"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/അക്ഷരവൃക്ഷം/മിനികുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(COVID15)
 
No edit summary
 
വരി 24: വരി 24:
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Santhosh Kumar| തരം=കഥ}}

12:12, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മിനികുട്ടി      

ണിം ... ണിം .... ണിം മിനികുട്ടി സൈക്കിൾ വണ്ടി ഉരുട്ടി നടക്കുകയാണ്. സൈക്കിൾ വണ്ടി ഉരുട്ടി കളിക്കേണ്ട പ്രായമെന്നുമല്ല മിനിക്കട്ടിയുടെ ത്. എന്ത് ചെയ്യാം മിനിക്കുട്ടി ജന്മനാ മന്ദബുദ്ധിയാണ് .കളിച്ചു നടക്കുന്നതിനിടക്ക് അവർക്ക് ഉണ്ണിയപ്പത്തിൻ്റ വാസന വന്നു .ഹായ് ഉണ്ണിയപ്പം മിനിക്കുട്ടി വേഗം അടുക്കളയിലേക്ക് ഓടി . അമ്മേ.... അമ്മേ.... എനിച്ച് ഉണ്ണിയപ്പം വേണം .അമ്മ അവളോട് ദേഷ്യപ്പെട്ടു."പോ അസത്തേ അപ്പുറത്തേങ്ങാനും ... " ഇതു കേട്ടുകൊണ്ട് മിനിക്കുട്ടിയുടെ അച്ഛൻ വന്നു.അച്ഛൻ അവളോട് വാത്സല്യത്തോ ടെ പറഞ്ഞു "മോളെ ഇന്ന് നിൻ്റെ ചേച്ചിയെ കാണാൻ കുറച്ച് ആളുകൾ വരുന്നുണ്ട് അവർക്ക് ചേച്ചിയെ ഇഷ്ട്ടപ്പെട്ടാൽ നമ്മുക്ക് ചേച്ചിയുടെ കല്യാണം നടത്തണം അവർക്ക് കൊടുക്കാൻ വേണ്ടിയാണ് അമ്മ ഉണ്ണിയപ്പം ഉണ്ടാക്കുന്നത് അവർ പോയി കഴിയുമ്പോൾ മുഴുവൻ ഉണ്ണിയപ്പവും മോൾക്ക് തരാം ഇപ്പം മോള് അടുക്കള ഭാഗത്തിരുന്ന് കളിക്ക് " മിനിക്കുട്ടിക്ക് സന്തോഷമായി ... " എനിച്ച് കുറെ ഉണ്ണിയപ്പം തരണംട്ടോ അച്ഛാ " ... അവൾ കളിക്കാൻ പോയി മിനിക്കുട്ടിയുടെ ചേച്ചിയെ കാണാനുള്ളവർ വന്നു. ചേച്ചി അവർക്ക് ചായ കൊടുത്തു .അവർ പരസ്പരം സംസാരിച്ചിരിക്കുന്നു. മിനിക്കുട്ടി കളിക്കുന്നതി നിടയിൽ ചിന്തിച്ചു "അവർ മുഴുവൻ ഉണ്ണിയപ്പവും തിന്നാൽ എനിച്ച് ഉണ്ണിയപ്പം കിട്ടില്ല അ.. പോയി നോക്കാം " അവൾ പതുക്കെ പൂമുഖത്തെ മുറ്റത്തു നിന്നു ഒളിഞ്ഞു നോക്കി ഉണ്ണിയപ്പം പാത്രത്തിലിരിക്കുന്നു പെട്ടെന്ന് മിനിക്കുട്ടി ഓടിച്ചെന്ന് പാത്രത്തിന്ന് മൂന്നാല് ഉണ്ണിയപ്പം എടുത്ത് ഓടിപ്പോയി.വന്നവർ അവർ അമ്പരന്നു മിനിക്കുട്ടിയുടെ അച്ഛനോട് ചോദിച്ചു. "ഏതാ ഈ കുട്ടി ?" മിനിക്കുട്ടിയുടെ അച്ഛൻ നിന്നു പരുങ്ങി. അത്... അത് ... വന്നവർ എഴുന്നേറ്റു. അവർ പറഞ്ഞു "ഇങ്ങനെ ഒരു കുട്ടിയുള്ള കാര്യം നിങ്ങളെന്താ മറച്ചത്. മോശമായി ഈ ബന്ധം ഞങ്ങൾക്ക് വേണ്ട" അവർ പോയി .മിനി കുട്ടിയുടെ അച്ചന് വല്ലാത്ത ദേഷ്യം വന്നു. അവർ മിനിക്കുട്ടിയെ പിടിച്ച വലിച്ചുകൊണ്ട് അകത്തേക്ക് കൊണ്ട് പോയി "ഇന്ന് നിനക്ക് ന്താൻ കാണിച്ചു തരാം ഈ കുരുത്തംകെട്ടോള് കാരണം വരുന്ന ആലോചനകൾ മുടങ്ങുന്നു. അവർ മിനിക്കട്ടിയെ ഒരു മുറിക്കകത്തിട്ട് അടച്ചു " ഇനി നീ ഇവിടെ കിടക്ക് "മിനിക്കുട്ടി കരയുന്നുണ്ടയിരുന്നു. അവൾ പറഞ്ഞു എന്നെ ഇവിടെ കിടത്തല്ലെ. എനിച്ച് പേടിയാ.... അ ച്ചാ മിനിക്കുട്ടി പാവാ ... വാതിൽ തുറക്കച്ചാ കുറച്ച് കഴിഞ്ഞപ്പോൾ വീണ്ടും കരയുന്നു. "അച്ചാ എനിച്ച് വിശക്കുന്നു എന്തെങ്കിലും താ... അച്ചാ... വിശക്കുന്നു അച്ചാ..." പക്ഷെ ആരും വന്നില്ല... പെട്ടെന്ന് ഹായ് ബിസ്ക്കറ്റ് .അവൾ പറഞ്ഞു അമ്മ എലികൾക്കെല്ലാം ബിസ്ക്കറ്റ് കൊടുക്കും മിനിക്കുട്ടിക്ക് മാത്രം തരില്ല.അത് ആരും ഉപയോഗിക്കാത്ത ഒരു അറയായിരുന്നു. നിറയെ എലികൾ ഉള്ളത് കാരണം മിനിട്ടിയുടെ അമ്മ ബിസ്ക്കറ്റിൽ എലിവിഷം വച്ചിരുന്നു പാവം മിനിക്കുട്ടി ബിസ്ക്കറ്റ് കണ്ടപ്പോൾ വിശപ്പ് കാരണം അഞ്ചാറ് ബിസ്ക്കറ്റ് കഴിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ അവൾ വീണ്ടും കരഞ്ഞു...". അച്ചാ... അമ്മാ... വേഗം വാ... മിനിക്കുട്ടിക്ക് വയറ് വേദനിക്കുന്നു .ഓടിവാ ...അമ്മേ...അച്ചാ... അമ്മേ...അച്ചാ... മിനിക്കുട്ടി ഇപ്പം ചാവും അയ്യോ... അയ്യോ... അച്ചാ... മിനിക്കുട്ടി ഇപ്പം ചാവും...വേഗം ഓടിവാ ... അച്ചാ... അമ്മേ... ഏതാനും നിമിഷങ്ങൾക്കുള്ളിൽ ആ രോദനം നിലച്ചു. എല്ലവരും വന്നു. നോക്കുമ്പോൾ മിനിക്കുട്ടി തറയിൽ വീണു കിടക്കുന്നു. വായിൽക്കൂടെ നുരഞ്ഞു പതയുന്നു.....

അർച്ചന സന്തോഷ്
7 F ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ