"ജി.എൽ.പി.എസ്. പരതക്കാട്/അക്ഷരവൃക്ഷം/അപ്പുവിന്റെ നൻമയുടെ യാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അപ്പുവിന്റെ നൻമയുടെ യാത്ര | col...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color= 4     
| color= 4     
}}
}}
{{verified1|name=MT_1206| തരം= കഥ}}

11:12, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അപ്പുവിന്റെ നൻമയുടെ യാത്ര

അപ്പൂ അപ്പൂ അമ്മയുടെ നീട്ടിയുള്ള വിളി കേട്ടാണ് അപ്പു ഉണർന്നത്. നല്ല ദോശയുടെ മണം. ഹായ് ഇന്ന് ദോശയാണോ? കു റേ ദിവസമായി ദോശ തിന്നാൻ വിചാരിക്കുന്നു എന്ന് സ്വയം പറഞ്ഞു കൊണ്ട് അപ്പു അടുക്കളയിലേക്ക് ഓടി. എത്ര നേരമായി അപ്പൂ നിന്നെ വിളിക്കുന്നു. നേരം 8 മണി കഴിഞ്ഞു. സ്കൂളിലേക്ക് പോവേണ്ടേ. ദോശ ചുടുന്ന തിരക്കിനിടയിൽ അമ്മ പറഞ്ഞു. അപ്പു ദോശ കഴിക്കാനായി മേശക്കരികിലെത്തി. അച്ഛൻ ദോശ തിന്നുന്നുണ്ട്. അമ്മ അപ്പുവിന് ദോശ നൽകി. അവൻ തിന്നാൻ ഒരുങ്ങുമ്പോൾ അച്ചൻ അപ്പുവിന്റ കൈ തടഞ്ഞു അപ്പു നീ പല്ല് തേച്ചോ? അപ്പു ചിരിച്ചു എന്നിട്ട് പറഞ്ഞു. ഇല്ലാ , അതന്താ നീ പല്ലു തേക്കാത്തത് .അപ്പു പറഞ്ഞു ഒരു ദിവസം പല്ലു തേച്ചില്ലെങ്കിൽ ഒരു കുഴപ്പവുമില്ല. അച്ഛൻ അപ്പുവിനു നേരെ തിരിഞ്ഞു നിന്ന് പറഞ്ഞു. ദിവസം 2 നേരവും പല്ല് തേക്കണം. അതെന്തിനാ അപ്പു സംശയത്തോടെ ചോദിച്ചു. പല്ല് തേക്കൽ ഒരു ശുചിത്വമാണ്. നാം എപ്പോഴും ശുചിത്വം പാലിക്കേണം. അല്ലെങ്കിൽ പല രോഗങ്ങളും നമ്മെ തേടി വരും. അപ്പു കസേരയിൽ നിന്ന് ഓടി പല്ല് തേച്ച് വന്നു .അചഛൻ അവനെ നോക്കി നല്ല കുട്ടിയെന്നും ഇത് പോലെ വേണം ഭക്ഷണം കഴിക്കുന്നതിന് മുമ്പ് രണ്ട് കൈയും സോപ്പിട്ട് കഴുകണം. എന്നും 2 നേരം കുളിക്കണം , നഖം മുറിക്കണം ഇതൊക്കെ വ്യക്തി ശുചിത്വത്തിൽ പെട്ടതാണ് .അപ്പു എല്ലാം വളരെ ശ്രദ്ധയോടെ കേട്ടു. വേഗം ദോശ കഴിക്ക് , സ്കൂളിലേക്ക് പോവാൻ വൈകും ഇതും പറഞ്ഞ് അച്ഛൻ കൈ കഴുകാൻ പോയി. അവൻ ദോശ കഴിച്ച് സ്കൂളിലേക്ക് പോവാൻ തയ്യാറായി. അച്ഛൻ ഓഫീസിലേക്കും. ഓഫീസിലേക്ക്പോകുന്ന വഴിക്ക് അപ്പുവിനെ സ്കൂളിലിറക്കാറാണ് പതിവ്. അന്ന് പോകുന്ന വഴിയിൽ ഒരു കാഴ്ച അവന്റെ ശ്രദ്ധയിൽപ്പെട്ടു. അചഛാ നോക്കിയേ.. ആ പാർക്കിൽ നിറയെ വേസ്റ്റ് കൊണ്ട് നിറഞ്ഞിരിക്കുന്നു. അച്ഛൻ കാർ നിർത്തി പാർക്കിലേക്ക് നോക്കി. അപ്പൂ നാം വ്യക്തി ശുചിത്വത്തോടൊപ്പം പരിസര ശുചിത്വവും പാലിക്കേണം. നമ്മുടെ പരിസ്ഥിതി നാം സംരക്ഷിക്കണം. അത് ഒരിക്കലും മലിനമാക്കരുത്. മലിനമായാൽ രോഗങ്ങൾ വരും. മനസ്സിലായോ അപ്പൂ. അപ്പു തലയാട്ടി. എന്നിട്ട് എന്തോ ആലോചിച്ച് പുറത്തേക്ക് നോക്കി. അച്ഛാ ഇന്ന് വൈകുന്നേരം ഞാനും കൂട്ടുകാരും ആ പാർക്ക് നന്നാക്കിയാലോ ? അച്ഛൻ ചിരിച്ച് കൊണ്ട് പറഞ്ഞു. അത് ഏറ്റവും നല്ല കാര്യമാണ്. അപ്പു നീ മിടുക്കനാണ്. സ്കൂളിൽ ഉച്ച ഭക്ഷണത്തിന് ബെല്ലടിച്ചു. അപ്പു കൈ കഴുകാൻ എഴുന്നേറ്റു .തന്റെ കൂട്ടുകാരൻ റാം കൈ കഴുകാതെ ഭക്ഷണം കഴിക്കുന്നത് കണ്ട് അപ്പു അവന്റെ കൈ തടഞ്ഞു. കൈ കഴുകുന്നതിന്റെ പ്രാധാന്യം റാമിനു വ്യക്തമാക്കി. എന്നിട്ട് അവർ രണ്ടു പേരും കൈ കഴുകി ഭക്ഷണം കഴിച്ചു. ഗുണപാഠം ഒരു വ്യക്തി നന്നായാൽ ഒരു കുടുംബം നന്നാവും ഒരു കുടുംബം നന്നായാൽ ഒരു സമൂഹം നന്നാവും സമൂഹം നന്നായാൽ ലോകം തന്നെ നന്നാവും.

സഫ ദിൽഷ കെ
3 A ജി.എം.എൽ.പി.എസ്. പരതക്കാട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ