"ജി.എച്ച്.എസ്.എസ്. എടക്കര/അക്ഷരവൃക്ഷം/ജാഗ്രതയുടെ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
| ഉപജില്ല=നിലമ്പൂർ | | ഉപജില്ല=നിലമ്പൂർ | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= | | തരം=ലേഖനം | ||
| color= 1 | | color= 1 | ||
}} | }} | ||
{{verification|name=Santhosh Kumar|തരം= | {{verification|name=Santhosh Kumar|തരം=ലേഖനം}} |
13:27, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ജാഗ്രതയുടെ കാലം
ഇന്ന് ലോക ജനതയുടെ മനസ്സിൽ ഉരുവിട്ടുകൊണ്ടിരിക്കുന്ന ഒരു മന്ത്രമാണ് "ഭയമല്ല ജാഗ്രതയാണ് വേണ്ടത് ".അതെ കൊറോണ എന്ന പകർച്ചവ്യാധിക്കെതിരെ ലോക ജനത പോരാടിക്കൊണ്ടിരിക്കുകയാണ് .ഭരണ കൂടത്തിന്റെ നിർദേശങ്ങൾ പാലിച്ച് ഓരോ വ്യക്തിയും മുൻകരുതലുകൾ എടുത്തു കൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായി നാം ഓരോരുത്തരും വ്യക്തിശുചിത്വം പാലിക്കേണ്ടതുണ്ട്. അത്യാവശ്യങ്ങൾക്കു മാത്രം പുറത്തിറങ്ങുക , പുറത്തിറങ്ങുന്ന ഓരോ വ്യക്തിയും മാസ്ക് , കൈയ്യുറ എന്നിവ നിർബന്ധമായും ധരിക്കുക.പുറത്തു പോകുന്നവർ ഓർത്തിരിക്കേണ്ട മറ്റൊരു കാര്യം എന്ന് പറയുന്നത് ഏതെല്ലാം സ്ഥലങ്ങളിൽ പോയി എന്നത് അപ്പപ്പോൾ കുറിച്ച് വക്കുന്നത് നന്നായിരിക്കും. പോയ സ്ഥലങ്ങളിൽ എവിടെങ്കിലും കൊറോണ ബാധ സ്ഥിരീകരിച്ചാൽ സ്വയം മുൻകരുതൽ എടുക്കുന്നതിനു അത് ഉപകരിക്കും. ഓരോ സ്ഥലങ്ങളിലേയും ഇടപാടുകൾ തുടങ്ങുന്നതിനു മുന്നേയും ശേഷവും ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കുക. കൈകൾ മുഖത്തോ, മൂക്കിലോ, വായിലോ സ്പർശിക്കാതെയിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക .പൊതുസ്ഥലങ്ങളിൽ അകലം പാലിക്കുക.രോഗികളുമായോ അവരുമായി അടുത്തിടപഴകിയവരുമായോ യാതൊരു വിധ സമ്പർക്കവും പാടില്ല. പിന്നെ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക ഇത്രയൊക്കെ നിർദ്ദേശങ്ങളും സുരക്ഷയും ആരോഗ്യപ്രവർത്തകരും ഭരണകൂടവും ഒരുക്കുന്നുണ്ടെങ്കിലും ഇതിനെയെല്ലാം അവഗണിക്കുന്ന ഒരു വിഭാഗം ഇന്നും നമുക്കിടയിലുണ്ട് . അനാവശ്യമായി പുറത്തിറങ്ങുന്നു, ജനം കൂടി നില്കുന്നു, അതിലേറെ വ്യാജ വാർത്ത യും സൈബർ കുറ്റങ്ങളും കൊറോണയെക്കാൾ വേഗത്തിൽ പടർന്നുകൊണ്ടിരിക്കുന്നു .ഈ ദുർഘടം മാറാൻ ആകെയുള്ള വഴി സാമൂഹിക അകലം പാലിക്കുക എന്നതാണ് . ഇടയ്ക്കിടെ കൈകൾ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കുക. ലോക ജനതയ്ക്കു വേണ്ടി രാപകൽ ഇല്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യപ്രവർത്തകർ, നിയമ പാലകർ , മറ്റു സാമൂഹ്യ സേവകർ എന്നിവർക്കെല്ലാം ഹൃദയത്തിന്റെ ഭാഷയിൽ നമുക്ക് നന്ദി അറിയിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നിലമ്പൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നിലമ്പൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം