബൺമോണോക്സൈഡ് ആണ്. അത് പ്രകൃതിയെ ദോഷം  ചെയ്യും.
മരങ്ങൾ വെട്ടിനശിപ്പിക്കുന്നത് മാത്രമല്ല മനുഷ്യന്റെ ആവശ്യം അവിടെ വലിയ ബിസിനസുകൾ കായും, താമസത്തിനായും അനേകം കെട്ടിടങ്ങൾ നിർമ്മിക്കുകയാണ്. ഇതെല്ലാം മനുഷ്യന്റെ അനധികൃതമായ പ്രകൃതിയോടുള്ള കൈകടത്തലാണ്.
അതിനാൽ ഓരോരുത്തരും പ്രകൃതിയെ സംരക്ഷിക്കണം. പ്രകൃതിയെ സംരക്ഷിക്കാൻ വേണ്ടിയുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളാണ് ഗ്രീൻ പ്രോട്ടോകോൾ. നവംബർ ഒന്നു മുതൽ വിവിധ സ്ഥാപനങ്ങളിലും മുകളിലും നൽകിവരുന്ന പരിശീലനങ്ങൾ ആണിത്. ഗ്രീൻ പ്രോട്ടോകോൾ രണ്ടുതരമുണ്ട്, ഹരിത കേരള മിഷൻ, ശുചിത്വ മിഷനും.
     ഇത് പാലിച്ചുകൊണ്ട് ഓരോരുത്തരും പരിസ്ഥിതിയെ സംരക്ഷിക്കണം. മാനവരാശിയുടെ നിലനിൽപ്പിന് ആകണം.
 " പരിസ്ഥിതി സംരക്ഷിക്കൂ, 
   മാനവരാശിയെ നിലനിർത്തുക….."
അശ്വതി എം ആർ
9E വി പി എം എച്ച് എസ് എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം