Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 21: |
വരി 21: |
|
| |
|
| }} | | }} |
| | {{verification|name=MT_1206| തരം= ലേഖനം}} |
12:12, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വത്തോടെ ജീവിക്കാം.... കൊറോണയെ തുരത്താം...
കുട്ടിക്കാലം മുതൽക്കുതന്നെ നാം ദിവസവും കേൾക്കുന്ന കാര്യമാണ് പുറത്തുപോയി വന്നതിനു ശേഷം കയ്യും, കാലും എല്ലാം കഴുകി വൃത്തിയാക്കിയതിനു ശേഷം മാത്രമേ വീട്ടിൽ കയറാനും ആഹാരം കഴിക്കാനും പാടുള്ളു എന്ന്. എന്നാൽ ഈ ചെറിയ കാര്യത്തിന്റെ വലിയ പ്രാധാന്യത്തെപ്പറ്റി നാം ഏറെ മനസ്സിലാക്കിയത് ഈ കൊറോണ കാലത്താണ്. ചൈനയിലെ വുഹാനിൽ നിന്നും ആരംഭിച്ചു ഇന്നു ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുകയാണ് കൊറോണ എന്ന മഹാമാരി .
ലോകാരോഗ്യ സംഘടന (W.H.O) ഈ രോഗത്തെ കോവിഡ് -19 എന്ന് പേരിട്ടു വിളിച്ചു. കൊറോണ കുടുംബത്തിൽ പെട്ട വൈറസാണ് ഈ രോഗത്തിനു കാരണം. നഗ്നനേത്രങ്ങൾകൊണ്ടുപോലും കാണാൻ സാധിക്കാത്ത ഈ ഇത്തിരിക്കുഞ്ഞൻ വൈറസ് ലോകത്തെയാകെ അനുനിമിഷം കാർന്നു തിന്നു കൊണ്ടിരിക്കുകയാണ്. കോവിഡ് ബാധിച്ച രോഗികളുമായുള്ള സമ്പർക്കത്തിലൂടെ ഈ രോഗം മറ്റു മനുഷ്യരിലേക്കും പകരുന്നു. ആയതിനാലാണ് ലോകമെമ്പാടും ലോക്‌ഡൗൺ ചെയ്തിരിക്കുന്നത്. ഇത്തരം പകർച്ചവ്യാധികളുടെ കാര്യത്തിൽ സമൂഹവ്യാപനം സംഭവിക്കാതിരിക്കാൻ നാമേവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ഈ മഹാമാരി ഭൂമുഖത്തുനിന്ന് മാനവരാശിയെ എന്നെന്നേക്കുമായി തുടച്ചു നീക്കിയേക്കും. ഒരിക്കലും അങ്ങനെ സംഭവിച്ചുകൂടാ…. ആയതിനാൽത്തന്നെ നമുക്കിനി അല്പം കരുതലോടെ ജീവിക്കാം….
രോഗം വന്നതിനുശേഷം ചികിൽസിച്ചു ഭേദമാക്കുന്നതിലും നല്ലതു രോഗം വരാതെ നോക്കുന്നതാണ്. ഏതു രോഗവും വരാതിരിക്കാൻ വ്യക്തിശുചിത്വവും പരിസരശുചിത്വവും അനിവാര്യമാണ് . എന്നാൽ കൊറോണ രോഗം വരാതിരിക്കാൻ കുറച്ചുകൂടി മുൻകരുതലുകൾ ആവശ്യമാണ്. കുട്ടികളും വയസ്സായവരും പുറത്തു പോകാതിരിക്കുക, കൂട്ടം ചേർന്നുള്ള എല്ലാ പരിപാടികളും ഒഴിവാക്കുക, പുറത്തു പോകുമ്പോൾ മുഖാവരണം ധരിക്കുക, പുറത്തു പോയി വന്നാൽ സോപ്പിട്ടു കുളിച്ചതിനു ശേഷം വീടിനകത്തു കയറുക , ഇടയ്ക്കിടെ സോപ്പ് വച്ച് കൈകൾ കഴുകി വൃത്തിയായി സൂക്ഷിക്കുക .ഇതോടൊപ്പം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടാതെ നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്താനും രോഗപ്രതിരോധശേഷി കൂട്ടാനും കൃത്യമായി പോഷകാഹാരങ്ങൾ കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക. പഴങ്ങളും, പച്ചക്കറികളും,ഇലക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. ഇപ്രകാരം നാം മുന്നോട്ടുപോയാൽ കൊറോണയെന്ന മഹാമാരിയെ നമുക്ക് ഒറ്റക്കെട്ടായി തുരത്തി ഓടിക്കാൻ സാധിക്കും .
ഓർക്കുക ആരോഗ്യമുള്ളതും സമ്പന്നവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ ഒരുപാട് ആളുകളുടെ ഒരുപാട് കാലത്തെ പ്രയത്നം അവശ്യമായി വന്നേക്കും.എന്നാൽ ഒരാളുടെ ഒരു സെക്കൻഡ് സമയത്തെ അശ്രദ്ധയോടുകൂടിയ പെരുമാറ്റം മതിയാകും ഈ സമൂഹം എന്നെന്നേക്കുമായി ശിഥിലമാകാൻ. "ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്."
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|