"വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/അക്ഷരവൃക്ഷം/രോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
{{BoxBottom1
{{BoxBottom1
| പേര്= ഐശ്വര്യ. എൽ
| പേര്= ഐശ്വര്യ. എൽ
| ക്ലാസ്സ്=     
| ക്ലാസ്സ്=    8
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

11:10, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നിങ്ങൾക്കേവർക്കും അറിയാമല്ലോ, കുറച്ചു ദിവസങ്ങളായി നാം എല്ലാം ഉറക്കം എഴുന്നേൽക്കുന്നത് കൊറോണ എന്ന പുതിയ അതിഥിയെ കുറിച്ചുള്ള വാർത്തകളുമായാണല്ലോ. ഇന്ന് നമ്മുടെ ലോകത്തിൽ ഒരു വാഹനത്തേക്കാളേറെ വേഗത്തിൽ കോവിഡ് 19 എന്ന കൊറോണ പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. കൊറോണയുടെ ഉത്ഭവം ചൈനയിലാണെങ്കിലും ലോകം മുഴുവൻ ചുരുങ്ങിയ സമയം കൊണ്ട് അത് വ്യാപിച്ച് കഴിഞ്ഞിരിക്കുകയാണ്. നമ്മുടെ ഗവൺമെന്റ് സ്വീകരിച്ചിട്ടുള്ള കർശന നിയന്ത്രണങ്ങൾ മൂലമാണ് കൊറോണയെ ഒരു പരിധി വരെ നിയന്ത്രിച്ചു നിർത്താൻ സാധിച്ചത്.

കൊറോണയെ തടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സമ്പൂർണ്ണ അടിച്ചിടീലിന്റെ ഭാഗമായി നിങ്ങളെപ്പോലെ തന്നെ ഞാനും കുറെ ദിവസങ്ങളായി വീട്ടിൽ തന്നെ കഴിയുകയാണ്.ഇത് ലംഘിച്ച് അനസ്യൂതം യാത്ര ചെയ്യുന്നവർ ഒന്ന് ഓർക്കുക, ഇത് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ലംഘനമല്ല മറിച്ച് ഇനി വരുന്ന കാലഘട്ടത്തിൽ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള, കൊറോണ എന്ന രോഗവുമായുള്ള പോരാട്ടം മാത്രമാണ്. വിദേശ രാജ്യങ്ങളിൽ ഈ രോഗത്തിന്റെ ഭവിഷ്യത്തിനെ കുറിച്ച് വേണ്ടത്ര ശ്രദ്ധ പുലർത്താത്തതിനാലും ഗൗരവപരമായി എടുക്കാത്തതിനാലുമാണ് രോഗികളുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും എണ്ണം വർദ്ധിച്ചു വരുന്നത്.

കൊറോണ എന്ന രോഗത്തെ പ്രതിരോധിക്കുന്നതിനായി പ്രധാനമായും നാം ചെയ്യേണ്ടത് വ്യക്തി ശുചിത്വം പാലിക്കുക എന്നതാണ്.അതായത് സോപ്പോ, സാനിറ്റൈസറോ ഉപയോഗിച്ച് കൈ ഇടയ്ക്കിടെ ശുചിയാക്കുക, സാമൂഹിക അകലം പാലിക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പരുത്, മുഖാവരണം ധരിക്കുക തുടങ്ങിയ മാർഗങ്ങൾ നാം സ്വീകരിക്കുക.ഇതിലൂടെ നമുക്ക് കൊറോണയെ കേരളത്തിൽ നിന്നല്ല ലോകത്തിൽ നിന്ന് തന്നെ തുരത്താൻ സാധിക്കും.ഈ കാര്യങ്ങളിൽ നാം ശ്രദ്ധ പുലർത്തുന്നതോടൊപ്പം തന്നെ മറ്റുള്ളവരേയും ബോധവാന്മാരാക്കി തീർക്കാനുള്ള ശ്രമങ്ങൾ നടത്താം. രോഗവിമുക്തമായ നല്ലൊരു നാളേക്കായി പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം

ഐശ്വര്യ. എൽ
8 വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം